ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബിഗ് ബോസില്‍ ക്യാപ്റ്റൻസി ടാസ്‌ക്- വീഡിയോ

Web Desk   | Asianet News
Published : Apr 02, 2021, 03:10 PM ISTUpdated : Apr 02, 2021, 03:37 PM IST
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബിഗ് ബോസില്‍ ക്യാപ്റ്റൻസി ടാസ്‌ക്- വീഡിയോ

Synopsis

ബിഗ് ബോസിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്ന മത്സരം ആവേശമുണ്ടാക്കുന്നതാണ്.

ബിഗ്  ബോസില്‍ ഓരോ ആഴ്‍ചയും ഒരു ക്യാപ്റ്റനെ തെരഞ്ഞെടുക്കാറുണ്ട്. ആ ആഴ്‍ചത്തെ ടാസ്‍കിലെ പ്രകടനത്തെ മുൻനിര്‍ത്തിയാണ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസങ്ങളിലെ ടാസ്‍ക് വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതേതുടര്‍ന്ന് വിജയിച്ച ടീമിലുള്ളവരെ മാത്രമേ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുക്കാൻ പാടുള്ളൂവെന്ന് അറിയിച്ചിരുന്നു. അങ്ങനെ മത്സരാര്‍ഥികള്‍ ക്യാപ്റ്റൻ ആകാൻ ചിലരെ തെരഞ്ഞെടുക്കുകയും ചെയ്‍തു. ഇന്നത്തെ ക്യാപ്റ്റൻ ടാസ്‍ക് വളരെ ആവേശകരമാകുമെന്നാണ് പ്രമോയില്‍ കാണുന്നത്.


മണിക്കുട്ടൻ, റംസാൻ, ഫിറോസ്- സജ്‍ന ദമ്പതിമാര്‍ എന്നിവരെയാണ് ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുത്തത്. വസ്‍ത്രം അലക്കുകയും തേച്ച് വൃത്തിയാക്കുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ടാസ്‍ക്. രണ്ട് ടീമായി തിരിഞ്ഞായിരുന്നു മത്സരം. രണ്ട് പേര്‍ ക്വാളിറ്റി ചെക്ക് ഇൻസ്‍പെക്ടര്‍മാരായും മത്സരിച്ചു. വാശിയോടെയായിരുന്നു മത്സരം. അതിനിടെയില്‍ ക്വാളിറ്റി ചെക്ക് ഇൻസ്‍പെക്ടറായ സന്ധ്യാ മനോജിനെ റംസാൻ പോടീയെന്ന് വിളിച്ചു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച സന്ധ്യാ മനോജ് വസ്‍ത്രങ്ങള്‍ എല്ലാം നിരസിക്കുകയും ചെയ്‍തു.

ഒടുവില്‍ സന്ധ്യാ മനോജിന്റെ വിവേചനാധികാരമാണ് പ്രധാനമാണ് എന്ന് വ്യക്തമാക്കിയ ബിഗ് ബോസ് മത്സരം തുടരാൻ ആവശ്യപ്പെട്ടു.

അതനുസരിച്ച് മത്സരം തുടര്‍ന്ന് വിജയികളായി ടീമില്‍ നിന്നാണ് ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുത്തത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ