പൂജ കൃഷ്‍ണ ബിഗ് ബോസിലേക്ക്; ഹൗസിലെ ഗെയിം എങ്ങനെയാവുമെന്ന് മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടി

Published : Apr 07, 2024, 11:26 PM IST
പൂജ കൃഷ്‍ണ ബിഗ് ബോസിലേക്ക്; ഹൗസിലെ ഗെയിം എങ്ങനെയാവുമെന്ന് മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടി

Synopsis

ഷോയുടെ ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ ഉണര്‍ത്തുന്നതാണ് പൂജയുടെ എന്‍ട്രി

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ത്തന്നെ ഒരു ദിവസം ഏറ്റവുമധികം വൈല്‍ഡ് കാര്‍ഡുകള്‍ ഹൗസിലേക്ക് കയറുന്നത് ഈ സീസണില്‍ ആണ്. ആറ് പേരാണ് ഇന്ന് ബിഹ് ബോസ് ഹൗസിലേക്ക് കയറുന്നത്. അതില്‍ പലരും പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തെ സംബന്ധിച്ചും അപരിചിതര്‍ ആയിരിക്കും. എന്നാല്‍ മലയാളികള്‍ക്ക് പരിചയമുള്ള മുഖങ്ങളില്‍ ചിലതും അക്കൂട്ടത്തിലുണ്ട്. അതിലൊരാളാണ് പൂജ കൃഷ്ണ.

സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് പൂജ. അതിഥികളോട് എപ്പോഴും പോസിറ്റീവ് ആയും ഊര്‍ജ്ജത്തോടെയും സംസാരിക്കാറുള്ള പൂജയുടെ ബിഗ് ബോസ് എന്‍ട്രി ഷോയുടെ ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. അവതാരകയായാണ് തന്നെ മിക്കവരും അറിയുന്നതെങ്കിലും ഒരു നടിയും നര്‍ത്തകിയും കൂടിയാണ് താനെന്ന് പൂജ പറയുന്നു. ആളുകളോട് സംസാരിക്കുകയും അവരെ ചിരിപ്പിക്കുകയും എനിക്ക് ഏറെ ഇഷ്ടമാണ്. അതാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതും. വൃത്തിയുടെ കാര്യത്തില്‍ കുറച്ച് കാര്‍ക്കശ്യക്കാരിയാണ് ഞാന്‍. അതുപോലെ ആളുകള്‍ എന്നെ തെറ്റിദ്ധരിച്ചിട്ട് സംസാരിക്കുമ്പോഴും എനിക്ക് അസ്വസ്ഥത തോന്നാറുണ്ട്, പൂജ സ്വന്തം വ്യക്തിത്വം വിശദീകരിക്കുന്നു.

ഹൗസിലെ മുന്നോട്ടുപോക്കിനെക്കുറിച്ച് മോഹന്‍ലാലിന്‍റെ ചോദ്യത്തോട് പൂജയുടെ പ്രതികരണം ഇങ്ങനെ- ഒരു ഗെയിം ആളുകളെ ഏറ്റവും രസിപ്പിക്കുന്നത് അതില്‍ ഫണ്‍ ഉള്ളപ്പോഴാണ്. നന്നായി എന്‍റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ ഞാന്‍ ഹൗസില്‍ നോക്കും. ചിരി പൂജ എന്ന് സോഷ്യല്‍ മീഡിയയില്‍ എനിക്കൊരു വിളിപ്പേരുണ്ട്. എന്തുണ്ടെങ്കിലും ഞാന്‍ ചിരിക്കുമെന്നാണ് ഈ പേര് വിളിക്കുന്നവര്‍ പറയുന്നത്. പക്ഷേ ചിരി മാത്രമല്ല എന്‍റെ ഇമോഷന്‍, പൂജ വ്യക്തമാക്കുന്നു. ആറ് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ച് എത്തിയതോടെ സീസണ്‍ 6 ലെ ദിനങ്ങള്‍ നാളെ മുതല്‍ സംഭവബഹുലം ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ALSO READ : 'ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയുമായി 28 കിലോ കുറച്ച നടന്‍'; ആടുജീവിതത്തിലേക്കുള്ള പ്രചോദനത്തെക്കുറിച്ച് ഗോകുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്