
വിഭിന്നമായ മേഖലകളില്‍ നിന്നും ജീവിത പരിസരങ്ങളില്‍ നിന്നുമൊക്കെ എത്തുന്നവരാണ് ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ഥികളാവുന്നത്. അക്കൂട്ടത്തില്‍ നേരത്തേ പരിചിതരായവരും ഹൌസില്‍ എത്തിയതിനു ശേഷം ആദ്യമായി കാണുന്നവരും ഉണ്ടാവും. ചിലര്‍ പ്രൊഫഷണല്‍ കാര്യങ്ങളുടെ പേരില്‍ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അടുത്ത് അറിയാത്തവര്‍ ആയിരിക്കും. ഇത്തവണത്തെ സീസണില്‍ നേരത്തേ അടുപ്പമുണ്ടായിരുന്ന മത്സരാര്‍ഥികള്‍ കുറവാണ്. ചിലര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് അറിയാവുന്നവരും. അക്കൂട്ടത്തില്‍ പെട്ടവരാണ് ഈ സീസണിലെ മത്സരാര്‍ഥികളായ സെറീന ആന്‍ ജോണ്‍സണും ഷിജു എ ആറും.
മിസ് ക്വീന്‍ കേരള 2022 ടൈറ്റില്‍ വിന്നര്‍ ആയിരുന്നു യുഎഇയില്‍ ജോലി ചെയ്യുന്ന സെറീന. ഈ ഷോയുടെ ഫൈനല്‍ നടക്കുമ്പോള്‍ അതിന്‍റെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ഷിജു. ഇക്കാര്യം ഷിജുവും സെറീനയും ബിഗ് ബോസില്‍ എത്തിയതിനു ശേഷം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഷോയുടെ ഫൈനലില്‍ കണ്ടു എന്നല്ലാതെ അടുത്ത പരിചയം ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലതാനും. ഫൈനലിലെ ചോദ്യോത്തര റൌണ്ടില്‍ ഏത് വിധികര്‍ത്താവാണ് തന്നോട് ചോദ്യം ചോദിക്കേണ്ടതെന്ന് മത്സരാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാമായിരുന്നു. ജഡ്ജസ് പാനലിലുള്ള മറ്റൊരാളെയാണ് സെറീന അന്ന് തെരഞ്ഞെടുത്തത്. ബിഗ് ബോസ് സീസണില്‍ ഇരുവരും മത്സരാര്‍ഥികളായി ഫിനാലെ വീക്കിലേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തില്‍ മിസ് ക്വീന്‍ കേരള 2022 ഫൈനലിന്‍റെ വീഡിയോ യുട്യൂബില്‍ കൂടുതല്‍ കാണികളെ നേടുന്നുണ്ട്.
അതേസമയം ബിഗ് ബോസ് സീസണ്‍ 5 ഫിനാലെ വീക്കിലേക്ക് കടക്കുന്ന ഇന്ന് എവിക്ഷന്‍ ഉണ്ടാവും. ഷിജുവും സെറീനയും അടക്കം ഏഴ് പേരാണ് നിലവിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ഇന്ന് പുറത്തായില്ലെങ്കില്‍ ഇവര്‍ ഇരുവരും സീസണ്‍ 5 ഫിനാലെ വീക്കിലേക്ക് കടക്കും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ