പുറത്തായ ആള്‍ പിറ്റേന്ന് ഹൗസിലേക്ക്! അത്ഭുതത്തോടെ സഹമത്സരാര്‍ഥികള്‍

Published : Jun 12, 2023, 10:01 PM IST
പുറത്തായ ആള്‍ പിറ്റേന്ന് ഹൗസിലേക്ക്! അത്ഭുതത്തോടെ സഹമത്സരാര്‍ഥികള്‍

Synopsis

കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന സെറീനയെ ബിഗ് ബോസ് ഇന്നലെയാണ് സീക്രട്ട് റൂമിലേക്ക് മാറ്റിയത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 പന്ത്രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അപ്രതീക്ഷിതത്വവും നാടകീയതയും നിറങ്ങ നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സീസണില്‍ പ്രേക്ഷകര്‍ ഇതിനകം നിരവധി തവണ കണ്ടുകഴിഞ്ഞു. 12-ാം വാരത്തിലേക്ക് എത്തിയപ്പോഴും അതില്‍ മാറ്റമൊന്നുമില്ല. സീക്രട്ട് റൂമിലേക്ക് ബിഗ് ബോസ് ഇന്നലെ മാറ്റിയ സെറീനയുടെ ഹൗസിലേക്കുള്ള തിരിച്ചുവരവ് ആയിരുന്നു ഇന്നത്തെ എപ്പിസോഡിലെ പ്രധാന സംഭവവികാസങ്ങളില്‍ ഒന്ന്.

കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന സെറീനയെ ബിഗ് ബോസ് ഇന്നലെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു. നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ നാല് പേര്‍ സേഫ് ആണെന്ന് പറഞ്ഞതിനു ശേഷം അവശേഷിച്ച സെറീനയും റെനീഷയും മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ആക്റ്റിവിറ്റി ഏരിയയിലേക്ക് പോവുകയായിരുന്നു. ഇരുട്ട് നിറഞ്ഞ മുറിയില്‍ ചുവപ്പ്, പച്ച വെളിച്ചങ്ങള്‍ തെളിഞ്ഞപ്പോള്‍ റെനീഷയുടെ ദേഹത്തേക്ക് പച്ച വെളിച്ചവും സെറീനയുടെ ശരീരത്തിലേക്ക് ചുവപ്പ് വെളിച്ചവുമാണ് വീണത്. മുന്‍ സീസണുകളില്‍ നിരവധി എവിക്ഷനുകള്‍ ബിഗ് ബോസ് ഈ മാതൃകയില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. തുടര്‍ന്ന് റെനീഷയോട് ഹൗസിലേക്ക് മടങ്ങാനും ബിഗ് ബോസ് അറിയിച്ചിരുന്നു. സ്വാഭാവികമായും സെറീന പുറത്തായെന്നാണ് സെറീനയും സെറീനയുടെ പ്രതികരണത്തില്‍ നിന്ന് മറ്റ് മത്സരാര്‍ഥികളും മനസിലാക്കിയത്. എന്നാല്‍ സെറീനയെ തല്‍ക്കാലത്തേക്ക് സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു ബിഗ് ബോസ്.

നോമിനേഷന്‍ ലിസ്റ്റില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ച സെറീനയ്ക്ക് ഹൗസിലെ കുറയുന്ന വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ഒരു അവസരം കൂടി നല്‍കുകയാണെന്നും ഈ വാരം നോമിനേഷനിലേക്ക് അവര്‍ എന്തായാലും എത്തുമെന്നും ഇന്നലെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. സീക്രട്ട് റൂം വാസം ഒരു ദിവസം പൂര്‍ത്തിയാകും മുന്‍പേ സെറീനയെ ബിഗ് ബോസ് ഹൗസിലേക്ക് തിരികെ എത്തിച്ചു. ഈ ആഴ്ചയിലേക്കുള്ള നോമിനേഷന്‍ നടക്കുന്നതിനിടെ കണ്‍ഫെഷന്‍ റൂമിലേക്കാണ് സെറീനയെ ബിഗ് ബോസ് എത്തിച്ചത്. അവിടെനിന്ന് തന്‍റെ നോമിനേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സെറീന ഹൗസിലേക്ക് തിരിച്ച് എത്തിയത്. 

അത്ഭുതത്തോടെയാണ് സഹമത്സരാര്‍ഥികള്‍ സെറീനയുടെ മടങ്ങിവരവിനെ സ്വീകരിച്ചത്. ചിലരുടെ മുഖങ്ങളിലെ സന്തോഷും മറ്റു ചിലരുടെ മുഖങ്ങളിലെ നിരാശയും ബിഗ് ബോസിന്‍റെ ക്യാമറകളിലൂടെ പ്രേക്ഷകര്‍ കാണുകയും ചെയ്തു. സീക്രട്ട് റൂമിലിരുന്ന് ബിഗ് ബോസ് ലൈവ് കണ്ടതിനു ശേഷമാണ് സെറീന ഹൗസില്‍ തിരിച്ചെത്തിയിരിക്കുന്നത്. മുന്നോട്ടുള്ള ആഴ്ചകളിലെ, വിശേഷിച്ചും ഈ വാരത്തിലെ ഗെയിമുകളെ സെറീനയുടെ ഇടപെടല്‍ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ബിഗ് ബോസ് ലൈവില്‍ കണ്ടറിഞ്ഞ കാര്യങ്ങള്‍ സഹമത്സരാര്‍ഥികളുമായി പങ്കുവെക്കുന്നതിന് എന്തെങ്കിലും നിയന്ത്രണമുണ്ടോയെന്ന് സെറീന ബിഗ് ബോസിനോട് ചോദിച്ച് ഉറപ്പ് വാങ്ങിയിരുന്നു. 

ALSO READ : 'എമ്പുരാന്' സെപ്റ്റംബറില്‍ ആരംഭം? നോയിഡ, ലഡാക്ക് ആദ്യ ലൊക്കേഷനുകളെന്ന് റിപ്പോര്‍ട്ട്

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'രണ്ടു വർഷത്തെ കാത്തിരിപ്പ്'; വിവാഹവിശേഷം പങ്കുവെച്ച് ബിഗ് ബോസ് താരം അക്‍ബർ ഖാൻ
'17 മത്സരാർഥികൾക്ക് ഒറ്റ ശുചിമുറി, അടുക്കളയിൽ എലികൾ, ചർമരോ​ഗം ബാധിച്ചു..'; മറാത്തി ബി​ഗ് ബോസിനെതിരെ ഗുരുതര ആരോപണവുമായി നടി സൊനാലി രംഗത്ത്