തമാശയിലും സീരിയസിലും ഇടപെടില്ല, 'വാട്ട് ഈസ് യുവര്‍ പ്രോബ്ലം': റിനോഷിനോട് മോഹന്‍ലാല്‍

Published : Jun 12, 2023, 02:45 PM ISTUpdated : Jun 12, 2023, 02:47 PM IST
തമാശയിലും സീരിയസിലും ഇടപെടില്ല, 'വാട്ട് ഈസ് യുവര്‍ പ്രോബ്ലം': റിനോഷിനോട് മോഹന്‍ലാല്‍

Synopsis

എൺപത് എപ്പിസോഡിലേക്ക് അടുക്കുന്ന ഷോ ടിക്കറ്റ് ടു ഫിനാലേയിലേക്ക് കടക്കാനുള്ള പുറപ്പാടിലാണ്.

സകരവും തർക്കങ്ങളുമൊക്കെ ആയി ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മുന്നോട്ട് പോകുകയാണ്. എൺപത് എപ്പിസോഡിലേക്ക് അടുക്കുന്ന ഷോ ടിക്കറ്റ് ടു ഫിനാലേയിലേക്ക് കടക്കാനുള്ള പുറപ്പാടിലാണ്. ശോഭയ്ക്ക് കൊടുത്ത പ്രാങ്ക് ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ ബിബി ഷോയിലെ ഹൈലൈറ്റുകളിൽ ഒന്ന്. എന്നാൽ ഭൂരിഭാ​ഗം പേരും പ്രാങ്കിനൊപ്പം നിന്നെങ്കിലും ചിലർ തങ്ങളുടെ മത്സരബുദ്ധി കാണിച്ചു. പ്രത്യേകിച്ച് റിനോഷ്. ഇക്കാര്യത്തെ കുറിച്ച് മോഹൻലാൽ റിനോഷിനോട് ചോദിക്കുകയും ചെയ്തിരുന്നു. 

ഓരോ മത്സരാർത്ഥികളോടും എങ്ങനെ ഉണ്ടായിരുന്നു പ്രാങ്ക് ടാസ്ക് എന്ന് മോഹൻലാൽ ചോദിച്ചിരുന്നു. എല്ലാവരും അവരവരുടെ രസകരമായ അനുഭവങ്ങൾ പറഞ്ഞു. ഇതിനിടെ ആണ് റിനോഷിനോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കുന്നത്. റിനോഷിന് ഇത് പ്രാങ്ക് ആണെന്ന് മനസിലായില്ലേ? ജുനൈസ് പറഞ്ഞത് കൊണ്ട് വിശ്വസിച്ചും ഇല്ലല്ലേ ? എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. 

പ്രാങ്ക് ആണെന്ന് എനിക്ക് മനസിലായിരുന്നു സർ. പക്ഷേ ഞാൻ അങ്ങനെ പറഞ്ഞതാണെന്നും ആയിരുന്നു റിനോഷിന്റെ മറുപടി. "ഇതൊരു തമാശയല്ലേ. അതിലൊക്കെ ഭാ​ഗമാകുക എന്നതല്ലേ കാര്യം. വളരെ സീരിയസ് ആയിട്ടുള്ള കാര്യത്തിൽ ഇടപെടില്ല. തമാശയിലും ഇടപെടില്ല. എന്താണ് ? വാട്ട് ഈസ് യുവർ പ്രോബ്ലം. ഇങ്ങനെ ഉള്ള സമയത്ത് വളരെ കൂളായിട്ട് പോകേണ്ടതല്ലേ. അല്ലാതെ വീണ്ടും അതിന് മുകളിൽ ഭാ​രം കയറ്റി പോകുകയല്ലല്ലോ വേണ്ടത്", എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്തായാലും മോഹൻലാലിന്റെ 'വാട്ട് ഈസ് യുവർ പ്രോബ്ലം', ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 

പ്രാങ്കില്‍ ഓരോരുത്തരും പറഞ്ഞ പേരുകള്‍

അഖില്‍- ശോഭ
ജുനൈസ്- വിഷ്‍ണു
നാദിറ- ശോഭ
ഷിജു- ശോഭ
ശോഭ- വിഷ്ണു
സെറീന- ശോഭ
റെനീഷ- ശോഭ
റിനോഷ്- അഖില്‍
മിഥുന്‍- വിഷ്ണു
വിഷ്ണു- ശോഭ.

ഫിറോസ് ഖാനുമായുള്ള അഭിമുഖം..

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്