
ബിഗ് ബോസ് ഷോയിൽ ഏറ്റവും രസകരമായ വിഷയങ്ങളിൽ ഒന്നാണ് വീക്കിലി ടാസ്ക്. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാകും അടുത്താഴ്ചയിലെ ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും തെരഞ്ഞെടുക്കുന്നത്. ഇത്തവണ നാട്ടുക്കൂട്ടം എന്ന പേരിലാണ് വീക്കില ടാസ്ക് തുടങ്ങിയത്. ബിഗ് ബോസിൽ നിൽക്കാൻ യോഗ്യതയില്ലാന്ന് തോന്നുവരെ കോലോത്ത് നാട്ടുകാർ പറയുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നതുമാണ് ടാസ്ക്. ടാസ്ക്കിന്റെ രണ്ടാം ദിവസമായ ഇന്ന് കിടിലം ഫിറോസിനെയാണ് ചോദ്യം ചെയ്തത്.
സായ് വിഷ്ണുവാണ് ഫിറോസിനെതിരെ ആരോപണവുമായി എത്തിയത്. വ്യാജ വ്യക്തിത്വത്തിലൂടെ ബിഗ് ബോസ് വീടിനെ കബളിപ്പിക്കുന്നുവെന്നാണ് ആരോപണം. ഡിംപലാണ് ആദ്യം ചോദ്യം ഉന്നയിച്ചത്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ഫിറോസ് ഒരു സ്ത്രീയെ പോലും സംസാരിക്കാൻ അനുവദിക്കുന്നില്ല. ആദ്യ ദിവസം മുതൽ മെന്റൽ ടോർച്ചർ ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ഡിംപൽ പറഞ്ഞു. എന്നാണ് താൻ ഇത്തരം കാര്യങ്ങൾ പറഞ്ഞതെന്ന് വ്യക്തമാക്കണം എന്നാണ് ഫിറോസ് ഡിംപലിന് നൽകിയ മറുപടി. പിന്നാലെ കോലത്തുനാട്ടിലെ മറ്റുള്ളവരും ആരോപണങ്ങൾ ഉയർത്തി.
അമ്മ എന്ന പദത്തിനെ ഏറ്റവും വികലമായി ഇവിടെ ഉപയോഗിച്ച കുറുക്കൻ എന്നാണ് സായിയെ ഫിറോസ് വിശേഷിപ്പിച്ചത്. ഇത്രയും നാൾ ഒരു പാവം പെൺകുട്ടിയെ ഒപ്പം നിർത്തി ചതിച്ചവനാണ് മണിക്കുട്ടനെന്നും ഫിറോസ് പറയുന്നു. മറുപടിയില്ലാത്തതിനാൽ എതിൽ ദേശത്തിന്റെ ആള കൂട്ടുപിടിക്കുന്നു എന്നാണ് മണിക്കുട്ടൻ നൽകിയ മറുപടി. നൂറ് ദിവസം ഇവിടെ നിൽക്കാൻ സൂര്യ പ്രണയ നാടകം കളിക്കുകയാണെന്ന് ഫിറോസ് പറഞ്ഞുവെന്നാണ് അനൂപ് പറഞ്ഞത്.
സിമ്പതിക്ക് വേണ്ടിയുള്ള കളിയാണ് ഹൗസിൽ ഡിംപൽ നടത്തുന്നതെന്നും ഫിറോസ് പറയുന്നു. ഇതിന് തന്റെ നട്ടെല്ലിൽ നടത്തിയ ശസ്ത്രക്രിയയുടെ പാടുകൾ ഡിംപൽ കാണിച്ച് കൊടുക്കുകയാണ് ചെയ്തത്. പിന്നാലെ നടന്ന വാക്കുതർക്കത്തിനൊടുവിൽ ടാസ്ക് കഴിഞ്ഞുവെന്ന് സൂചിപ്പിച്ച് ബസർ മുഴങ്ങുകയും ചെയ്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ