
ബിഗ് ബോസ് മലയാളം സീസൺ മൂന്ന് സംഭവബഹുലമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഈ സീസൺ തുടങ്ങിയതു മുതൽ മുഴങ്ങികേട്ട കാര്യമാണ് മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം. ഇപ്പോഴിതാ ഈ പ്രണയത്തെ നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കിൽ ആയുധമാക്കിയിരിക്കുകയാണ് എതിരാളികൾ. കലിംഗ നാട്ടുകാരാണ് മണിക്കുട്ടനെതിരെ ആരോപണവുമായി എത്തിയത്.
‘പേടിതൊണ്ടനായ സ്ത്രീ വഞ്ചകൻ‘ എന്നാണ് മണിക്കുട്ടനെതിരായ ആരോപണം. പിന്നാലെ ചോദ്യ പീഠത്തിൽ നിന്ന മണിയോട് കിടിലം ഫിറോസാണ് ആദ്യം ചോദ്യം ചോദിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ നോമിനേഷനിൽ സൂര്യയെ മണിക്കുട്ടൻ നോമിനേറ്റ് ചെയ്തതിനെ പറ്റിയാണ് ഫിറോസ് ചോദിച്ചത്. ‘സൂര്യയോടുള്ള ബഹുമാനം എത്രയോ വട്ടം ഞാൻ ഇവിടെ പറഞ്ഞതാണ്. ലാലേട്ടനും കണ്ടിട്ടുള്ളതാണ്. ഇന്നത്തെ എന്റെ സുഹൃത്തിനോട് നാളെ എനിക്ക് പ്രണയം ഉണ്ടാവില്ലെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ? അവളുടെ പ്രണയം ആത്മാർത്ഥമാണെങ്കിൽ നൂറല്ല, ആയിരം ദിവസം വരെ അവൾ എന്നോടൊപ്പം നിക്കും‘ എന്നാണ് മണിക്കുട്ടൻ നൽകിയ മറുപടി.
പിന്നാലെ കലിംഗ നാട്ടിലെ എല്ലാവരും മണിക്കുട്ടനെതിരെ ആരോപണങ്ങൾ ഉയർത്തി. സൂര്യക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന് നോബി തന്നോട്ട് പറഞ്ഞെന്നും മണിക്കുട്ടൻ പറയുന്നു. ഇത്രയും കാലം ആയിട്ടും സൂര്യയോട് താൻ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും മണിക്കുട്ടൻ പറയുന്നു. സൂര്യയെ പത്ത് ആഴ്ചയായി ഇമോഷണലി യൂസ് ചെയ്യുകയാണ് മണി ചെയ്തതെന്നായിരുന്നു റംസാന്റെ ആരോപണം. പിന്നാലെ ടാസ്ക്കിന്റെ സമയം കഴിയുകയും ബസർ മുഴങ്ങുകയുമായിരുന്നു. തുടർന്ന് വീടിനകത്ത് എത്തിയ സൂര്യയെ മണിക്കുട്ടൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നുമുണ്ട്. സൂര്യയെ തളർത്താനാണ് അവർ ശ്രമിക്കുന്നതെന്നും താരം പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ