ആരാണ് ബിഗ് ബോസിലെ ആത്മസുഹൃത്ത്? വ്യക്തമാക്കി മത്സരാര്‍ഥികള്‍

Published : Apr 06, 2021, 10:35 PM IST
ആരാണ് ബിഗ് ബോസിലെ ആത്മസുഹൃത്ത്? വ്യക്തമാക്കി മത്സരാര്‍ഥികള്‍

Synopsis

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയാറുണ്ട്. അത്തരത്തില്‍ ബിഗ് ബോസ് ഹൗസിലെ അടുപ്പമുള്ള ഒരു സുഹൃത്ത് ആര് എന്നത് പറയുക എന്നായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദേശം

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 50-ാം എപ്പിസോഡ് കഴിഞ്ഞ് മുന്നോട്ടു പോവുകയാണ്. ടാസ്‍കുകള്‍ പോലെ മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും പ്രകടനമാവുന്ന ഒരിടമല്ലെങ്കിലും ബിഗ് ബോസിലെ മോണിംഗ് ആക്റ്റിവിറ്റികളും പലപ്പോഴും കൗതുകകരമാവാറുണ്ട്. ടാസ്‍കില്‍ മത്സരിക്കുന്നതിന്‍റെ റിസ്‍ക് ഇല്ലാതെ സ്വന്തം അഭിപ്രായ പ്രകടനത്തിന് പലരും മോണിംഗ് ആക്റ്റിവിറ്റിയെ വേദിയാക്കാറുമുണ്ട്. ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റി ബിഗ് ബോസ് ഹൗസിലെ ഏറ്റവുമടുത്ത സുഹൃത്ത് ആരെന്നത് വെളിപ്പെടുത്താന്‍ മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശമായിരുന്നു.

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയാറുണ്ട്. അത്തരത്തില്‍ ബിഗ് ബോസ് ഹൗസിലെ അടുപ്പമുള്ള ഒരു സുഹൃത്ത് ആര് എന്നത് പറയുക എന്നായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദേശം. ഇതു പറയാന്‍ ആദ്യമായെത്തിയത് മണിക്കുട്ടനാണ്. സൂര്യയാണ് തന്നെ സംബന്ധിച്ച് അത്തരമൊരു സുഹൃത്തെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. പിന്നീടെത്തിയ സജിന ഭര്‍ത്താവ് ഫിറോസ് ആണ് തനിക്ക് അത്രയും വേണ്ടപ്പെട്ടയാണെന്ന് പറഞ്ഞു. പിന്നീടെത്തിയത് ഡിംപല്‍ ആണ്. ബിഗ് ബോസ് ഹൗസില്‍ മജിസിയ ഭാനു ആയിരുന്നു തനിക്ക് ഏറ്റവും അടുത്ത സൗഹൃദം തോന്നിയ ആളെന്നും മണിക്കുട്ടനും പ്രിയപ്പെട്ട ആളാണെന്നും ഡിംപല്‍ പറഞ്ഞു.

 

പിന്നീടെത്തിയ ഫിറോസ് ഖാന്‍ ഭാര്യ സജിനയുടെ പേരാണ് പറഞ്ഞത്. സൂര്യ മണിക്കുട്ടന്‍റെ പേരും പറഞ്ഞു. മണിക്കുട്ടന്‍റെ മുഖം മാറിയാല്‍ തനിക്ക് മനസിലാവുമെന്നും തിരിച്ചും അങ്ങനെതന്നെയാണെന്നുമായിരുന്നു സൂര്യയുടെ വാക്കുകള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വീണ്ടും ബിഗ് ബോസിലേക്ക് എത്തിയ രമ്യ ഡിംപലിന്‍റെ പേരാണ് പറഞ്ഞത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ