
ബിഗ് ബോസ് (Bigg Boss) മലയാളം സീസൺ നാല് അവസാനിക്കാൻ ഇനി നാല് ദിവസം മാത്രമാണ് ബാക്കി. ഓരോ ദിവസവും ആരാകും വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് മത്സരാർത്ഥികൾ. ഫൈനൽ സിക്സിൽ എത്തിയ മത്സരാർത്ഥികൾ തമ്മിലുള്ള അസ്വാരസ്യങ്ങളും തർക്കങ്ങളും രസകരമായി മുഹൂർത്തങ്ങളും ഓക്കെ ആയി മുന്നോട്ട് പോകുകയാണ് ഷോ. ഇന്നിതാ മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്ത് പോകാൻ അർഹതയുള്ളവർ ആരെന്ന് ആരായുകയാണ് ബിഗ് ബോസ്.
ബിഗ് ബോസിന്റെ തൊണ്ണൂറ്റി ആറാമത്തെ എപ്പിസോഡിലെ മോണിംഗ് ടാസ്കിലാണ് മിഡ് വീക്ക് എവിക്ഷനെ കുറിച്ച് മത്സരാർത്ഥികൾ സംസാരിച്ചത്. ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഫിനാലെ വീക്കിൽ പ്രേക്ഷക പിന്തുണയുടെ അഭാവത്താൽ വീട്ടിൽ നിന്നും മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്നും അതിന് കാരണമെന്താണെന്നും ഓരോരുത്തരായി പറയുക എന്നതായിരുന്നു ടാസ്ക്. ബ്ലെസ്ലി- ധന്യ, ധന്യ- ബ്ലെസ്ലി, റിയാസ്-ബ്ലെസ്ലി, ദിൽഷ- ധന്യ, സൂരജ്- ബ്ലെസ്ലി, ലക്ഷ്മി പ്രിയ- ബ്ലെസ്ലി എന്നിങ്ങനെയാണ് മത്സരാർത്ഥികൾ പറഞ്ഞ പേരുകൾ. ഭൂരിഭാഗം പേരും ബ്ലെസ്ലിക്കെതിരെയാണ് അമ്പെയ്തത്.
Bigg Boss Episode 96 live : 10 ലക്ഷം ആരെടുക്കും ? പണത്തിന്റെ വില പറഞ്ഞ് മത്സരാർത്ഥികൾ
ഇരുപത് മത്സരാർത്ഥികളുമായി എത്തിയ ബിഗ് ബോസ് സീസൺ നാല് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ധന്യ, സൂരജ്, ലക്ഷ്മി പ്രിയ, ദിൽഷ, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ബിഗ് ബോസ് ഫിനാലെ സിക്സിൽ എത്തി നിൽക്കുന്നത്. ഇവരിൽ ആരാകും വിന്നറാകുക എന്ന പ്രെഡിക്ഷനുകൾ പ്രേക്ഷർ ഇതിനോടകം നടത്തി കഴിഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ