ഇവിടെ അഖില്‍ മാരാര്‍, അവിടെ കൂള്‍ സുരേഷ്: ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായം ട്രോളോട് ട്രോള്‍.!

Published : Oct 10, 2023, 08:38 AM IST
ഇവിടെ അഖില്‍ മാരാര്‍, അവിടെ കൂള്‍ സുരേഷ്: ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായം ട്രോളോട് ട്രോള്‍.!

Synopsis

തമിഴിലെ നിരവധി പ്രശസ്തര്‍ ബിഗ്ബോസ് ഏഴാം സീസണില്‍ എത്തുന്നുണ്ട്. അതില്‍ ഒരാളാണ് നടനായ കൂള്‍ സുരേഷ്. എന്നും പൊതുവേദികളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കൂള്‍ സുരേഷ് ഇത്തവണ ബിഗ്ബോസിലെ ഏറ്റവും ചൂടേറിയ താരം എന്നാണ് ഇതിനകം അറിയിപ്പെടുന്നത്. 

ചെന്നൈ: ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍‌ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍‌ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ ഏഴാം സീസണ്‍ ഇപ്പോള്‍ തമിഴില്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ വിജയ് ടിവിയിലാണ് പ്രേക്ഷപണം. ഒക്ടോബര്‍ 1 ഞായറാഴ്ചയാണ് ഏഴാം സീസണിന്‍റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഉലക നായകന്‍ കമല്‍ഹാസനാണ് തമിഴ് ബിഗ്ബോസിന്‍റെ അവതാരകന്‍.

തമിഴിലെ നിരവധി പ്രശസ്തര്‍ ബിഗ്ബോസ് ഏഴാം സീസണില്‍ എത്തുന്നുണ്ട്. അതില്‍ ഒരാളാണ് നടനായ കൂള്‍ സുരേഷ്. എന്നും പൊതുവേദികളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കൂള്‍ സുരേഷ് ഇത്തവണ ബിഗ്ബോസിലെ ഏറ്റവും ചൂടേറിയ താരം എന്നാണ് ഇതിനകം അറിയിപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ അതിരുവിട്ട സംസാരത്തിന് ബിഗ്ബോസും അവതാരകന്‍ കമലും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

എന്തായാലും ബിഗ്ബോസില്‍ ഒരാള്‍ കയറിയാല്‍ അയാളെ അനുകൂലിച്ചും എതിര്‍ത്തും വലിയൊരു സംഘം പുറത്തുണ്ടാകും. ഇപ്പോള്‍ കൂള്‍ സുരേഷിനെ ട്രോളി ഇറക്കിയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ബിഗ്ബോസ് സംബന്ധിച്ച് കൂള്‍ സുരേഷ് മുന്‍പ് നടത്തിയ അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത് വച്ചുള്ള ട്രോള്‍ വൈറലാകുകയാണ്.

ബിഗ്ബോസ് എന്നാല്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന് രാവിലെ പാട്ട് വച്ച് ഡാന്‍സ് കളിപ്പിക്കുന്ന പരിപാടിയല്ലെ എന്നാണ് ഒരു വീഡിയോയില്‍ കൂള്‍ സുരേഷ് ചോദിക്കുന്നത്. താന്‍ ഒരിക്കലും ബിഗ്ബോസില്‍ പോകില്ലെന്നും മറ്റൊരു വീഡിയോയില്‍ കൂള്‍ സുരേഷ് പറയുന്നുണ്ട്. എന്തായാലും കൂളിന്‍റെ പഴയ വീഡിയോകള്‍ ഇത്തരത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. ബിഗ്ബോസ് ഷോയില്‍ പോയി വന്നാല്‍ മോശം പേരായിരിക്കും അതിനാല്‍ താന്‍ അവിടെ പോകില്ലെന്നും കൂള്‍ സുരേഷ് ഒരു വീഡിയോയില്‍ പറയുന്നുണ്ട്.  അതേ സമയം ബിഗ്ബോസ് ഷോയില്‍ കൂള്‍ സുരേഷിന്‍റെ സ്ത്രീകളോടുള്ള പെരുമാറ്റത്തിലും വീട്ടിലുള്ളവര്‍ പരാതി പറയുന്നുണ്ടെന്നാണ് വിവരം.

എന്നാല്‍ ഇതേ രീതിയില്‍ മലയാളത്തില്‍ ബിഗ്ബോസ് സീസണ്‍ 5ലെ വിജയി അഖില്‍ മാരാര്‍ ബിഗ്ബോസ് ഷോയില്‍ എത്തും മുന്‍പ് ബിഗ്ബോസ് ഷോ സംബന്ധിച്ച് മോശം അഭിപ്രായമാണ് പറഞ്ഞത്. അത് അന്ന് വൈറലായിരുന്നു. ബിഗ്ബോസ് ഷോയില്‍ പോകുന്നതിലും നല്ലത് മാളില്‍ പോയി തുണി പൊക്കി കാണിക്കുന്നതാണെന്ന് അഖില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അഖില്‍ തന്നെ ഈ സീസണില്‍ വിജയി ആയി. കൂള്‍ സുരേഷും ഇനി അതുപോലെയാകുമോ എന്നതാണ് ബിഗ്ബോസ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. 

ബിഗ്ബോസ് തമിഴ് സീസണ്‍ 7ന് ഗംഭീര തുടക്കം: കൂടുതല്‍ പ്രതിഫലം സര്‍പ്രൈസ് താരത്തിന്.!

'അഞ്ച് മാസത്തില്‍ നിലപാട് മാറിയോ, ഇരട്ടത്താപ്പോ?': ജോയ് മാത്യുവിന്‍റ ചെ പോസ്റ്റില്‍ ചര്‍ച്ചയായി പഴയ പോസ്റ്റ്.!


 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍