
ചെന്നൈ: ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ ഏഴാം സീസണ്‍ ഇപ്പോള്‍ തമിഴില്‍ ആരംഭിക്കാനിരിക്കുകയാണ്. സ്റ്റാര്‍ വിജയ് ടിവിയിലാണ് പ്രേക്ഷപണം. ഒക്ടോബര്‍ 1 ഞായറാഴ്ചയാണ് ഏഴാം സീസണിന്‍റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. ഉലക നായകന്‍ കമല്‍ഹാസനാണ് തമിഴ് ബിഗ്ബോസിന്‍റെ അവതാരകന്‍.
ഇത്തവണയും ഏറെ പ്രത്യേകതകളുള്ള ഒരു കൂട്ടം മത്സരാര്‍ത്ഥികളാണ് തമിഴ് ബിഗ്ബോസില്‍ എത്തുന്നത് എന്നാണ് വിവരം. പ്രധാനമായും സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ എല്ലാം തമിഴ് മാധ്യമങ്ങള്‍ പങ്കുവച്ച പ്രവചന ലിസ്റ്റിലുണ്ട്. അടുത്തിടെ വന്‍ വിവാദം സൃഷ്ടിച്ചവരും ബിഗ്ബോസ് തമിഴ് സീസണ്‍ 7 ലിസ്റ്റിലുണ്ട്. ഇത്തവണ ഇന്ത്യന്‍ 2 വിന്‍റെ ഷൂട്ടിംഗ് സംബന്ധിച്ച് കമല്‍ തിരക്കയതിനാലാണ് തമിഴ് ബിഗ്ബോസ് അല്‍പ്പം വൈകിയത് എന്നാണ് സൂചന. പ്രവചിപ്പിക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ ആരാണെന്ന് നോക്കാം.
1. കൂള്‍ സുരേഷ്
തമിഴിലെ സിനിമ വിമര്‍ശകനായ കൂള്‍ സുരേഷ് എന്നും വിവാദങ്ങളുടെ തോഴനാണ്. അടുത്തിടെ ഒരു സിനിമ വേദിയില്‍ അവതാരകയെ മാലയിട്ടത് വിവാദമായിരുന്നു.
2. പൂര്‍ണ്ണിമ രവി
യൂട്യൂബറും നടിയുമാണ് ഇവര്‍
3. രവീണ
വിജയ് ടിവിയിലെ ജനപ്രീയ ഷോ കുക്ക് വിത്ത് കോമാളിയിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖം
4. പ്രദീപ് ആന്‍റണി
നടനാണ് പ്രദീപ് ആന്‍റണി. അടുത്തിടെ ഡാഡ അടക്കം വിവിധ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു
5. നിക്സണ്‍
ഗായകനാണ് നിക്സണ്‍
6. വിനുഷ ദേവി
ഭാരതി കണ്ണമ്മ എന്ന വിജയ് ടിവി സീരിയലിലൂടെ പ്രശസ്തയായ നടി
7. മണിചന്ദ്ര
ഡാന്‍സറാണ് മണിചന്ദ്ര
8. അക്ഷയ ഉദയകുമാര്‍
ലൌ ടുഡേ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടി
9. ജോവിക
നടിയും മുന്‍ ബിഗ്ബോസ് ഇളക്കി മറിച്ച മത്സരാര്‍ത്ഥിയുമായ വനിതയുടെ മകളാണ് ജോവിക
10. ഐഷു
മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥി അമീറിന്‍റെ ഗേള്‍ ഫ്രണ്ടാണ് ഐഷു.
11. മായ കൃഷ്ണ
കമലിന്‍റെ വിക്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്ത നടി മായ കൃഷ്ണ
12. ശരവണ വിക്രം
ജനപ്രിയ തമിഴ് സീരിയല്‍ പാണ്ഡ്യന്‍ സ്റ്റോറിലെ നടനാണ് ശരവണ വിക്രം
13. യുഗേന്ദ്രന്‍
പ്രശസ്ത ഗായകന്‍ മലേഷ്യ വാസുദേവന്‍റെ മകനാണ് ഗായകനായ യുഗേന്ദ്രന്‍
14. വിഷ്ണു
തമിഴിലെ പ്രമുഖ സീരിയലുകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു
15. ബാവ ചെല്ലദുരെ
പ്രശസ്ത നടനും ആക്ടിവിസ്റ്റുമാണ് ബാവ ചെല്ലദുരെ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ