ബിഗ്ബോസ് തമിഴ് സീസണ്‍ 7ന് ഗംഭീര തുടക്കം: കൂടുതല്‍ പ്രതിഫലം സര്‍പ്രൈസ് താരത്തിന്.!

Published : Oct 03, 2023, 01:38 PM IST
ബിഗ്ബോസ് തമിഴ് സീസണ്‍ 7ന് ഗംഭീര തുടക്കം: കൂടുതല്‍ പ്രതിഫലം സര്‍പ്രൈസ് താരത്തിന്.!

Synopsis

ഒക്ടോബര്‍ 1 ഞായറാഴ്ചയാണ് ഏഴാം സീസണിന്‍റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഉലക നായകന്‍ കമല്‍ഹാസനാണ് തമിഴ് ബിഗ്ബോസിന്‍റെ അവതാരകന്‍.

ചെന്നൈ: ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍‌ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍‌ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ ഏഴാം സീസണ്‍ ഇപ്പോള്‍ തമിഴില്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ വിജയ് ടിവിയിലാണ് പ്രേക്ഷപണം. ഒക്ടോബര്‍ 1 ഞായറാഴ്ചയാണ് ഏഴാം സീസണിന്‍റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഉലക നായകന്‍ കമല്‍ഹാസനാണ് തമിഴ് ബിഗ്ബോസിന്‍റെ അവതാരകന്‍.

വിഷാര, യുഗേന്ദ്ര, പ്രദീപ് ആന്‍റണി, വിജയ് വര്‍മ്മ, അനന്യ റാവു, വിനുഷ, രവീണ, ബാവ ചെല്ലദുരൈ, നിക്സണ്‍, അയിഷു, ശരവണ വിക്രം, വിഷ്ണു വിജയ്, കൂള്‍ സുരേഷ്, മണി ചന്ദ്ര, ജോവിക, മായ കൃഷ്ണ, പൂര്‍ണ്ണിമ, അക്ഷയ ഉദയകുമാര്‍ ഇങ്ങനെ 18 പേരാണ് ഈ സീസണില്‍ പങ്കെടുക്കുന്നത്. ഇതില്‍ നടന്മാരും നടിമാരും മുതല്‍ സോഷ്യല്‍ മീഡിയ താരങ്ങളും ആക്ടിവിസ്റ്റുകളും അടക്കം ഉള്‍പ്പെടുന്നു. ഇവരുടെ ശമ്പള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കൃത്യമായ ശമ്പളകണക്ക് അല്ല ഇപ്പോള്‍ പുറത്തുവരുന്നത്. ചില ആഴ്ചകള്‍ പുരോഗമിക്കുമ്പോള്‍ ഇപ്പോള്‍ പുറത്തുവന്ന ശമ്പളത്തില്‍ മറ്റം വന്നേക്കാം. ഏഴാം സീസണിലെ സോഷ്യല്‍ മീഡിയ യൂട്യൂബ് താരങ്ങളായ പൂര്‍ണ്ണിമ, അനന്യ റാവു, അയിഷു എന്നിവര്‍ക്ക് 13,000 മുതല്‍ 15,000 വരെ ഒരോ എപ്പിസോഡിലും പ്രതിഫലം ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഇത് ഒരു വാരത്തിനാണെന്നാണ് സൂചന. 

അതേ സമയം തമിഴിലെ മുന്‍ ബിഗ്ബോസ് സീസണ്‍ ഇളക്കി മറിച്ച വനിത വിജയകുമാറിന്‍റെ മകള്‍ ജോവികയാണ് ഏറ്റവും കുറഞ്ഞ ശമ്പളം ബിഗ്ബോസ് തമിഴ് ഏഴാം സീസണില്‍ വാങ്ങുന്നത് എന്നാണ് വിവരം. 13,000 ആണ് ജോവികയ്ക്ക് ഒരു എപ്പിസോഡിന് ശമ്പളം എന്നാണ് കണക്കുകള്‍ പറയുന്നത്. വിക്രം എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി മായ കൃഷ്ണയ്ക്ക് ഒരോ എപ്പിസോഡിനും 18,000 രൂപ പ്രതിഫലം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സീരിയല്‍ താരമായ ശരവണ വിക്രം 18,000 രൂപയാണ് ഒരോ എപ്പിസോഡിനും വാങ്ങുന്നത്. ബാവ ചെല്ലദുരൈയ്ക്ക് 28,000 രൂപ ഒരോ എപ്പിസോഡിനും കിട്ടുന്നുവെന്നാണ് വിവരം. ബിഗ്ബോസ് തമിഴ് ഏഴാം സീസണിലെ ആദ്യത്തെ ക്യാപ്റ്റനായ വിജയ് വര്‍മ്മയ്ക്ക് ഒരു എപ്പിസോഡിനും 15,000 രൂപ കിട്ടുന്നു എന്നാണ് വിവരം. 

ബിഗ്ബോസ് തമിഴിലെ സര്‍പ്രൈസ് എന്‍ട്രിയായ കൂള്‍ സുരേഷിന് 18,000 രൂപയാണ് ഒരോ എപ്പിസോഡിനും കിട്ടുന്നത് അതേ സമയം ഗായകനായിരുന്ന മലേഷ്യ ഭാസ്കറിന്‍റെ മകനും ഗായകനുമാ യുഗേന്ദ്രന് 25,000 രൂപ ഒരോ എപ്പിസോഡിനും ലഭിക്കും. അതേ സമയം ഗായകനായ നിക്സന് 15,000 രൂപയാണ് ഒരോ എപ്പിസോഡിനും ലഭിക്കുക.

അതേ സമയം സിനിമ താരം പ്രദീപ് ആന്‍റണിക്ക് 20,000 രൂപയാണ് ഒരോ എപ്പിസോഡിനും ലഭിക്കുന്നത് എന്നാണ് വിവരം. ഡാന്‍സറായ മണി ചന്ദ്രയ്ക്ക് 18,000 രൂപയാണ് ഒരോ എപ്പിസോഡിനും ലഭിക്കുന്നത്. ഇതേ പോലെ തന്നെ നടനായ വിഷ്ണുവിന് ഒരോ എപ്പിസോഡിനും 25,000 രൂപയാണ് ലഭിക്കുന്നത്. സീരിയല്‍ താരം വിഷുരയാണ് ഏറ്റവും കൂടിയ പ്രതിഫലം തമിഴ് ബിഗ്ബോസ് സീസണ്‍ 7 ല്‍ വാങ്ങുന്നത് എന്നാണ് വിവരം 27,000 രൂപയാണ് താരത്തിന്‍റെ ഒരു എപ്പിസോഡ് പ്രതിഫലം. സീരിയല്‍ താരം രവീണ 18,000 രൂപ വാങ്ങുന്നുണ്ട്. അത് പോലെ നടി വിനുഷ 20,000 വാങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

തമിഴില്‍ ബിഗ്ബോസ് സീസണ്‍ 7 ഇന്ന് തുടങ്ങുന്നു: സര്‍പ്രൈസ് താരങ്ങള്‍ മത്സരിക്കാന്‍ വീട്ടിലെത്തുന്നു

ഹണിറോസ്, ഗ്ലാമറസ് മലയാളി മങ്കയായി; ചിത്രങ്ങള്‍ ഹോട്ട് വൈറല്‍.!

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !