
ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാര്‍ഥി റിനോഷ് ജോര്‍ജിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നതായി ആരോപണമുയര്‍ത്തി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍. ബിഗ് ബോസിലെ മറ്റു ചില മത്സരാര്‍ഥികളുടെ ആരാധകരാണ് റിനോഷിനെ ഡീഗ്രേഡ‍് ചെയ്യുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തുന്നതെന്നും ഇത് ഇങ്ങനെ തുടരുന്നപക്ഷം നിയമത്തിന്‍റെ വഴി സ്വീകരിക്കുമെന്നും അവര്‍ പറയുന്നു. റിനോഷ് ജോര്‍ജിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ടീം റിനോഷ് എന്ന പേരിലാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
"റിനോഷിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും വ്യക്തിത്വത്തിനുമൊക്കെയെതിരെ തുടര്‍ച്ചയായ ഡീഗ്രേഡിംഗും വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ച് ഇനി നിശബ്ദത പറ്റില്ല എന്ന ഒരു സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് ഞങ്ങള്‍. മറ്റ് മത്സരാര്‍ഥികളുടെ പിന്തുണയ്ക്കുന്ന ചില മോശം ആരാധകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ഇതിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം വ്യക്തികള്‍ക്കെതിരെ സൈബര്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചുകൊള്ളുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ അക്കൗണ്ടുകളും ഞങ്ങള്‍ പരസ്യപ്പെടുത്തുന്നതായിരിക്കും. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളാണെങ്കില്‍ ഇതൊരു അവസാന മുന്നറിയിപ്പായി കരുതുക"- ടീം റിനോഷ്
റിനോഷിന് പിആര്‍ ഇല്ലെന്നും റിനോഷിനെ പിന്തുണയ്ക്കുന്നവരുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്‍മയാണ് അദ്ദേഹത്തിനു വേണ്ടി സംസാരിക്കുന്നതെന്നും കുറിപ്പിനൊപ്പമുണ്ട്. ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് റിനോഷ് ജോര്‍ജ്. ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ തന്‍റേതായി രീതിയില്‍ കളിക്കാറുള്ള അദ്ദേഹത്തിന്‍റെ പ്രശസ്തി റാപ്പര്‍ എന്ന നിലയിലാണ്. ഐ ആം എ മല്ലു എന്ന ഗാനമാണ് ഏറെ പ്രശസ്തം. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം സീസണ്‍ 5 ഒന്‍പതാം വാരത്തിലേക്ക് കടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റ് കടുത്തിട്ടുണ്ട്.
ALSO READ : 'ഈ സന്തോഷത്തില്‍ അച്ഛനും വേണമായിരുന്നു'; എസ്എസ്എല്‍സി ഫലം പങ്കുവച്ച് ഗൗരി പ്രകാശ്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ