Bigg Boss S 4 : ബി​ഗ് ബോസിൽ അപ്രതീക്ഷിത വിടവാങ്ങലുകള്‍; രണ്ട് പേർ കൂടി പുറത്തേക്ക്

Published : May 01, 2022, 10:07 PM ISTUpdated : May 01, 2022, 10:15 PM IST
Bigg Boss S 4 : ബി​ഗ് ബോസിൽ അപ്രതീക്ഷിത വിടവാങ്ങലുകള്‍; രണ്ട് പേർ കൂടി പുറത്തേക്ക്

Synopsis

ഒമ്പത് പേരായിരുന്നു ഈ ആഴ്ച എവിഷനിൽ വന്നിരുന്നത്. 

ബി​ഗ് ബോസ് സീസൺ നാലിൽ(Bigg Boss) നിന്നും അ‍ഞ്ചാമത്തെ മത്സരാർത്ഥിയും പുറത്തേക്ക്. ആദ്യം ഷോയിൽ നിന്നും പുറത്തായത് ജാനകി ആയിരുന്നെങ്കിൽ രണ്ടാമത് എലിമിനേറ്റ് ആയത് ശാലിനി ആയിരുന്നു. പിന്നീട് അശ്വിനും മണികണ്ഠനും പുറത്തേക്ക് പേയി. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. ഇന്നിതാ നവീനും ഡെയ്സിയും ഷോയിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ഒമ്പത് പേരായിരുന്നു ഈ ആഴ്ച എവിഷനിൽ വന്നിരുന്നത്. 

ഒമ്പത് പേരാണ് ഇത്തവണ എവിക്ഷനില്‍ വന്നത്. ഇതില്‍ ആദ്യ ആളായി നവീനും പിന്നാലെ ഡെയ്സിയും പുറത്തേക്ക് പോയി. ഫൈനല്‍ ഫൈവില്‍ ആരോക്കെയാകും വരുന്നതെന്ന് ചോദിച്ചതിന് ശേഷമായിരുന്നു മോഹന്‍ലാലിന്‍റെ എലിമിനേഷന്‍ പ്രഖ്യാപനം. നവീന്‍ തീര്‍ച്ചയായും തിരിച്ച് വരുമെന്ന് പറഞ്ഞാണ് ജാസ്മിന്‍ നവീനെ യാത്ര അയച്ചത്. പിന്നാലെ എല്ലാവരും ചേര്‍ന്ന് സെല്‍ഫി എടുത്ത ശേഷം നവീന്‍ മോഹന്‍ലാലിനടുത്തേക്ക് പോകുകയും ചെയ്തു. പുറത്താകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് മോഹൻലാലിനോട് നവീന്‍ പറഞ്ഞത്. റോൺസണെ ആകും ഏറ്റവുമധികം മിസ് ചെയ്യുക എന്നും നവീൻ പറയുന്നു. 

വീണ്ടും അവിടെ നിൽക്കണമെന്ന് ആ​ഗ്രഹമില്ലെ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ, ഉണ്ടെന്നായിരുന്നു നവീന്റെ മറുപടി. ഇത്രയും ദിവസം ഒരുപാട് സപ്പോർട്ട് തന്ന് ഒപ്പം നിന്ന പ്രേക്ഷ്ഷകർക്ക് ഒരുപാട് നന്ദിയെന്നും ഇത്രയും നാൾ നിൽക്കാനായത് ഭാ​ഗ്യമെന്നും നവീൻ പറയുന്നു.

ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ബി​ഗ് ബോസിൽ എത്തി ആളുകളാണ് ഡെയ്സിയും നവീനും. ആദ്യ ആഴ്ച മുതൽ തന്നെ ഷോയിൽ ഇരുവരും തിളങ്ങി നിന്നു.  വീട്ടിലെ എല്ലാ കാര്യങ്ങളിലും താരത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ബ്ലെസ്ലിയും ഡോ. റോബിനുമായുള്ള പ്രശ്നങ്ങളും മോശമായ വാക്കുകളുടെ ഉപയോ​ഗവും ഡെയ്സിയെ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയം ആക്കിയിരുന്നു. ഈ ആഴ്ചയിൽ എവിഷൻ ലിസ്റ്റിൽ വന്നവരുടെ പേരുകൾ പുറത്തുവന്നപ്പോൾ തന്നെ ഡെയ്സിയും നവീനും  ആകും പുറത്തുപോകുക എന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌