Bigg Boss : പുതിയ ക്യാപ്റ്റനായി; ജയിൽ നോമിനേഷനിൽ പോരടിച്ച് മത്സരാർത്ഥികൾ, രണ്ടുപേർ ജയിലിലേക്ക്

Published : Jun 17, 2022, 11:17 PM IST
Bigg Boss : പുതിയ ക്യാപ്റ്റനായി; ജയിൽ നോമിനേഷനിൽ പോരടിച്ച് മത്സരാർത്ഥികൾ, രണ്ടുപേർ ജയിലിലേക്ക്

Synopsis

ധന്യ ക്യാപ്റ്റനാകുകയും ചെയ്തു. 

വരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബി​ഗ് ബോസ്(Bigg Boss) സെ​ഗ്മെന്റുകളിൽ ഒന്നാണ് വീക്കിലി ടാസ്ക്. എല്ലാ തവണയും ഏറെ രസകരവും കായികപരവുമായ ടാസ്ക്കുകളാകും ബി​ഗ് ബോസ് നൽകാറ്. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്വറി ബജറ്റ്, ക്യാപ്റ്റൻസി, ജയിൽ നോമിനേഷൻ എന്നിവ നടക്കുക. അതുകൊണ്ട് തന്നെ മികച്ച പ്രകടനമാണ് മത്സരാർത്ഥികൾ വീക്കിലി ടാസ്ക്കിൽ സമ്മാനിക്കുന്നത്. ഇത്തവണ ഡയറക്ട് ആയി ഫൈനലിലേക്ക് എത്തുന്ന ടിക്കറ്റ് ടു ഫിനാലെയാണ് നടന്നത്. ഇതിൽ ദിൽഷ വിജയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇന്ന് അടുത്ത വാരത്തിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. 

കഴിഞ്ഞ ആഴ്ചിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനാണ് ബി​ഗ് ബോസ് നിർദ്ദേശിച്ചത്. പിന്നാലെ ഓരോരുത്തരും മൂന്ന് പേരുകൾ വച്ച് നോമിനേറ്റ് ചെയ്യുകയും ചെയ്തു. റോൺസൺ, ധന്യ, ദിൽഷ എന്നിവരെയാണ് ക്യാപ്റ്റൻസിക്കായി മത്സരാർത്ഥികൾ തെരഞ്ഞെടുത്തത്. ജെല്ലിക്കെട്ട് എന്നാണ് ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര്. ​ഗാർഡൻ ഏരിയയിൽ മൂന്ന് മത്സരാർത്ഥികൾക്കുമായി ജെല്ലി ബോളുകൾ നിറഞ്ഞ ബോക്സുകളും ബോക്സിം​ഗ് ​ഗ്ലൗസുളും ഉണ്ട്. ബസർ കേൾക്കുമ്പോൾ ബോക്സിക് ​ഗ്ലൗസ് ധറിച്ച് ജെല്ലുകൾ എടുത്ത് എതിർവശത്തെ ബോക്സിൽ നിക്ഷേപിക്കുക എന്നതാണ് ടാസ്ക്. ഏറ്റവും കൂടുതൽ ബോക്സ് നിറക്കുന്നത് ആരാണോ അവരാകും ഈ ആഴ്ചയിലെ ക്യാപ്റ്റൻ. പിന്നാലെ വാശിയേറിയ മത്സരമാണ് മൂവരും കാഴ്ചവച്ചത്. ധന്യ ക്യാപ്റ്റനാകുകയും ചെയ്തു. 

Bigg Boss : ഏഴുപേരെ നിലംപരിശാക്കി ദിൽഷ; കൂടുതൽ മാർക്ക് നേടി ടിക്കറ്റ് ടു ഫിനാലെയിൽ

കഴിഞ്ഞ വാരത്തിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ജയിൽ നോമിനേഷനാണ് അടുത്തതായി നടന്നത്. കഴിഞ്ഞ ആഴ്ച വിനയിയും റിയാസും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങളാണ് എല്ലാവരും എടുത്ത് പറഞ്ഞത്. ഇതിന്റെ പേരിൽ മൂവരും പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. പിന്നാലെ നടന്ന വോട്ടെടുപ്പിനൊടുവിൽ ലക്ഷ്മി പ്രിയ, വിനയ് എന്നിവർ ജയിലിലേക്ക് പോകുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്