Bigg Boss : എക്‌സ്പ്രഷന്‍ വാരിവിതറണ്ടെന്ന് ദിൽഷ; ബി​ഗ് ബോസിനോട് ​'ഗെറ്റ് ഔട്ട്' പറഞ്ഞ് റിയാസ് !

Published : May 25, 2022, 09:56 PM ISTUpdated : May 25, 2022, 10:00 PM IST
Bigg Boss : എക്‌സ്പ്രഷന്‍ വാരിവിതറണ്ടെന്ന് ദിൽഷ; ബി​ഗ് ബോസിനോട് ​'ഗെറ്റ് ഔട്ട്' പറഞ്ഞ് റിയാസ് !

Synopsis

റിയാസ് ഫെയർ ​ഗെയിം കളിച്ചില്ലെന്നാണ് കാരണമായി സൂരജ് പറഞ്ഞത്.

ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് ഓരോ ദിവസം കഴിയുന്തോറും കളർമാറി വരികയാണ്. ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബി​ഗ് ബോസ് ഫൈനലിനുള്ളത്. അതുകൊണ്ട് തന്നെ ഓരോ ആഴ്ചയിലെ ടാസ്ക്കുകളും മത്സരാർത്ഥികളുടെ മത്സരങ്ങളും കടുത്തു തുടങ്ങി കഴിഞ്ഞു. നാണയ വേട്ട എന്നതാണ് ഇത്തവണത്തെ വീക്കിലി ടാസ്ക്കിന്റെ പേര്. കഴിഞ്ഞ ദിവസം ആരംഭിച്ച ടാസ്ക്കിൽ വൻ തർക്കങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസത്തിൽ നിന്നും വിഭിന്നമായി ഇന്ന് ചില പ്രത്യേകതകൾ ടാസ്ക്കിൽ ബി​ഗ് ബോസ് കൊണ്ടുവന്നിരുന്നു.

പോയിന്റുകൾ ലഭിക്കുന്ന കോയിനുകൾ കൂടാതെ ചില പ്രത്യേക നേട്ടങ്ങളോ നഷ്ടങ്ങളോ വന്നുചേരുന്ന ചില ഭാ​ഗ്യ പന്തുകൾ കൂടി പല ഘട്ടങ്ങളിലായി ലഭിക്കുമെന്നാണ് ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. ഇത് മത്സരാർത്ഥികളുടെ വീക്കിലി ടാസ്ക്കിലെ നിലവിലെ സ്ഥാനങ്ങൾ മാറ്റിമറിക്കാൻ കെൽപ്പ് ഉള്ളവയായിരിക്കും. അതുകൊണ്ട് വളരെ പരിമിധമായി മാത്രം ലഭിക്കുന്ന ആ ഭാ​ഗ്യ പന്തുകൾ കൈക്കലാക്കാൻ ഓരോരുത്തരും തന്ത്രപൂർവ്വം ശ്രമിക്കണമെന്നും ബി​ഗ് ബോസ് മുന്നറിയിപ്പ് നൽകി. പിന്നാലെ കനത്ത പോരാട്ടമായിരുന്നു മത്സരാർത്ഥികൽ വീട്ടിൽ കാഴ്ചവച്ചത്. പിന്നാലെ ഓരോരുത്തരും അവരവരുടെ നാണയ കണക്കുകൾ പറയുകയും ചെയ്തു. ഇതിനിടയിലാണ് തന്റെ മോഷണം പോയ നാണയങ്ങളെ കുറിച്ച് ദിൽഷ സംസാരിച്ചത്. താൻ കഷ്ടപ്പെട്ട് നേടിയ നാണയങ്ങൾ ആരെടുത്താലും അവർ ക്യാപ്റ്റനായി കാണണമെന്ന് ദിൽഷ പറയുന്നു. പിന്നാലെ റിയാസിന്റെ മുഖഭാവം കണ്ടിട്ട് 'ഇത്രയും എക്‌സ്പ്രഷന്‍ വാരിവിതറണ്ട', എന്ന് ദിൽഷ പറയുക​യും ചെയ്തു. എത്തിക്സ്കറക്ടല്ലേ എന്ന് ജാസ്മിനോടും ദിൽഷ ചോദിക്കുന്നു. 

Bigg Boss Episode 60 live : നാണയ വേട്ട പോരിലേക്ക്; വീക്കിലി ടാസ്ക്കിൽ ആരൊക്കെ വീഴും ആര് ജയിക്കും ?

ബി​ഗ് ബോസ് നിർദ്ദേശത്തിൽ പറഞ്ഞത് പോലെ ആദ്യ ഭാ​ഗ്യ പന്ത് ലഭിച്ചത് ദിൽഷക്കായിരുന്നു. 'നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന വ്യക്തി കരസ്ഥമാക്കിയ പോയിന്റുകളുടെ 50% കുറക്കാം' എന്നായിരുന്നു ആ പന്തിൽ എഴുതിയിരുന്നത്. ദൈവം എന്ന് പറയുന്നൊരാൾ ഇവിടെ ഉണ്ട്. സത്യസദ്ധമായി നമ്മൾ കളിച്ചാൽ ദൈവം കൂടെ നിൽക്കുമെന്ന് പറയില്ലേ അതാണ് ഇതെന്നും ദിൽഷ പറയുന്നു. പിന്നാലെ റിയാസിൽ നിന്നുമാണ് ദിൽഷ അമ്പത് ശതമാനം കുറച്ചത്. 700 പോയിന്റെന്ന് പറഞ്ഞ റിയാസ് മറ്റ് കോയിനുകൾ ഒളിപ്പിച്ച് വച്ച ശേഷമാണ് ദിൽഷയ്ക്ക് അമ്പത് ശതമാനം കൊടുക്കുമെന്ന് പറയുന്നത്. തന്റെ കയ്യിൽ ഇല്ല എന്ന രീതിയിൽ ആയിരുന്നു റിയാസിന്റെ പെരുമാറ്റം. പിന്നാലെ മത്സരത്തിൽ കലുക്ഷിത രം​ഗങ്ങളാണ് അരങ്ങേറിയത്.  അഖിൽ ഉൾപ്പടെയുള്ളവർ ചോദ്യവുമായി രം​ഗതതെത്തി. തനിക്ക് എണ്ണിയത് തെറ്റിയതാണെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് റിയാസ് ചെയ്തത്. റിയാസിന്റെ കോയിൻ മുഴുവനും കൊണ്ട് വന്നിട്ട് മതി ഇനിയുള്ള ​ഗെയിമെന്നും എല്ലാവരും തീരുമാനിക്കുകയും ചെയ്തു. ഒടുവിൽ 337 കോയിൻ റിയാസിൻ നിന്നും കുറയ്ക്കുകയും ചെയ്തു. ശേഷം ഏറ്റവും കൂടുതൽ കോയിൻ ലഭിച്ച ജാസ്മിൻ‌ അഖിലിനെ പുറത്താക്കുകയും ചെയ്തു. തന്റെ കയ്യിൽ ഉണ്ടായിരുന്ന കോയിൻ സൂരജിന് കൊടുക്കുകയും ചെയ്തു. പിന്നാലെ സൂരജ് റിയാസിനെ പുറത്താക്കുകയും ചെയ്തു. 

അഖിൽ തന്റെ കോയിൻ സൂരജിന് കൈമാറിയതോടെ, ഏറ്റവും ടോപ് പൊസിഷനിൽ നിന്നത് സൂരജ് ആയിരുന്നു. പിന്നാലെ റിയാസിനെ സൂരജ് പുറത്താക്കുകയും ചെയ്തിരുന്നു. റിയാസ് ഫെയർ ​ഗെയിം കളിച്ചില്ലെന്നാണ് കാരണമായി സൂരജ് പറഞ്ഞത്. ബി​ഗ് ബോസ് പറഞ്ഞ രീതിയിലാണ് കളിച്ചതെന്നും അല്ലെങ്കിൽ എന്തിന് ഇങ്ങനെ ഒരു ​ഗെയിം വയ്ക്കണമെന്നുമാണ് റിയാസ് പറഞ്ഞത്. 'ബി​ഗ് ബോസ് യു അൺഫെയർ, ​ഗെറ്റ് ഔട്ട്', എന്ന് റിയാസ് പറയുകയും ചെയ്തു. റോൺസണാണ് റിയാസ് തന്റെ കോയിൻ കൊടുത്തത്. ശേഷം ജാസ്മിനെ റിയാസ് സപ്പോർട്ട് ചെയ്യുകയും ചെയ്തു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌