ധ്യാൻ ചേട്ടൻ വരണമെന്ന് ആ​ഗ്രഹം, 100 ദിവസം എങ്ങനെയെന്ന് അറിയണം; ബി​ഗ് ബോസിനെ കുറിച്ച് ദിൽഷ

Published : Jul 15, 2025, 04:15 PM ISTUpdated : Jul 15, 2025, 04:32 PM IST
bigg boss

Synopsis

ബിഗ് ബോസ് തനിക്കൊരു വലിയ ബ്രേക്ക് ആയിരുന്നുവെന്ന് ദില്‍ഷ. 

ബി​ഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കാൻ പോകുകയാണ്. പ്രഖ്യാപനം മുതൽ തന്നെ സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളെല്ലാം സർവ സജ്ജമായി കഴിഞ്ഞു. പുറത്തുവന്നു കൊണ്ടിരിക്കുന്ന ഓരോ പ്രൊമോയും പ്രേക്ഷകരിൽ ആവേശം സൃഷ്ടിക്കുന്നതാണെന്നതിനും തർക്കമില്ല. ആരൊക്കെയാകും ഷോയിൽ ഇത്തവണ മാറ്റുരയ്ക്കുക എന്ന പ്രെഡിക്ഷൻ ലിസ്റ്റുകളും വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ മത്സരാർത്ഥികൾക്കുള്ള ഉപദേശവും ഒപ്പം തനിക്ക് ബി​ഗ് ബോസിൽ കാണാൻ ആ​ഗ്രഹമുള്ള മത്സരാർത്ഥി ആരാണെന്നും പറഞ്ഞിരിക്കുകയാണ് സീസൺ 4 വിജയി ദിൽഷ പ്രസന്നൻ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു നടിയും നർത്തകിയും കൂടിയായ ദിൽഷയുടെ പ്രതികരണം.

"കേരളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഒരുപാട് ഒരുപാട് കാഴ്ചക്കാരുണ്ട്. ബി​ഗ് ബോസ് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. പുതിയ മത്സരാർത്ഥികൾ എല്ലാവരും നന്നായി പെർഫോം ചെയ്യുക. ഇതൊരു ​ഗെയിം ആണല്ലോ. ആ രീതിയിൽ തന്നെ കണ്ട് മുന്നോട്ട് പോകണം. വ്യക്തിപരമായി വലിയ തയ്യാറെടുപ്പുകളൊന്നും ഇല്ലാതെയാണ് ഞാൻ ബി​ഗ് ബോസിൽ പോയത്. പക്ഷേ തയ്യാറെടുപ്പുകളോടെ വരുന്ന ആളുകളും ഉണ്ട്. തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ പോയി എക്സ്പീരിയൻസ് ചെയ്യണമെന്നാണെങ്കിൽ അങ്ങനെ പോകാം. അല്ലെങ്കിൽ പ്രിപ്പറേഷൻസ് എടുത്ത് 100 ദിവസം എങ്ങനെ നിൽക്കാം എന്ന് മനസിലാക്കി പോകാം. എനിക്ക് അറിയുന്ന ചിലരൊക്കെ ബി​ഗ് ബോസിൽ നിന്നും വിളി വന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ആരാണെന്നൊന്നും പറയുന്നില്ല. എങ്ങനെ ഉണ്ടായിരുന്നു എക്സ്പീരിയൻസ് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. എങ്ങനെ നിക്കണം എന്നൊക്കെ. ഞങ്ങളുടെ സീസൺ പോലെ ആകില്ലല്ലോ. എങ്ങനെയാണോ പുതിയ സീസൺ പോകുന്നത് ആ രീതിയ്ക്ക് അനുസരിച്ച് പോകുക എന്നെ ഞാൻ പറഞ്ഞിട്ടുള്ളൂ", എന്നായിരുന്നു ദിൽഷ പറഞ്ഞത്. 

തനിക്ക് ഷോയിൽ കാണാൻ ആ​ഗ്രമുള്ള നടനെ കുറിച്ചും ദിൽഷ തുറന്നു പറഞ്ഞു. "ധ്യാൻ ചേട്ടൻ ബി​ഗ് ബോസിൽ വരണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. എല്ലാ എപ്പിസോഡുകളും നല്ല അടിപൊളിയായിരിക്കും. ഫുൾ കോമഡി ആയിരിക്കും. 100 ദിവസം ധ്യാൻ ചേട്ടൻ ആ വീട്ടിൽ നിൽക്കുന്നതെന്ന് എനിക്കൊന്ന് അറിയണം. അലൻ ജോസ് പെരേര വരട്ടെ. ആറാട്ടണ്ണൻ വരട്ടെ. എന്റർടെയ്ൻമെന്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇവരൊക്കെ വന്നാൽ നടക്കും", എന്നായിരുന്നു ദിൽഷയുടെ വാക്കുകൾ.

ബി​ഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച്, "വലിയൊരു ബ്രേക്കിന് ശേഷമായിരുന്നു ഞാൻ ബി​ഗ് ബോസിൽ പോകുന്നത്. അതിന് മുൻപ് ഏഷ്യാനെറ്റിലെ തന്നെ സീരിയലുകളും പ്രോ​ഗ്രാമുകളുമൊക്കെ ചെയ്തിരുന്നു. അങ്ങനെയാണ് ബി​ഗ് ബോസിൽ വരുന്നത്. എനിക്കത് വലിയൊരു ബ്രേക്ക് ആയിരുന്നു. ഷോയിൽ വന്ന ശേഷമാണ് വീണ്ടും ആളുകൾ എന്നെ അറിയാൻ തുടങ്ങിയത്. നല്ല അവസരങ്ങൾ തേടി വന്നതും. അതുകൊണ്ട് ഷോയിലൂടെ നല്ല കാര്യങ്ങളും നടന്നിട്ടുണ്ട് മോശം കാര്യങ്ങളും എനിക്ക് നടന്നിട്ടുണ്ട്", എന്നായിരുന്നു ദിൽഷ പ്രസന്നൻ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്