
ബിഗ്ബോസ് സീസൺ(Bigg Boss) നാലിൽ പ്രണയവുമായി ബന്ധപ്പെട്ട സംസാരം തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ദിൽഷയാണ് പ്രണയ നായിക. ബ്ലെസ്ലിയാണ് ആദ്യം ദിൽഷയോട് ക്രഷ് തോന്നിയ കാര്യം പറഞ്ഞത്. എന്നാൽ തനിക്ക് അനുജനെ പോലെയാണ് ബ്ലെസ്ലിയെന്നാണ് ദിൽഷ പറഞ്ഞത്. ഇത് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഡോ. റോബിനും ദിൽഷയോട് ചായ്വ് ഉണ്ടോ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച തുടങ്ങി. ഒടുവിൽ കഴിഞ്ഞ ദിവസം റോബിൻ ഇക്കാര്യം ദിൽഷയോട് തുറന്ന് പറയുകയും ചെയ്തു. എന്നാൽ ദിൽഷയ്ക്ക് അതിനോട് താല്പര്യവും ഇല്ല. ഇന്നിതാ ബ്ലെസ്ലിയോടുള്ള തന്റെ കാഴ്ചപാടിനെ കുറിച്ച് റോബിനോട് പറയുകയാണ് ദിൽഷ.
"ബ്ലെസ്ലി എന്നെ പ്രപ്പോസ് ചെയ്തു എന്നത് ശരിയാണ്. ആ രീതിയിൽ ഒരിക്കലും എനിക്ക് നിന്നെ കാണാൻ പറ്റില്ലെന്നും നി എനിക്ക് സഹോദരനാണെന്നുമാണ് ബ്ലെസ്ലിയോട് ഞാൻ പറഞ്ഞത്. ഓൾറെഡി ഞാൻ ക്ലിയർ ചെയ്ത സംഭവമാണ് ഇത്. പക്ഷേ അവൻ എന്നെ ഇഷടപ്പെടരുത് എന്ന് എനിക്ക് പറയാനും കഴിയില്ല. അത് അവന്റെ ഇഷ്ടമാണ്. തനിച്ചിരിക്കുമ്പോൾ അവനോട് ചെന്ന് സംസാരിക്കുന്നു. അല്ലാതെ വേറെ ഒന്നുമില്ല", എന്നാണ് ദിൽഷ പറയുന്നത്. ഇവിടെ ഒരു ത്രികോണ പ്രണയം നടക്കുന്നുവെന്ന തരത്തിൽ പുറത്ത് സംസാരം നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായി എന്നാണ് റോബിൻ ദിൽഷയോട് പറയുന്നത്.
ഡോക്ടർ ഇവിടെ ഒരു ലക്ഷ്യവുമായിട്ടാണ് വന്നിരിക്കുന്നത്. താനായിട്ട് അതിനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുമില്ല. ഡോക്ടർ ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. അങ്ങനെ എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ അത് മുഖത്ത് നോക്കി പറയുന്നത് കൊണ്ട് പ്രശ്നമില്ലെന്നും ദിൽഷ പറയുന്നു.
'നിന്നിലുള്ള എന്നെയാണ് ഞാൻ പ്രണയിക്കുന്നത്'; ദിൽഷയോട് ബ്ലെസ്ലി
"ഇഷ്ടം കുറയുന്നുണ്ടോ എന്നാണ് എന്റെ സംശയം. എനിക്ക് നേരത്തെയും ഇപ്പോഴും ഒരുപോലത്തെ ഫീൽ തന്നെയാണ്. എന്റെ കുടുംബത്തോട് എന്റെ അറ്റാച്ച്മെന്റിനെക്കാൾ കൂടുതലാണ് നീ. അപ്പോൾ നിന്നിലുള്ള എന്നെയാണ് ഞാൻ പ്രണയിക്കുന്നത്" എന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. അതിന് എന്നിൽ നീ ഇല്ലല്ലോ എന്നാണ് ദിൽഷ പറയുന്നത്. ബ്ലെസ്ലി എന്നെ ചേച്ചിയെ പോലെ കാണണം എന്ന് വീണ്ടും ദിൽഷ പറയുന്നുണ്ട്.
നീ വേറൊരാളെ കല്യാണം കഴിച്ചാലും സ്നേഹിച്ചാലും എനിക്ക് നിന്നോട് ഉള്ള സ്നേഹം അങ്ങനെ തന്നെ നിലനിൽക്കുമെന്ന് ബ്ലെസ്ലി പറയുന്നു. രണ്ടു പേരും ഇഷ്ടപ്പെടുമ്പോഴാണ് കല്യാണവും പ്രണയുമൊക്കെ നടക്കുന്നത്. അല്ലാതെ ഒരാൾ മാത്രം പ്രണയിച്ചാൽ എങ്ങനെയാണ് ഇതൊക്കെ നടക്കുക എന്നാണ് ദിൽഷ ചോദിക്കുന്നത്. നീ എന്നെ ഒരു ചേച്ചിയായിട്ട് കണ്ടോ. നിന്നെ ഞാന് എന്റെ പൊന്നനിയനായി കണ്ടോളാം. സഹോദരന്‍ എന്നതിലപ്പുറം ഒന്നും എനിക്ക് നിന്നോട് ഒരിക്കലും തോന്നില്ലെന്നും ദിൽഷ പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ