Bigg Boss S 4 : വല്ലാത്തൊരു 'ഊരാക്കുടുക്ക്'; ബി​ഗ് ബോസ് വീട്ടിൽ ആദ്യ വനിതാ ക്യാപ്റ്റൻ

Published : Apr 08, 2022, 09:46 PM ISTUpdated : Apr 09, 2022, 10:14 AM IST
Bigg Boss S 4 : വല്ലാത്തൊരു 'ഊരാക്കുടുക്ക്'; ബി​ഗ് ബോസ് വീട്ടിൽ ആദ്യ വനിതാ ക്യാപ്റ്റൻ

Synopsis

നിമിഷ, ജാസ്മിൻ എന്നിവരോട് ഏറ്റുമുട്ടിയായിരുന്നു ദിൽഷയുടെ വിജയം.  

ബി​ഗ് ബോസ് വീടിനെ സംബന്ധിച്ചിടത്തോളം ഓരോ ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്ക്കും പ്രധാനപ്പെട്ട കാര്യമാണ്. മത്സരാർത്ഥികൾ തമ്മിൽ നടക്കുന്ന വാശിയേറിയ പോരാട്ടമാണ് ഇതിനായി നടക്കുക. ഇത്തരത്തിൽ വിജയം കൈവരിക്കുന്ന ഒരാൾ ആ ആഴ്ചയിലെ ക്യാപ്റ്റനാകുകയും നോമിനേഷനിൽ നിന്നും മുക്തി നേടുകയും ചെയ്യും. ഈ വാരത്തിലെ ക്യാപ്റ്റനെ തെര‍ഞ്ഞെടുത്തിരിക്കുകയാണ് ബി​ഗ് ബോസ് മത്സരാർത്ഥികൾ. 

ദിൽഷയാണ് ബി​ഗ് ബോസ് സീസൺ നാലിലെ മൂന്നാമത്തെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. അശ്വിനും നവീനുമായിരുന്നു നേരത്തെ ക്യാപ്റ്റന്മാരായത്. ദിൽഷ ക്യാപ്റ്റനായതോടെ ഈ സീസണിലെ ആദ്യത്തെ വനിതാ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് താരം. നിമിഷ, ജാസ്മിൻ എന്നിവരോട് ഏറ്റുമുട്ടിയായിരുന്നു ദിൽഷയുടെ വിജയം.

Bigg Boss Episode 13 Live : ആരാകും ക്യാപ്റ്റൻ ? ഒപ്പം രസകരമായ ടാസ്ക്കും, ബി​ഗ് ബോസ് വീടിന്റെ നിറം മാറുന്നു

​ഗാർഡൻ ഏരിയിയിൽ സങ്കീർണ്ണമായ രീതിയിൽ മൂന്ന് കയറുകൾ നിശ്ചിത അകലമുള്ള ഫ്രെയിമുകളിൽ ചുറ്റിയിട്ടുണ്ടാകും. അരയിൽ ബന്ധിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള കയറുകളും ഉണ്ടാകും. മത്സരാർത്ഥികൾ കയർ അരയിൽ ബന്ധിപ്പിച്ച ശേഷം കുരുക്കഴിച്ച് മുന്നിൽ വച്ചിരിക്കുന്ന ബസറിൽ അമർത്തുക എന്നതായിരുന്നു ടാസ്ക്. പിന്നീട് ബി​ഗ് ബോസിൽ നടന്നത് വാശിയേറിയ ക്യാപ്റ്റൻസി ടാസ്ക് ആയിരുന്നു. മൂവരിൽ നിന്നും ദിൽഷ വിന്നറാവുകയും ഈ ആഴ്ചയിലെ ക്യാപ്റ്റനായി താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ഷോയിലെ ആദ്യത്തെ വനിതാ ക്യാപ്റ്റൻ കൂടിയാണ് ദിൽഷ.

'ജാസ്‍മിന് എന്താ ഇത്ര കലിപ്പ്?', ഡോ. റോബിന്റെ ചോദ്യത്തിന് മറുപടിയുമായി ഡെയ്‍സി

ഡോ. റോബിനും ഡെയ്‍സിയും മോശം പ്രകടനത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നിരുന്നു. ജയില്‍ വാസത്തിനിടെയാണ് ഡോ. റോബിൻ ഡെയ്‍സിയോട് ജാസ്‍മിനെ കുറിച്ച് സംസാരിക്കുന്നത്. എന്തുകൊണ്ടാണ് ജാസ്‍മിൻ തന്നോട് ശത്രുത കാട്ടുന്നത് എന്നറിയാമോയെന്ന് ഡോ. റോബിൻ ഡെയ്‍സിയോട് ചോദിക്കുന്നു. എന്തിനാണ് ജാസ്‍മിന് തന്നോട് ഇത്ര കലിപ്പ് എന്ന് അറിയാമോയെന്നാണ് ഡോ. റോബിൻ ചോദിക്കുകയും ഡെയ്‍സി മറുപടി പറയുകയും ചെയ്യുന്നു.

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, എന്തിനാണ് ജാസ്‍മിന് എന്റെയിടുത്ത് ഇത്ര കലിപ്പ്?. എനിക്ക് ഇപ്പോഴും അത് മനസിലാകുന്നില്ല. ഈ ഒരു സംഭവം എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല.നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാൻ ഒരിക്കലും അവളെ ശല്യപ്പെടുത്താനോ വഴക്കു കൂടാനോ ഞാൻ നിന്നിട്ടില്ല. അവള്‍ പറഞ്ഞ പല കാര്യങ്ങളും ഞാൻ ക്ഷമിച്ച് ഇരിക്കുന്നത് എന്തിനാണെന്ന് വെച്ചാല്‍ ഇത് ഒരു ഷോ ആണ് എന്നതുകൊണ്ടു മാത്രമാണ്. എന്റെ പരിധി ഞാൻ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട് മാത്രം. മറുപടി പറയാൻ അറിയാത്തതുകൊണ്ടോ, പ്രതികരിക്കാൻ കഴിയാത്തതുകൊണ്ടോ അല്ല. ചിലപ്പോള്‍ നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ട സ്ഥിതി വരും. പക്ഷേ അവള്‍ എന്തെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കും. അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് നിന്നില്‍ നിന്ന് അറിയണമെന്നുമാണ് ഡോ. റോബിൻ ഡേയ്‍സിയോട് പറഞ്ഞത്.

ഡോ. റോബിനോട് തന്റെ അഭിപ്രായം ഡെയ്‍സി പറയുന്നതും ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. ഞാനും നീയും ഒക്കെ ആണെങ്കില്‍ ഗെയ്‍മിനെ അതിന്റെ സ്‍പിരിറ്റില്‍ എടുക്കും. ഉന്തും തള്ളും ആണെങ്കില്‍ പോലും. അവള്‍ക്ക് എന്നോടുണ്ടായ ദേഷ്യം നിന്നോടുണ്ടായതു പോലെയായിരുന്നു. പാവയുടെ ടാസ്‍കിന്റെ കേസില്‍ നീ നിമിഷയുടെ കയ്യില്‍ നിന്ന് വാങ്ങി, എന്തോ പറഞ്ഞിട്ട്. നീ പ്രവോക്ക് ചെയ്യാൻ എല്ലാവരുടെയിടത്തും കുറെ കാര്യങ്ങള്‍ ചെയ്‍തു. അതുകൂടി ആയപ്പോള്‍ അവള്‍ക്ക് വലിയ ദേഷ്യം വന്നു എന്നുമായിരുന്നു ഡെയ്‍സിയുടെ മറുപടി.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !