
നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കുമായി ബിഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ കിടിലം ഫിറോസും ഡിംപലും തമ്മിൽ വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഡിംപൽ സിംമ്പതി കാണിച്ചാണ് ബിഗ് ബോസിൽ നിൽക്കുന്നതെന്ന ഫിറോസിന്റെ ആരോപണം തർക്കത്തിന് വഴിവച്ചിരുന്നു. തനിക്ക് സംസാരിക്കാനുള്ള സംസാരിക്കും എന്ന് പറഞ്ഞാണ് ഡിംപൽ തർക്കിക്കാൻ തുടങ്ങിയത്.
നാട്ടുകൂട്ടത്തിൽ എന്ത് ചോദ്യമാണ് തന്നോട് ചോദിച്ചതെന്നും മുഖത്ത് നോക്കി കാര്യം പറയാനുള്ള ധൈര്യം ഡിംപലിന് ഇല്ലെന്നും ഫിറോസ് പറയുകയും ചെയ്തു. "ഡിംപലിന് ആകെ അറിയാവുന്നത് കരയാൻ മാത്രമാണ്. പണ്ട് നടന്ന സർജറിയുടെ പാട് കാണിച്ച് പോയിന്റ് പിടിക്കാനും സിമ്പതി പിടിക്കാനുമാണ് ഡിംപൽ ശ്രമിക്കുന്നത്. എന്നോട് സംസാരിക്കാനുള്ളത് എന്നോട് തന്നെ സംസാരിക്കണം "എന്നാണ് ഫിറോസ് പറഞ്ഞ് തുടങ്ങിയത്. ഫിറോസിനോട് സംസാരിക്കാൻ തനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഡിംപലിന്റെ മറുപടി. പിന്നാലെ നോബി ഫിറോസിനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നുമുണ്ട്.
എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കണമെന്നും ഫിറോസിനോട് ഡിംപൽ പറയുന്നു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടയിൽ മണിക്കുട്ടൻ ഇടപെടുകയും"കേൾക്കാൻ കാതും കാണാൻ കണ്ണുമുള്ളവർ എല്ലാം അറിഞ്ഞ് കഴിഞ്ഞു. പക്ഷേ കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നത് അവരുടെ കുറ്റം. നിന്നെ മലയാളികൾ സ്വന്തം മകളെ പോലെ ദത്തെടുത്തു. എന്നിട്ട് ഫിറോസ് പറയുന്നത് സ്പെഷ്യൽ കിഡ്ഡെന്നും" എന്ന് പറയുകയും ചെയ്തു.
കള്ളം പറയുന്നത് ആരാണെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും ഡിംപൽ പറയുന്നു. പിന്നാലെ ഫിറോസും മണിക്കുട്ടനും തമ്മിൽ തർക്കത്തിലേർപ്പെടുകയും ചെയ്തു. എന്ത് തന്നെ ആയാലും അത് ജനം തീരുമാനിക്കട്ടെ എന്ന് ഫിറോസ് പറഞ്ഞു.
'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ