'സത്യം പറഞ്ഞത് ബിഗ് ബോസിലോ അതോ പുറത്തോ'? അഖില്‍ മാരാരെക്കുറിച്ച് ഡിംപല്‍ ഭാല്‍‌

Published : Jul 18, 2023, 06:36 PM ISTUpdated : Jul 18, 2023, 06:51 PM IST
'സത്യം പറഞ്ഞത് ബിഗ് ബോസിലോ അതോ പുറത്തോ'? അഖില്‍ മാരാരെക്കുറിച്ച് ഡിംപല്‍ ഭാല്‍‌

Synopsis

സീസണ്‍ 3 മത്സരാര്‍ഥി ആയിരുന്നു ഡിംപല്‍ ഭാല്‍

അടുത്തിടെ അവസാനിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 5 നെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണവുമായി സീസണ്‍ 3 മത്സരാര്‍ഥി ഡിംപല്‍ ഭാല്‍. തിരക്ക് കാരണം സീസണ്‍ 5 കാണാന്‍ സാധിച്ചില്ലെന്നും എന്നാല്‍ കാണാന്‍ തക്കവണ്ണം ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ലെന്നും യുട്യൂബ് ചാനലുകളോട് ഡിംപല്‍ പ്രതികരിച്ചു. സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാരെക്കുറിച്ചുള്ള ചോദ്യത്തിന് വിമര്‍ശനപരമായാണ് ഡിംപല്‍ പ്രതികരിച്ചത്.

ഡിംപലിന്‍റെ വാക്കുകള്‍

"തിരക്കുകള്‍ കാരണം ഇത്തവണത്തെ ബിഗ് ബോസ് കാണാന്‍ കഴിഞ്ഞില്ല. കുറച്ച് മത്സരാര്‍ഥികളെ എനിക്ക് നേരത്തെ അറിയാമായിരുന്നു. കാണാന്‍ വേണ്ടി ഉള്ളതൊന്നും ഈ സീസണില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ശ്രദ്ധ കൊടുക്കേണ്ട ഒരു വ്യക്തിത്വമാണ് അഖില്‍ മാരാര്‍ എന്ന് തോന്നിയിട്ടില്ല. അങ്ങനെ കഴിഞ്ഞ സീസണിലും ഒരാള്‍ ഉണ്ടായിരുന്നു, മുണ്ട് പൊക്കി കാട്ടുന്ന ഒരാള്‍‌ ആണ് വിജയിയെങ്കില്‍ അടുത്ത പ്രാവശ്യം എന്തൊക്കെ പൊക്കി കാട്ടേണ്ടിവരുമെന്ന് അറിയില്ല. ഇതാണ് നിങ്ങള്‍ക്ക് തോന്നുന്ന ശരിയെങ്കില്‍ നിങ്ങള്‍ ചെയ്തോ. സത്യം അറിഞ്ഞിട്ടും നിങ്ങള്‍ അറിയാത്തതുപോലെ നടിക്കരുത്. കയറുന്നതിന് മുന്‍പ് ബിഗ് ബോസ് ആരെന്ന് ചോദിച്ചയാള്‍ ഉള്ളിലെത്തിയപ്പോള്‍ ബിഗ് ബോസിനെ വണങ്ങി. ക്യാമറ ഉള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ സത്യം പറഞ്ഞത്? ജനങ്ങള്‍ക്ക് ഇതൊക്കെയായിരിക്കും വേണ്ടത്." 

അതേസമയം ബിഗ് ബോസില്‍ എത്തുന്നത് വരെ ഷോയെക്കുറിച്ച് മോശം അഭിപ്രായമുള്ളായിരുന്നു താനെന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് അഖില്‍ മാരാര്‍ ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സീസണ്‍ 5 ന്‍റെ സമയത്ത് വൈറല്‍ ആയിരുന്നു. ഷോയില്‍ പങ്കെടുക്കുന്നതിനിടെയും പുറത്തെത്തിയ ശേഷവും അഖില്‍ പലപ്പോഴും തന്‍‌റെ സമീപനത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു.

ALSO READ : 'എനിക്കുള്ള ഒരേയൊരു വിയോജിപ്പ് അന്ന് പറഞ്ഞു'; ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്