
ബിഗ് ബോസ് വീട്ടിൽ രസകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് മത്സരാർത്ഥികൾ മുന്നോട്ടുപോകുന്നത്. പരസ്പരം വലിയ തർക്കങ്ങൾ നടക്കുകയും വീണ്ടും പരസ്പരം പറഞ്ഞുതീർക്കുകയും ചെയ്താണ് മത്സരം മുന്നേറുന്നത്.
ഈ ആഴ്ചയിലെ വീക്കിലി ടാസ്ക് ഏറെ രസകരമായിരുന്നു. ദേവൻമാരും അസുരന്മാരും ആയി ടീമുണ്ടാക്കിയായിരുന്നു മത്സരം. അസുരമാരായി ആദ്യം ഒരു ടീം എത്തുന്നു. തുടർന്ന് ദേവന്മാരുടെ ടീമിൽ ഒരാൾ പ്രതിമയായി നിൽക്കുകയും, അവരെ ചിരിപ്പിക്കാൻ അസുരൻമാർ ശ്രമിക്കുന്നതുമാണ് ഗെയിം.
ടാസ്കിനിടയിൽ പ്രശ്നങ്ങളില്ലാതെ പോയെങ്കിലും കഴിഞ്ഞ ദിവസത്തെ അസുരൻമാർ ഇന്ന് ദേവൻമാരാണ്. ഈ മത്സരത്തിനിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ അനൂപ് കൃഷ്ണനും കിടിലം ഫിറോസും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് വഴി തെളിച്ചിരിക്കുകയാണ്.
പുറത്തുവന്ന പ്രൊമോ വീഡിയോയിൽ ഇന്നലെ വന്ന ചിലർ അനങ്ങിയിരുന്നതായും, ഇക്കാര്യത്തിൽ ഗ്രൂപ്പിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അനൂപ് ക്യാമറ നോക്കി പറയുന്നു. എന്നാൽ ഗ്രൂപ്പിൽ ഒരു തീരുമാനമാണെന്നും നിനക്കാണ് വ്യത്യസ്ത അഭിപ്രായമെന്നും ഫിറോസ് ഇതിനിടയിൽ പറയുന്നു. ഇക്കാര്യത്തിലാണ് അനൂപും ഫിറോസും തമ്മിൽ വാഗ്വാദം നടക്കുന്നത്. എന്താണ് സംഭവിച്ചതെന്ന വ്യക്തതയില്ലെങ്കിലും പ്രൊമോ കാണുന്നത് പ്രകാരം എന്താകും പുതിയ സംഭവവികാസങ്ങൾ എന്ന സംശയത്തിലാണ് പ്രേക്ഷകർ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ