
ബിഗ് ബോസ് സീസൺ(Bigg Boss ) നാലിലെ പോപ്പുലർ മത്സരാർത്ഥിയാണ് ഡോ. റോബിൻ. നിലവിൽ റോബിനുമായി ബന്ധപ്പെട്ട വൻ സംഭവ വികാസങ്ങളാണ് ഷോയിൽ നടക്കുന്നത്. ബിഗ് ബോസ് സാമ്രാജ്യം എന്ന വീക്കിലി ടാസ്ക്കിൽ റിയാസിനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ സീക്രട്ട് റൂമിലാണ് റോബിൻ ഇപ്പോഴുള്ളത്. റോബിനെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ രണ്ട് ദിവസത്തിന് ശേഷം റോബിനോട് സംസാരിക്കുകയാണ് ബിഗ് ബോസ്.
Bigg Boss 4 : 'നായയോട് പോലും ഉപമിക്കപ്പെട്ട മനുഷ്യൻ': റോബിനെ ഓർത്ത് ലക്ഷ്മി പ്രിയ
എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ബിഗ് ബോസ് റോബിനോട് സംസാരിച്ച് തുടങ്ങിയത്. "ഇത്രയും വലിയൊരു അവസരം എന്റെ ലൈഫിൽ ആദ്യമായാണ് കിട്ടുന്നത്. ഒത്തിരി കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. എന്റെ മാക്സിമം കൊടുത്താണ് ഇതുവരെയും കളിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്ക്കിൽ ആണെങ്കിലും ഞാൻ മാക്സിമം പരിശ്രമിച്ചു. ആ ലോക്കറ്റിന്റെ ഗുണം എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. ആരെയും ഉപദ്രവിക്കാതെയാണ് ഞാൻ ആ ലോക്കറ്റ് എടുത്തത്. പെട്ടെന്ന് തോന്നിയതാണ് ബാത്റൂമിൽ പോകാമെന്നുള്ളത്. ലോക്കറ്റ് വിട്ടുകൊടുക്കാതിരിക്കാൻ മാക്സിമം ശ്രമിക്കാം എന്നാണ് ഞാൻ കുതിയത്. പക്ഷേ അതിനകത്ത് നിൽക്കാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് പുറത്തിറങ്ങി. ആ ഒരു സിറ്റുവേഷനിൽ റിയാസ് എന്നെ പിടിച്ചു. അവനെ തള്ളിമാറ്റുന്നതിനിടയിലാണ് അടിക്കേണ്ടിവന്നത്. അത് വേണമെന്ന് വച്ച് ചെയ്തതല്ല. ആ ഒരു സാഹചര്യത്തിൽ പറ്റിപ്പോയതാണ്. അതിന് ശേഷം എന്നെ പ്രവോക്ക് ചെയ്യാൻ റിയാസ് ശ്രമിച്ചിട്ടും ഞാൻ ഒന്നും ചെയ്തില്ലായിരുന്നു. ആ സമയത്ത് എന്റെ ഹെൽത്ത് കണ്ടീഷൻ പ്രശ്നത്തിലായിരുന്നു. വിഷമവും ദേഷ്യവും വന്ന സമയത്താണ് ആ സംഭവം നടന്നത്. എനിക്ക് ഒരു അവസരം കൂടി തരികയാണെങ്കിൽ എന്റെ മാക്സിമം നല്ല രീതിയിൽ കളിക്കാൻ ശ്രമിക്കും. വിന്നറാകാനാണ് ഞാൻ ഇവിടെ വന്നത്. ഞാൻ ചെയ്തത് തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരവസരം കൂടി തരണമെന്ന് അഭ്യർത്ഥിക്കുകയാണ്", എന്നാണ് റോബിൻ ബിഗ് ബോസിനോട് പറഞ്ഞത്.
ഒരുപക്ഷേ ആ സ്പ്രേ അടിക്കാതിരുന്നുവെങ്കിൽ ടാസ്ക്ക് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മാത്രമെ ഞാൻ പുറത്ത് ഇറങ്ങുമായിരുന്നുള്ളൂ എന്നും റോബിൻ പറയുന്നു. ഇപ്പോൾ ആരോഗ്യം എങ്ങനെയാണെന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് മനസ്സികമായും ശാരീരികമായും താൻ ശക്തനാണെന്നാണ് റോബിൻ പറഞ്ഞത്. പിന്നാലെ ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ ബിഗ് ബോസ് റോബിനോട് വിശ്രമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
Bigg Boss 4 : 'നീയായ് കളിച്ച് കാണാൻ ആഗ്രഹം'; സീക്രട്ട് റൂമിലേക്കുള്ള യാത്രയിൽ റോബിനോട് ജാസ്മിൻ
അതേസമയം, റോബിനെ വീട്ടിൽ നിന്നും പുറത്താക്കിയതിൽ ഷോയ്ക്ക് പുറത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. റോബിനെ തിരികെ കൊണ്ടുവരണമെന്നാണ് റോബിൻ ഫാൻസിന്റെ ആവശ്യം. എന്നാൽ റോബിനെ ഇനി ബിഗ് ബോസ് വീടിനകത്ത് കൊണ്ടുവരരുതെന്ന് ആവശ്യപ്പെടുന്ന മറ്റൊരു വിഭാഗവും രംഗത്തുണ്ട്. എന്തായാലും റോബിൻ ബിഗ് ബോസിന് അകത്തെക്കോ പുറത്തേക്കോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ