ടാസ്‍കിനിടെ അര്‍ജുന് പരിക്ക്? സൂചന നല്‍കി ബിഗ് ബോസ്

Published : Mar 27, 2024, 08:31 AM IST
ടാസ്‍കിനിടെ അര്‍ജുന് പരിക്ക്? സൂചന നല്‍കി ബിഗ് ബോസ്

Synopsis

മുന്‍ സീസണുകളെ ഒക്കെപ്പോലെ അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളത്തിന്‍റെ പുതിയ സീസണും മുന്നോട്ടുപോകുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായി മുന്നോട്ടുപോവുമ്പോള്‍ നാല് പേരാണ് ഇതുവരെ പുറത്തായത്. മൂന്ന് പേര്‍ വോട്ടിംഗിലൂടെ പുറത്തായപ്പോള്‍ ഒരാള്‍ ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയില്‍ പുറത്താക്കപ്പെടുകയായിരുന്നു. റോക്കിയാണ് അച്ചടക്ക നടപടിയുടെ പേരില്‍ പുറത്തായത്. റോക്കിയില്‍ നിന്നും മര്‍ദ്ദനമേറ്റ സിജോ ഒരു ശസ്ത്രക്രിയയ്ക്കായി ഹൌസിന് പുറത്ത് ആശുപത്രിയിലുമാണ്. അതിനാല്‍ 14 മത്സരാര്‍ഥികള്‍ മാത്രമാണ് രണ്ടര ആഴ്ചയ്ക്കിപ്പുറം ഹൌസില്‍ ഉള്ളത്. ഇപ്പോഴിതാ നിലവിലെ മറ്റൊരു മത്സരാര്‍ഥിക്കും പരിക്കേറ്റിരിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. അര്‍ജുന്‍ ആണ് അത്.

ഒരു ടാസ്കിനിടെ വീഴുന്ന അര്‍ജുനെ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍ കാണാം. ടാസ്കിനിടെ അര്‍ജുന് പരിക്കോ എന്ന ചോദ്യത്തോടെയാണ് പ്രൊമോ എത്തിയിരിക്കുന്നത്. പരിക്ക് അര്‍ജുന്‍റെ മുന്നോട്ടുള്ള ഗെയിമിനെ ബാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടിവരും. 

മുന്‍ സീസണുകളെ ഒക്കെപ്പോലെ അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളത്തിന്‍റെ പുതിയ സീസണും മുന്നോട്ടുപോകുന്നത്. അതിന്‍റെ അവസാനത്തെ ഉദാഹരണമായിരുന്നു റോക്കിയുടെ പുറത്താവല്‍. ഒരു വാക്കുതര്‍ക്കത്തിനിടെ സിജോയുടെ മുഖത്ത് ഇടിച്ചതിനാണ് റോക്കിയെ ബിഗ് ബോസ് പുറത്താക്കിയത്. സംഭവം ഉണ്ടായി ഉടന്‍ തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് റോക്കിയെ വിളിപ്പിച്ചു. പിന്നാലെ അവിടെനിന്നുതന്നെ പുറത്തേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ശാരീരികമായ ആക്രമണം ബിഗ് ബോസ് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. 

ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്ന രതീഷ് കുമാര്‍ ആണ് ഈ സീസണില്‍ വോട്ടിംഗിലൂടെ ആദ്യം പുറത്തായത്. തൊട്ടടുത്ത വാരം സുരേഷ് മേനോനും നിഷാനയും പുറത്തായി, അടുത്ത ദിവസങ്ങളില്‍ത്തന്നെ ആയിരുന്നു റോക്കിയുടെ പുറത്താവല്‍. ഈ അപ്രതീക്ഷിത സാഹചര്യങ്ങളുടെ പകപ്പിലാണ് നിലവിലെ പല മത്സരാര്‍ഥികളും. 

ALSO READ : ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്' മെയ് റിലീസ്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്