'പൊരിഞ്ഞ അടി, സായിയെ ചെരുപ്പൂരി തല്ലാനൊരുങ്ങി ഫിറോസ്': നോബിക്ക് സർപ്രൈസൊരുക്കി ബിഗ് ബോസ് വീട്

Published : Feb 24, 2021, 04:57 PM IST
'പൊരിഞ്ഞ അടി, സായിയെ ചെരുപ്പൂരി തല്ലാനൊരുങ്ങി ഫിറോസ്': നോബിക്ക് സർപ്രൈസൊരുക്കി ബിഗ് ബോസ് വീട്

Synopsis

ബിഗ് ബോസ് സീസൺ മൂന്ന് ഡ്രീമേഴ്സിന്റെ ഇടമെന്നാണ് വിശേഷിക്കപ്പെടുന്നത്. ഈ സീസണിലെ മത്സരാർത്ഥികളുടെ തെരഞ്ഞെടുപ്പ് അത്രയും മികവുറ്റതായിരുന്നു. കഴിഞ്ഞ സീസണിൽ നിന്ന് തീർത്തും വ്യത്യസ്തമായാണ് ഈ സീസണിൽ മത്സരാർത്ഥികൾ കളം നിറയുന്നത്.

ബിഗ് ബോസ് സീസൺ മൂന്ന് ഡ്രീമേഴ്സിന്റെ ഇടമെന്നാണ് വിശേഷിക്കപ്പെടുന്നത്. ഈ സീസണിലെ മത്സരാർത്ഥികളുടെ തെരഞ്ഞെടുപ്പ് അത്രയും മികവുറ്റതായിരുന്നു. കഴിഞ്ഞ സീസണിൽ നിന്ന് തീർത്തും വ്യത്യസ്തമായാണ് ഈ സീസണിൽ മത്സരാർത്ഥികൾ കളം നിറയുന്നത്.

ഡ്രീമേഴ്സ് മാത്രമല്ല, ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ കഴിവുറ്റവരാണ് എല്ലാവരും. ഒപ്പം ബിഗ് ബോസ് രണ്ട് സീസൺ കണ്ട ശേഷം എത്തുന്നവരും കൂടിയാണ്. അതുകൊണ്ടുതന്നെ അവരിൽ നിന്ന് ഏത് ഗെയിം ഉണ്ടാകുമെന്നത് തീർത്തും പ്രവചനാതീതമാണെന്ന് പറയാം.

പലപ്പോഴും അവിടെ നടക്കുന്ന കാര്യങ്ങളിൽ പ്രേക്ഷകരെയും അതുപോലെ ബിഗ് ബോസിനെയും അത്ഭുതപ്പെടുത്തുന്നുണ്ട് അവർ. കഴിഞ്ഞ ദിവസം പുറത്തുവന്ന ബിഗ് ബോസ് പ്ലസ് എപ്പിസോഡിൽ ഏകദേശം അവസാന ഭാഗത്തായി കണ്ടത്. ഫിറോസും സായിയും തമ്മിലുള്ള പൊരിഞ്ഞ അടിയായിരുന്നു. ഫിറോസ് ചെരിപ്പ് ഊരി അടിക്കാൻ നോക്കുന്നതും മറ്റുള്ളവർ അവരെ പിടിച്ചുമാറ്റുന്നതുമടക്കം വലിയ പ്രശ്നം നടക്കുന്നു.

ഈ ശബ്ദം കേട്ടാണ് നോബിയും കിടിലം ഫിറോസും അകത്തേക്ക് വരുന്നത്. എന്താണെന്ന് മനസിലാകാതെ മാറിനിന്ന് നോക്കുന്നതിനിടയൽ പെട്ടെന്ന് എല്ലാവരും 'ഹാപ്പി ബെർത്ത് ഡേ' എന്നുപറഞ്ഞ് ആർത്തുവിളിച്ചു. നോബിയുടെ മകൻ ധ്യാനിന്റെ പിറന്നാൾ ആഘോഷമായിരുന്നു അത്. സർപ്രൈസ് പാർട്ടിക്ക് നന്ദി പറഞ്ഞ നോബി, അവൻ ജനിക്കുമ്പോഴും, ആദ്യ പിറന്നാളിനും എനിക്ക് ഒപ്പമുണ്ടാകാൻ പറ്റിയില്ല, ഇതിപ്പോ അഞ്ചാം പിറന്നാളാണെന്നും പറഞ്ഞു. സഹ മത്സരാർത്ഥികൾ ഉണ്ടാക്കിയ കേക്ക് മുറിച്ച് അത് റംസാന് ആദ്യം നൽകിയാണ് നോബി സന്തോഷം പങ്കുവച്ചത്.
 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്