
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി നാല് ദിവസം കൂടി മാത്രം. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനുമായി എത്തിയ ഈ സീസണ്‍ മുന്‍ സീസണുകളില്‍ നിന്ന് പല കാര്യങ്ങളിലും വ്യത്യസ്തമായിരുന്നു. ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ഏതെങ്കിലുമൊരു മത്സരാര്‍ഥി മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാവുന്ന പതിവിന് ഇക്കുറി മാറ്റമാണ്. ഒന്നോ രണ്ടോ മത്സരാര്‍ഥികള്‍ക്ക് വലിയ താരപരിവേഷം ലഭിക്കുന്ന പതിവിനും. എന്തിനേറെ, ഫിനാലെയ്ക്ക് തൊട്ടുമുന്‍പ് മുന്‍ മത്സരാര്‍ഥികള്‍ ഹൗസിലേക്ക് എത്തുന്ന മുഹൂര്‍ത്തങ്ങള്‍ പോലും ഇക്കുറി പതിവിന് വിപരീതമായിരുന്നു. മുന്‍ സീസണുകളിലൊക്കെ സൗഹൃദ നിമിഷങ്ങളുടെ മനോഹരമായ പങ്കുവെക്കലുകളാണ് അത്തരം വേളകളില്‍ നടന്നിട്ടുള്ളതെങ്കില്‍ അതില്‍ നിന്ന് മാറി അത്യന്തം സംഘര്‍ഷഭരിതമായിരുന്നു ഈ വാരം.
മുന്‍ മത്സരാര്‍ഥികളില്‍ പലരും എത്തിയത് ചില കണക്കുകള്‍ ചോദിക്കാനായിരുന്നു. പുറത്തെത്തിയപ്പോള്‍ എപ്പിസോഡ് കണ്ടതില്‍ നിന്നും പല മത്സരാര്‍ഥികളുടെയും ആരാധകരില്‍ നിന്നും പിആര്‍ ടീമുകളില്‍ നിന്നും നേരിട്ട സൈബര്‍ ബുള്ളീയിംഗിനുമൊക്കെ കണക്ക് ചോദിക്കാനാണ് പലരും എത്തിയത്. എന്നാല്‍ പുറത്തുള്ള കാര്യങ്ങള്‍ പറയരുതെന്ന് ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികളോട് പറഞ്ഞിരുന്നു. ഇത് ലംഘിച്ചാണ് പലരും കാര്യങ്ങള്‍ പറഞ്ഞത്. ഒടുവില്‍ ബിഗ് ബോസ് എല്ലാവരോടും മുന്നറിയിപ്പുമായി എത്തി. റീഗല്‍ ജ്വല്ലറിയുടെ ഡയമണ്ട് നെക്ലേസ് വിജയിയെ പ്രഖ്യാപിച്ചതിന് ശേഷമാണ് ബിഗ് ബോസ് പ്രസ്തുത മുന്നറിയിപ്പ് നല്‍കിയത്.
ഇനിയൊരു പ്രത്യേക കാര്യം. പുറത്തെ കാര്യങ്ങള്‍ പറയരുതെന്ന് നിങ്ങളോട് പല തവണ പറഞ്ഞതാണ്. അത് പാലിക്കാനുള്ള മര്യാദ നിങ്ങള്‍ കാണിക്കണം. വീണ്ടും ആവര്‍ത്തിച്ചാല്‍ ഉടന്‍ ബാഗ് പാക്ക് ചെയ്ത് പുറത്തേക്ക് വരേണ്ടിവരും, ബിഗ് ബോസ് പറഞ്ഞു. അതേസമയം ഏഴ് മത്സരാര്‍ഥികളാണ് നിലവില്‍ ഗെയിമില്‍ തുടരുന്നത്. ആദില, നൂറ, അനുമോള്‍, നെവിന്‍, അനീഷ്, അക്ബര്‍, ഷാനവാസ് എന്നിവര്‍. ഇതില്‍ നിന്ന് രണ്ട് പേര്‍ പുറത്തായാല്‍ ഫൈനല്‍ 5 ആയി. ടൈറ്റില്‍ വിന്നര്‍ എന്നത് കഴിഞ്ഞാല്‍ ഏത് ബിഗ് ബോസ് മത്സരാര്‍ഥിയും ആഗ്രഹിക്കുന്നത് ഫൈനല്‍ 5 ലെ സ്ഥാനമാണ്. ഫൈനല്‍ 5 ലേക്ക് എത്തുമ്പോള്‍ പുറത്താവുന്ന രണ്ട് പേര്‍ ആരൊക്കെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മത്സരാര്‍ഥികളും പ്രേക്ഷകരും.