
ബിഗ്ബോസ് മലയാളം സീസൺ 7 മൽസരാർത്ഥികളായ അനുവിന്റെയും ശൈത്യയുടെയും പിആറിനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി മുൻ ബിഗ് ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണ രംഗത്ത്. അനുവിന്റെ പിആർ ചെയ്യുന്ന വിനു തന്നെയാണ് ശൈത്യയ്ക്ക് വേണ്ടിയും പിആർ ചെയ്തതെന്നും ശൈത്യ ബിഗ്ബോസിൽ പോയതിനു ശേഷം മാതാപിതാക്കളാണ് പിആർ ചെയ്യാൻ ഏൽപ്പിച്ചതെന്നും സായ് കൃഷ്ണ വെളിപ്പെടുത്തി.
''വണ്ടർലയിൽ ടൂർ പോയ സമയത്ത് ശൈത്യയുടെ അമ്മയെ കണ്ടിരുന്നു. എന്റെ കൈപിടിച്ച് പൊട്ടിപ്പൊട്ടി കരഞ്ഞു. ഒന്നര ലക്ഷം രൂപ പിആറിന് വേണ്ടി കൊടുത്തെന്നും ശൈത്യയെ വിനു സേവ് ചെയ്തില്ലെന്നും തങ്ങളുടെ പൈസ പോയെന്നും പറഞ്ഞ് അവർ ഭയങ്കരമായി കരഞ്ഞു. വിനുവിനോട് ചോദിക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ വേണ്ടെന്നും അറിയാൻ വേണ്ടി മാത്രം പറഞ്ഞതാണെന്നുമാണ് പറഞ്ഞത്. ആ അമ്മ കരയുന്നതുകണ്ട് വല്ലാത്ത സങ്കടം തോന്നി. അനുമോളുടെ പിആർ തന്നെയാണ് ശൈത്യയുടേയും പിആർ. വിനുവിന് പിആർ കൊടുത്തിട്ടല്ല ശൈത്യ ബിഗ്ബോസിൽ പോയത്. ശൈത്യ ഹൗസിനുള്ളിൽ നിൽക്കുമ്പോഴാണ് മാതാപിതാക്കൾ വിനുവിന് ഒന്നര ലക്ഷം കൊടുത്ത് പിആർ ചെയ്യിപ്പിച്ചത്. ഒരു മാസം സെയ്ഫാക്കി നിർത്താൻ വേണ്ടിയാണ് പിആർ കൊടുത്തത്'', യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ സായ് കൃഷ്ണ പറഞ്ഞു.
''ഹൗസിലേക്ക് റീ എൻട്രി നടത്തിയ ശൈത്യയോട് അനു ഇപ്പോൾ കാണിക്കുന്നത് മോശം പരിപാടിയാണ്. ശൈത്യയെ വീണ്ടും വീണ്ടും ആളുകൾക്ക് ഇട്ട് കൊടുക്കുകയാണ്. ശൈത്യയോട് ചെയ്യുന്ന അതേ പരിപാടിയാണ് ഈ സീസൺ മുഴുവൻ അനുമോൾ മറ്റുള്ളവരോടും ചെയ്തിട്ടുള്ളത്. അനുമോളുടെ ആദ്യത്തെ ഇര ആർജെ ബിൻസിയാണ്. പിന്നീട് ഇരയായത് ആര്യനും ജിസേലും. അപ്പാനിയോടുള്ള ദേഷ്യമാണ് ബിൻസിയോട് തീർത്തത്. ഇത് തന്നെയാണ് ആദിലയോടും നൂറയോടും അനുമോൾ ചെയ്തത്. പക്ഷേ, അനുവിനെ ഹാന്റിൽ ചെയ്യാൻ ആദിലയ്ക്കും നൂറയ്ക്കും അറിയാം'', സായ് കൃഷ്ണ കൂട്ടിച്ചേർത്തു.