സീസണിലെ ആദ്യത്തെ ഓപണ്‍ നോമിനേഷന്‍; പിരിമുറുക്കത്തില്‍ ബിഗ് ബോസ് ഹൗസ്

Published : Apr 20, 2021, 12:36 AM IST
സീസണിലെ ആദ്യത്തെ ഓപണ്‍ നോമിനേഷന്‍; പിരിമുറുക്കത്തില്‍ ബിഗ് ബോസ് ഹൗസ്

Synopsis

എന്നാല്‍ ഇന്ന് പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു നോമിനേഷന്‍. കണ്‍ഫെഷന്‍ റൂമില്‍ രഹസ്യമായി ചെയ്യുന്നതിനു പകരം ഹാളില്‍ എല്ലാവരുടെയും മുന്നില്‍ പരസ്യമായി പേരുകള്‍ പറയുന്ന ഓപണ്‍ നോമിനേഷന്‍ ആയിരുന്നു ഇന്ന്.

ബിഗ് ബോസ് ഷോയിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന എപ്പിസോഡുകളില്‍ ഒന്നാണ് തിങ്കളാഴ്ചകളില്‍ നടക്കുന്ന നോമിനേഷന്‍. ബിഗ് ബോസില്‍ നിന്ന് പുറത്താകണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്ന രണ്ട് പേരുടെ പേരുകള്‍ കാരണസഹിതം ഓരോ മത്സരാര്‍ഥിയും പറയേണ്ടത് കണ്‍ഫെഷന്‍ റൂമില്‍ രഹസ്യമായാണ്. ഓരോരുത്തരുടെ നോമിനേഷനും ആര്‍ക്കൊക്കെയെന്ന് ബിഗ് ബോസിനും പ്രേക്ഷകര്‍ക്കും മാത്രമേ മനസിലാവൂ. എന്നാല്‍ ഇന്ന് പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു നോമിനേഷന്‍. കണ്‍ഫെഷന്‍ റൂമില്‍ രഹസ്യമായി ചെയ്യുന്നതിനു പകരം ഹാളില്‍ എല്ലാവരുടെയും മുന്നില്‍ പരസ്യമായി പേരുകള്‍ പറയുന്ന ഓപണ്‍ നോമിനേഷന്‍ ആയിരുന്നു ഇന്ന്. ഇതനുസരിച്ച് ഓരോരുത്തരുടെയും നോമിനേഷനുകള്‍ ഇങ്ങനെ..

ഈ വാരത്തിലെ നോമിനേഷന്‍

സൂര്യ- ഡിംപല്‍, സായ്

അഡോണി- സായ്, റിതു

സന്ധ്യ- അനൂപ്, സായ്

ഡിംപല്‍- സായ്, സൂര്യ

റംസാന്‍- ഡിംപല്‍, രമ്യ

സായ്- ഡിംപല്‍, സന്ധ്യ

നോബി- ഡിംപല്‍, റിതു

റിതു- അനൂപ്, സൂര്യ

കിടിലം ഫിറോസ്- ഡിംപല്‍, അനൂപ്

രമ്യ- ഡിംപല്‍, സന്ധ്യ

മണിക്കുട്ടന്‍- സന്ധ്യ, സൂര്യ

അനൂപ്- റിതു, സന്ധ്യ

 

ലിസ്റ്റില്‍ ഇടംപിടിച്ചവര്‍

സൂര്യ- 3 വോട്ടുകള്‍

സന്ധ്യ- 4 വോട്ടുകള്‍

ഡിംപല്‍- 6 വോട്ടുകള്‍

സായ്- 4 വോട്ടുകള്‍

റിതു- 3 വോട്ടുകള്‍

അനൂപ്- 3 വോട്ടുകള്‍

ഇക്കൂട്ടത്തില്‍ കൗതുകമുണര്‍ത്തിയ നോമിനേഷനുകള്‍ മണിക്കുട്ടനും കിടിലം ഫിറോസും നടത്തിയവയായിരുന്നു. സൂര്യയാണ് മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്ത ഒരാള്‍. തന്നോട് പ്രണയമാണെന്ന് സൂര്യ പറയുന്നതിലുള്ള തന്‍റെ സംശയം മണിക്കുട്ടന്‍ പരസ്യമായി പ്രകടിപ്പിച്ചു. വളരെ കണിശമായ വാക്കുകളോടെയായിരുന്നു ഫിറോസിന്‍റെയും നോമിനേഷന്‍. ശാരീരിക അവസ്ഥയെക്കുറിച്ച് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ഡിംപലിനെ ഫിറോസ് നോമിനേറ്റ് ചെയ്തത്. ആക്റ്റീവ് അല്ലെന്നു പറഞ്ഞ് അനൂപിനെയും നോമിനേറ്റ് ചെയ്തു. അനൂപിന് ലഭിച്ച മറ്റു രണ്ട് വോട്ടുകളും (റിതു, സന്ധ്യ) ഇതേ കാരണം പറഞ്ഞുകൊണ്ടായിരുന്നു. റംസാന്‍റെ പക്കലുള്ള നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിക്കാമായിരുന്ന അവസാന ആഴ്ച ഇതാണ്. റംസാന്‍ നോമിനേഷനില്‍ ഇല്ലാത്തതിനാല്‍ അത് മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നുവോ എന്ന് ബിഗ് ബോസ് ചോദിച്ചു. എന്നാല്‍ സ്വന്തം അധ്വാനം കൊണ്ട് ലഭിച്ച നോമിനേഷന്‍ ഫ്രീ കാര്‍ഡ് ആര്‍ക്കും കൊടുക്കുന്നില്ലെന്നായിരുന്നു റംസാന്‍റെ മറുപടി. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ