Bigg Boss 4 : ബിബി 4 കലാശക്കൊട്ടിന് ഒരുദിവസം മാത്രം ; പ്രിയ മത്സരാർത്ഥിക്കായി വോട്ട് തേടി റംസാൻ

Published : Jul 02, 2022, 11:29 AM IST
Bigg Boss 4 : ബിബി 4 കലാശക്കൊട്ടിന് ഒരുദിവസം മാത്രം ; പ്രിയ മത്സരാർത്ഥിക്കായി വോട്ട് തേടി റംസാൻ

Synopsis

ഇഷ്ട മത്സരാർത്ഥിക്കായി വോട്ട് അഭ്യർത്ഥിക്കുകയാണ് മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാൻ. 

ബി​ഗ് ബോസ് സീസൺ (Bigg Boss ) നാലിന്റെ ​ഗ്രാന്റ് ഫിനാലേക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ധന്യ, സൂരജ്, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ദിൽഷ എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയിരിക്കുന്നത്. ഇവരിൽ ആരാകും ടൈറ്റിൽ വിന്നറാകുക എന്ന കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് പ്രേക്ഷക ലക്ഷങ്ങൾ. തങ്ങളുടെ പ്രിയമത്സരാർത്ഥികൾക്കായി സോഷ്യൽ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥിക്കുകയാണ് സെലിബ്രിറ്റികളും. ഈ അവസരത്തിന്റെ തന്റെ ഇഷ്ട മത്സരാർത്ഥിക്കായി വോട്ട് അഭ്യർത്ഥിക്കുകയാണ് മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാൻ. 

"റി എൻട്രികളുടെയും ​ഗെയിമുകളുടെയും കണ്ടന്റുകളുടെയും ഇടയിൽ നമ്മുടെ ഇന്റലിജന്റ് പ്ലെയറായ ബ്ലെസ്ലിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ ആരും മറക്കരുത്", എന്നാണ് റംസാൻ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പറയുന്നത്. ബി​ഗ് ബോസ് സീസൺ നാലിൽ വിജയി ആകാൻ ഏറെ സാധ്യത കൽപ്പിക്കുന്ന മത്സരാർത്ഥിയാണ് ബ്ലെസ്ലി. ഷോ ആരംഭിച്ചത് മുതൽ മറ്റ് മത്സരാർത്ഥികൾക്ക് ശക്തമായ എതിരാളിയായി ബ്ലെസ്ലി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഫൈനൽ സിക്സിൽ എത്തിയ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ടുള്ളതും ബ്ലെസ്ലിക്കാണെന്നാണ് വിവരം. 

Bigg Boss 4 : എവിക്റ്റ് ആയവര്‍ വീണ്ടും അകത്തേക്ക്! ഫിനാലെയ്ക്ക് മുന്‍പ് വന്‍ സര്‍പ്രൈസുമായി ബിഗ് ബോസ്

നാളെ രാത്രി ഏഴ് മണി മുതലാണ് ബി​ഗ് ബോസ് സീസൺ നാലിന്റെ ഫിനാലെ. ഇതോടനുബന്ധിച്ച് ഈ സീസണിൽ മുമ്പുണ്ടായിരുന്ന എല്ലാ മത്സരാർത്ഥികളെയും ബി​ഗ് ബോസ് കഴിഞ്ഞ ദിവസം ഹൗസിൽ എത്തിച്ചിരുന്നു. പുറത്തെ തങ്ങളുടെ പ്രതിച്ഛായയും ജനപിന്തുണയും എന്താണെന്ന് പുറത്തുനിന്ന് എത്തിയവരില്‍ നിന്ന് അറിയാനാവുമോ എന്ന ആകാംക്ഷയും ഫൈനലിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നു. എന്തായാലും ആരാകും ടൈറ്റിൽ വിന്നറാകുകയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്