'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്

Published : Dec 03, 2025, 12:48 PM IST
Adila, Noora

Synopsis

ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതിന് കുടുംബത്തിൽ നിന്ന് കടുത്ത പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് ലൈംഗികാതിക്രമ ശ്രമങ്ങള്‍ വരെ നേരിടേണ്ടി വന്നെന്ന് ഇവര്‍ പറഞ്ഞിരുന്നു

ലയാളം ബി​ഗ് ബോസ് സീസൺ 7ലെ ശ്രദ്ധേയ മത്സരാർത്ഥികളായിരുന്നു ആദില- നൂറ. ഷോയുടെ ചരിത്രത്തിലെ ആദ്യത്തെ ലെസ്ബിയൻ മത്സരാർത്ഥികളായിരുന്നു ഇരുവരും. നെ​ഗറ്റീവുകളുമായി ഷേയ്ക്കുള്ളിൽ എത്തിയ ഇവരിപ്പോൾ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. പൂമ്പാറ്റകൾ എന്നാണ് ഇവരെ സഹമത്സരാർത്ഥികളും സോഷ്യൽ മീഡിയയിലും വിശേഷിപ്പിച്ചത്. പുറത്തുള്ളത് പോലെ തന്നെ പല ആരോപണങ്ങളും ബി​ഗ് ബോസ് ഹൗസിനുള്ളിലും ആദിലക്കും നൂറയ്ക്കും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും അവയെ എല്ലാം തരണം ചെയ്ത് അവർ മുന്നേറി. ഷോ അവസാനിച്ചതിന് പിന്നാലെ തങ്ങളുടേതായ വഴിയിലൂടെ മുന്നോട്ട് പോകുകയാണ് ഇരുവരും. ഈ അവസരത്തിൽ ആദില-നൂറയെ കുറിച്ച് സുഹൃത്ത് ആരിഫ് ഹുസൈൻ മുൻപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

"ആദിലയും നൂറയും റീലിട്ട് വന്നവരല്ല. അവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ്. കുടുംബക്കാർ അവരെ തടയുകയും ആക്രമിക്കുകയും ചെയ്തു. അതേത് അറ്റം വരെ പോയെന്ന് നിങ്ങൾക്ക് അറിയോന്ന് അറിയില്ല. ആണുങ്ങളുടെ ചൂട് അറിയാത്തത് കൊണ്ടെന്ന് പറഞ്ഞ് സ്വന്തം ബന്ധുക്കൾ, അമ്മാവനും കുഞ്ഞുപ്പയുമൊക്കെ ബലാത്സം ചെയ്യാൻ നോക്കിയിട്ടുണ്ട്. സ്വന്തം ഉപ്പയും ഉമ്മയും നോക്കി നിൽക്കുമ്പോളാണത്. ഇങ്ങനെ ഉള്ള ആളുകളെ എങ്ങനെയാണ് ഡിഫന്റ് ചെയ്യാൻ നോക്കുന്നത്. അതിനോട് യോജിക്കാൻ കഴിമോ. അതാണോ പരിഹാ​രം. റീൽസും ഫോട്ടോ ഷൂട്ടും കണ്ടിട്ട് വിലയിരുത്തരുത്", എന്ന് ആരിഫ് പറയുന്നു. പിതാവിൽ നിന്നും തനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് മുൻപ് ആദില തുറന്നു പറഞ്ഞിട്ടുണ്ട്.

"ഈ കുട്ടികൾക്ക് ഓടിക്കയറാൻ സ്വന്തം വീട്ടിൽ ഇടമുണ്ടായില്ല. നൂറയുടെ ഉമ്മ കൊ‍ട്ടേഷൻ വരെ കൊടുത്തു. സ്വന്തം മകളെ ഇല്ലാതാക്കാൻ കൊട്ടേഷൻ കൊടുക്കുന്ന ഉമ്മ. അതാണോ 'നോർമൽ'. ഉമ്മ ഭീഷണിപ്പെടുത്തുന്ന വോയ്സ് നേരിട്ട് കേട്ട ആളാണ് ഞാൻ. മുഖം രക്ഷിക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് അവർക്ക് ഇപ്പോൾ പറയാം. വെറുപ്പിനെക്കാൾ കൂടുതൽ ഭയമാണ് വീട്ടുകാരോട് കുട്ടികൾക്ക്. എന്തെങ്കിലും ചെയ്തു കളയുമോന്ന ഭയം", എന്നും ആരിഫ് കൂട്ടിച്ചേർത്തു.

"ഹോമോ സെക്ഷ്വലായിട്ടുള്ള ആളുകൾ ഇവിടെ ഉണ്ട്. പക്ഷേ അക്കാര്യം പുറത്തുപറയാൻ അവർക്ക് കഴിയുന്നില്ല. പറഞ്ഞാൽ ഇതുപോലുള്ള പ്രശ്നങ്ങൾ. എതിർക്കപ്പെടുന്നു. അവരെ ചാപ്പകുത്തുന്നു. ഇതെല്ലാം മറച്ച് വച്ച് കുടുംബ ബന്ധത്തിലേക്ക് പോകും. അത് മുന്നോട്ട് പോകുകയും ഇല്ല", എന്നും ആരിഫ് പറഞ്ഞു. മെയ്ൻസ്ട്രീം ഓണ്ണിനോട് ആയിരുന്നു ആരിഫിന്റെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'ഫസ്റ്റ് പ്രൈസ് ഉറപ്പാ.. പക്ഷേ ലൈഫ് പോകുമെന്ന് പേടി, റിസ്ക് എടുക്കാനാവില്ല': ബി​ഗ് ബോസിനെ കുറിച്ച് നടി പ്രിയങ്ക