
ബിഗ് ബോസ് മലയാളം സീസൺ 6 തുടങ്ങി അന്‍പത് ദിനങ്ങളിലേക്ക് എത്തുകയാണ്. അതിനിടയിൽ ഫിസിക്കൽ അസോൾട്ട് അടക്കം നിരവധി അപ്രതീക്ഷിത സംഭവങ്ങൾ ഹൗസിൽ നടന്നു. ഇപ്പോഴിതാ മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ തെസ്നി ഖാൻ സീസൺ ആറിലെ മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ജാസ്മിൻ- ഗബ്രി ബന്ധം ഗെയിമാണെന്ന് തെസ്നി ഖാൻ പറയുന്നു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തെസ്നി അഭിപ്രായം പറയുന്നത്.
നടിയുടെ വാക്കുകളിലേക്ക്. "ഇപ്പോഴത്തെ ബിഗ് ബോസ് സീസണിനെക്കുറിച്ച് ഞാൻ കുറ്റം പറയില്ല. ഞാൻ സീസൺ രണ്ടിൽ മത്സരിച്ചിട്ടുള്ളയാളാണ്. ഞാൻ അവിടെ ചെയ്ത പല കാര്യങ്ങളും ടെലികാസ്റ്റ് ചെയ്തിരുന്നില്ല. പിന്നെ ഗബ്രിയുടേയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് എനിക്ക് തോന്നുന്നത്. അവർ തമ്മിൽ ഒരു ബോണ്ട് ഉണ്ടെങ്കില്‍ അതൊരു കോണ്ടെന്‍റ് ആണ്. അതൊക്കെ കളിയായി എടുത്താൻ മതി. പുറത്ത് വരുമ്പോൾ ഒന്നും ഉണ്ടാകില്ല. അപ്പോൾ നമുക്ക് അറിയാൻ പറ്റും. ജാസ്മിന് സംഭവിച്ചതുപോലെ ഞങ്ങളുടെ സീസണിലും ഒരുപാട് പേരുടെ ലൈഫിനെ ബിഗ് ബോസിലെ ജീവിതം ബാധിച്ചിരുന്നു. പക്ഷെ ജാസ്മിൻ നന്നായി ഗെയിം കളിക്കുന്നുണ്ട്. അവിടെ ജീവിക്കുന്നത് വലിയൊരു എക്സ്പീരിയൻസാണ്."
"ഞാൻ ചെന്നപ്പോൾ അവിടെ ആര്യയും വീണയുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ എവിടെയും വെച്ച് കണ്ട പരിചയം പോലും അവർ എന്നോട് കാണിച്ചില്ല. അതും കളിയാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ചെന്നപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി", തെസ്നി ഖാൻ പറയുന്നു.
ALSO READ : നിര്‍മ്മാണം ശിവകാര്‍ത്തികേയന്‍; 'കുരങ്ങ് പെഡല്‍' തിയറ്ററുകളിലേക്ക്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ