'നെഞ്ച് വിങ്ങുന്നെടീ, നീ കൂടി ഇല്ലായിരുന്നെങ്കിൽ..'; റസ്മിനോട് ​ഗബ്രി, 'പുതിയ ട്രാക്കോ'ന്ന് ബിബി പ്രേക്ഷകർ

Published : Mar 22, 2024, 09:01 AM IST
'നെഞ്ച് വിങ്ങുന്നെടീ, നീ കൂടി ഇല്ലായിരുന്നെങ്കിൽ..'; റസ്മിനോട് ​ഗബ്രി, 'പുതിയ ട്രാക്കോ'ന്ന് ബിബി പ്രേക്ഷകർ

Synopsis

ജാസ്മിൻ പോയപ്പോൾ അടുത്ത ആളെ ​ഗബ്രി കണ്ടെത്തി എന്നാണ് ട്രോളായി വീഡിയോയ്ക്ക് ഒപ്പം പ്രചരിക്കുന്നത്. 

ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ രണ്ട് പേരാണ് ജാസ്മിന്‍ ജാഫറും ഗബ്രിയും. ഇരുവരുടെയും അടുപ്പം ഷോയ്ക്ക് ഉള്ളിലും പ്രേക്ഷകര്‍ക്കിടയിലും വളരെ നെഗറ്റീവ് ആയാണ് പ്രതിഫലിച്ചത്. ഇരുവരും ലവ് ആണെന്ന് വരുത്തി തീര്‍ത്തിക്കുകയും സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്ത് പ്രേക്ഷകരെയും തങ്ങളെയും പറ്റിക്കുന്നുവെന്നാണ് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. 

എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ജാസ്മിന്‍റെ വാപ്പ വിളിച്ച ശേഷം ഗബ്രിയോട് ഒരകല്‍ച്ച ജാസ്മിന്‍ വയ്ക്കുന്നുണ്ട്. എപ്പോഴും ഇരുവരും ഏറ്റുമുട്ടുന്ന റോക്കിയോട് ജാസ്മിന്‍ സോറി പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ജാസ്മിന്‍റെ അകല്‍ച്ച ഗബ്രിയ്ക്ക് വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് എപ്പിസോഡില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന്‍റെ പേരില്‍ വലിയ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഇതിനിടയില്‍ കോമണര്‍ മത്സരാര്‍ത്ഥിയായ റസ്മിനോട് ഗബ്രി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. 

"ഞാന്‍ അവളുടെ കയ്യും പിടിച്ച് ഇരുന്നപ്പോള്‍ പറഞ്ഞതാ, ജാസു രണ്ടാഴ്ച കഴിയുമ്പോള്‍ നമ്മള്‍ രണ്ടും എതിര്‍ത്ത് നില്‍ക്കുന്ന ഗെയിം വരുമെന്ന്. നമ്മടെ ടീം ബ്രേക്കാവും. നമ്മള്‍ വേറെ വേറെ ആകുമെന്നെല്ലാം പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു. എനിക്ക് ഭയങ്കര വിഷമമായെടീ. സത്യം പറയാല്ലോ എനിക്ക് അവളോട് പ്രേമം ഇല്ല. എന്റെ മനസിൽ തട്ടി പറയുകയാണ്. ഇവിടെ വന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ കമ്മിറ്റഡ് ആണെന്ന് അവൾ പറഞ്ഞിരുന്നു. പയ്യന്റെ പേര് അടക്കം എന്നോട് പറഞ്ഞതാ. അവളോട് സീറോ റൊമാന്റിക് ഫീൽ ആയിരുന്നു എനിക്ക്. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെടീ. അവൾ പോയെടോ. നെഞ്ച് വിങ്ങുന്നു", എന്നാണ് റസ്മിനോട് ​ഗബ്രി പറഞ്ഞത്. ജാസ്മിൻ പോയിട്ടില്ലെന്ന് റസ്മിൻ പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ ​ഗബ്രി തയ്യാറല്ല.

ആക്ഷൻ ഒരുക്കാൻ വിയറ്റ്നാം ഫൈറ്റേഴ്സ്; സീൻ മാറ്റാൻ 'ടർബോ ജോസ്'എത്തുന്നു; റിലീസ് വിവരം

നമ്മൾ ഔട്ട് ആയിട്ടില്ല പക്ഷേ അവളെ മിസ് ചെയ്യുന്നുണ്ട്. അതെങ്ങനെ വിവരിക്കണമെന്ന് എനിക്ക് അറിയില്ല. കയ്യിൽ പിടിത്തം മിസ് ചെയ്യും. ഇതിന്റെ വില എന്താണെന്ന് അറിയാവുന്നത് എനിക്കും അവൾക്കും മാത്രമാണ്. ആകെ ഉണ്ടായിരുന്ന പിടിവള്ളി ആയിരുന്നു ജാസ്മിൻ എന്നും പറഞ്ഞ ​ഗബ്രി, എന്റെ റസ്മിനെ നീ കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്നും ​ഗബ്രി പറയുന്നുണ്ട്. ഇതിന്റെ ഷോട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജാസ്മിൻ പോയപ്പോൾ അടുത്ത ആളെ ​ഗബ്രി കണ്ടെത്തി എന്നാണ് ട്രോളായി വീഡിയോയ്ക്ക് ഒപ്പം പ്രചരിക്കുന്നത്. 

'ഞാൻ കമ്മിറ്റഡാണ് ​ഗയ്സ്, കാലുപിടിക്കാം..'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ, മിണ്ടാനാകാതെ ​ഗബ്രി

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്