
ബിഗ് ബോസ് മലയാളം സീസണിൽ പ്രേക്ഷക ശ്രദ്ധനേടിയ രണ്ട് മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. പക്ഷേ ഇവരെ കുറിച്ച് പോസറ്റീവിനെക്കാൾ നെഗറ്റീവ് ആയ കാര്യങ്ങളാണ് പുറത്ത് പ്രചരിക്കുന്നത്. എപ്പോഴും ഇവർ ഒന്നിച്ചിരിക്കുന്നതും പ്രവർത്തികളുമാണ് ഇതിന് കാരണം. എന്നാൽ ഇവരുടെ ഇടയിൽ വിള്ളൽ വീഴുമോ എന്ന സംശയം പ്രേക്ഷകരിൽ ഇപ്പോൾ നിഴലിടുന്നുണ്ട്.
കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ പവർ റൂമിലേക്ക് ആളെ തിരഞ്ഞെടുത്തപ്പോൾ ജാസ്മിൻ പോകുന്നതിനോട് തനിക്ക് താൽപര്യം ഇല്ലെന്ന് ഗബ്രി പറഞ്ഞിരുന്നു. ഇതോടെ ഇരുവർക്കും ഇടയിൽ ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഗബ്രി ഭക്ഷണം കഴിക്കാതെ കിടന്നതുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കാണിച്ചു കൊണ്ടാണ് ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡ് തുടങ്ങിയതും.
'ഞാൻ എന്ത് ചെയ്തെന്നാ നീ ഈ പറയുന്നെ. വയ്യാത്തിടത്തു നിന്നും നിന്നെ വിളിച്ചുണർത്തി സോറി. ഞാൻ എന്ത് വേണം. പറ', എന്നാണ് ഗബ്രിയോട് ജാസ്മിൻ പറയുന്നത്. ഇതിന് ഒന്നും ഗബ്രി പറയുന്നില്ല. 'ഞാൻ നിന്നെ ഒന്നും പറയാൻ വന്നില്ല. ഞാൻ എന്ത് പറയും എങ്ങനെ റിയാക്ട് ചെയ്യും എന്നൊന്നും എനിക്ക് ഒരു ഐഡിയയും എനിക്കില്ല. ഉറങ്ങാൻ പറ്റാത്തത് കൊണ്ട് വിളിച്ചുണർത്തി പോയതാണ്', എന്നും ജാസ്മിൻ പറയുന്നുണ്ട്.
'ഇത്രയും ദിവസം നമ്മൾ തമ്മിലുള്ളത് നമ്മുടെ ഉള്ളിൽ തന്നെ നിന്നു. പക്ഷേ ഇപ്പോൾ നീ ചെയ്തത് ഇല്ലേ.. നീ ചെയ്തോ. ഒരു കാര്യം ഞാൻ പറയാം. ഞാൻ നിന്നോട് മര്യാദയ്ക്ക് സംസാരിക്കാൻ വന്നു. നീ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു. നിന്റെ ഓവർ റിയാക്ഷൻസ് ഒക്കെ ഞാൻ സഹിച്ചു. ഇതിന്റെ റിയാക്ഷൻ ആയിട്ട് എന്റെ അടുത്ത് നിന്നും വരാൻ പോകുന്നത് ഭയങ്കര മോശം ആയിട്ടുള്ള കാര്യം ആയിരിക്കും', എന്നാണ് ഗബ്രി മറുപടി പറഞ്ഞത്. നീ എന്താന്ന് വച്ചാൽ കാണിക്കെടാ എന്ന് പറഞ്ഞ് ദേഷ്യത്തിൽ ജാസ്മിൻ പോയെങ്കിലും ബഡ്റൂമിൽ കിടന്ന് പൊട്ടിക്കരയുന്നുണ്ടായിരുന്നു.
ബജറ്റ് 82 കോടി, റിലീസായി നാല് ദിവസം, നേടിയത് 60കോടിക്ക് മേൽ; 100 കോടിയിലേക്ക് കുതിച്ച് 'ആടുജീവിതം'
ഗബ്രി ജാസ്മിനെ സമാധാനിപ്പിക്കുന്നുണ്ട്. 'ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ല. ഇത് നിനക്ക് സില്ലി ആയിരിക്കും. നമ്മുടെ ലൈഫിലോ റിലേഷനിലോ മറ്റുള്ളവർ ഇടപെടുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. ഇത് പക്ഷേ റൊമാന്റിക് അല്ല. അതിലും വലുതാണ്', എന്നും ഗബ്രി പറയുന്നുണ്ട്.
അർജുൻ, ജിന്റോ, ശരണ്യ, ശ്രീധു, ഋഷി എന്നിവർ ഇതെല്ലാം കണ്ടു കേട്ടും ഇരിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ജാസ്മിൻ കളി തുടങ്ങിയെന്ന് ജിന്റോ പറയുമ്പോൾ, പിന്നെ നേരത്തെ അവളെന്താ ഗോട്ടി കളിച്ചോണ്ട് ഇരിക്കുവായിരുന്നോ എന്നാണ് അർജുൻ ചോദിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ