
ബിഗ് ബോസ് സീസൺ സെവനിൽ ഫാമിലി വീക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഹൗസിലേക്ക് ജിസേലിനെ കാണാൻ ജിസേലിന്റെ അമ്മ എത്തിയിരുന്നു. ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഒരു കുടുംബാംഗം വീട്ടിലേക്ക് കയറി വന്ന് മത്സരാർത്ഥിയോട് വഴക്ക് മാത്രം പറയുന്ന അവിശ്വസനീയ കാഴ്ച ഇന്നലെ പ്രേക്ഷകരെല്ലാം കണ്ടതാണ്. ഫാമിലി റൗണ്ടിൽ ജിസേലിനെ കാണാൻ എത്തിയ അമ്മ, മകളെ അഭിനന്ദിക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയായിരുന്നു.
അമ്മ ദേഷ്യക്കാരിയാണെന്ന് അറിയാവുന്ന ജിസേൽ അമ്മ വരുന്നെന്ന് കേട്ടതുമുതൽ വലിയ ടെൻഷനിലായിരുന്നു. ആര്യന്റെ കാര്യത്തിൽ അമ്മ തന്നെ വഴക്ക് പറയുമെന്ന് ജിസേലിന് അറിയാമായിരുന്നു. അത് പ്രതീക്ഷിച്ച് തന്നെയാണ് ജിസേൽ അമ്മയെ കാത്ത് നിന്നതും. അമ്മ ദേഷ്യക്കാരിയാണെന്ന് അറിയാവുന്ന ജിസേൽ, മമ്മി ആരോടും വഴക്കിടരുതെന്ന് ആക്ടിവിറ്റി ഏരിയയിൽ നിന്ന് പറഞ്ഞിരുന്നു. പക്ഷേ അമ്മ വന്ന ഉടനെ വഴക്ക് തുടങ്ങി. ഹൗസിലേക്ക് കയറിയ ഉടനെ ആര്യൻ ജിസേലിന്റെ അമ്മയുടെ കാൽ തൊട്ട് വണങ്ങിയിരുന്നു. എന്നാൽ 'അമ്മ അത് മൈൻഡ് ചെയ്തതേ ഇല്ല. ഇക്കാര്യം ജിസേൽ ചോദിച്ചപ്പോൾ താൻ ശ്രദ്ധിച്ചില്ലന്നാണ് 'അമ്മ മകളോട് മറുപടി പറഞ്ഞത്.
നീ അനുമോളെ കണ്ടു പഠിക്ക് എന്ന് ഇടയ്ക്കിടയ്ക്ക് അമ്മ ജിസേലിനോട് പറയുന്നുണ്ടായിരുന്നു. നീ പുറത്തൊന്നും വന്നിരിക്കാറില്ലല്ലോ, അതുകൊണ്ടല്ലേ നിനക്ക് ആ പസിൽ ടാസ്‍ക് ശരിക്ക് ചെയ്യാൻ പറ്റാഞ്ഞത് എന്നും ആര്യനെക്കൊണ്ട് എന്തിനാണ് നിന്റെ തുണികളൊക്കെ കഴുകിക്കുന്നത് എന്നും അമ്മ ചോദിക്കുന്നുണ്ട്. ബെഡ്‌റൂം ക്ലീനിങ്ങിലും വാണിംഗ് കൊടുക്കാൻ അമ്മ മറന്നില്ല. "നീ എന്തുകൊണ്ടാണ് ഇതൊന്നും അടുക്കിപ്പെറുക്കി വെക്കാത്തത്? നിന്റെ ബെഡ്‌സ്‌പേസ് എന്താണ് വൃത്തികേടായി കിടക്കുന്നത്" എന്നും ചോദിച്ച് അമ്മ വീണ്ടും ജിസേലിനെ വഴക്ക് പറഞ്ഞു. തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്ന അമ്മയോട് ക്ഷമ നശിച്ച ജിസേൽ ഒടുക്കം തിരിച്ച് ദേഷ്യപ്പെടുന്നുണ്ട്.
മമ്മി ഇവിടെ ബിഗ് ബോസ് കളിക്കാൻ വന്നതാണോ? മമ്മിയുടെ മേക്കപ്പ് ഒട്ടും പോരാ...എന്റെ മേക്കപ്പ് സാധനങ്ങൾ ഒന്നും കിട്ടിയില്ല, മമ്മി എന്തിനാണ് കേരളത്തിൽ നിൽക്കുന്നത്, ബോംബെയ്ക്ക് പോ...എന്നൊക്കെ ജിസേൽ അമ്മയോട് പറയുന്നുണ്ട്. ഞാൻ ഗെയിം കളിക്കാൻ വന്നതല്ല,നിന്നെ കളിപ്പിക്കാൻ വേണ്ടി വന്നതാണെന്ന് അമ്മയുടെ മറുപടിയിൽ ജിസേലിന് കൂടുതലൊന്നും പിന്നെ തിരിച്ച് പറയാൻ ഉണ്ടായിരുന്നില്ല. എന്തായാലും ആര്യനുമായുള്ള കോംബോയ്ക്ക് അമ്മയ്ക്ക് തീരെ താല്പര്യം ഇല്ലെന്ന് അവരുടെ വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും വ്യക്തമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക