18-ാം വയസിൽ ആദ്യ പ്രണയം, രണ്ട് വർഷമായപ്പോഴാണ് അയാൾ വിവാഹിതനാണെന്ന് അറിഞ്ഞത്: ജിസേൽ

Published : Sep 05, 2025, 04:33 PM IST
Bigg boss

Synopsis

ഷോ മുപ്പത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുന്നതിനിടെ തന്റെ ജീവിത കഥ പറയുകയാണ് ജിസേൽ.

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളാണ് ജിസേൽ. പഞ്ചാബിൽ ജനിച്ച് വളർന്ന ആളാണ് ജിസേൽ. ആലപ്പുഴക്കാരിയാണ് ജിസേലിന്റെ അമ്മ. ഹിന്ദി ബി​ഗ് ബോസിൽ അടക്കം മത്സരാർത്ഥിയായിട്ട് എത്തിയ ജിസേൽ നടിയും മോഡലും കൂടിയാണ്. ഷോയിൽ എത്തി ആദ്യനാളുകൾ മുതൽ തന്നെ ബി​ഗ് ബോസ് പ്രേക്ഷകരുടെ മനസിലിടം നേടാൻ ജിസേലിന് സാധിച്ചിട്ടുണ്ട്. ബി​ഗ് ബോസ് ഷോയെ സംബന്ധിച്ച് അതുതന്നെ വലിയ കാര്യവുമാണ്. ഷോ മുപ്പത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുന്നതിനിടെ തന്റെ ജീവിത കഥ പറയുകയാണ് ജിസേൽ.

ജിസേലിന്റെ വാക്കുകൾ ഇങ്ങനെ

ആലപ്പുഴക്കാരിയാണ് ഞാൻ. എന്റെ അമ്മയുടെ പേര് പൊന്നമ്മ. അമ്മയുടെ സഹോദരി തങ്കമ്മ. എന്റെ വല്യമ്മ പഞ്ചാബിൽ നഴ്സാണ്. അമ്മയ്ക്ക് അന്ന് പ്രായം പതിനഞ്ചോ പതിനാറോ ആണ്. വിദ്യഭ്യാസത്തിനായി അമ്മയേയും പഞ്ചാബിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് അച്ഛനും അമ്മയും കണ്ടുമുട്ടുന്നത്. അച്ഛൻ പഞ്ചാബിയാണ്. മിസ്റ്റർ പഞ്ചാബ് ആയിരുന്നു അദ്ദേഹം. കാണാൻ വളരെ ഭം​ഗിയുള്ള, ഹാൻസം ബോയ് ആയിരുന്നു അദ്ദേഹം. ഹാഫ് കത്തോലിക്കയും ഹാഫ് ഹിന്ദുവാണ് അമ്മ. അച്ഛന്റെ അച്ഛൻ അവിടുത്തെ കളക്ടറായിരുന്നു. അതിന്റെ ഈ​ഗോയൊക്കെ അച്ഛന് ഉണ്ടായി. അച്ഛനും അമ്മയും തമ്മിലുള്ള പ്രണയം അച്ഛന്റെ വീട്ടുകാർക്ക് ഇഷ്ടമായില്ല. അവർ അച്ഛനെ വേറൊരു പെണ്ണുമായി നിശ്ചയം നടത്തി. ഒടുവിൽ അവർ രണ്ടുപേരും ഒളിച്ചോടി ​ഗുരുവായൂരിൽ വന്ന് കല്യാണം കഴിക്കുകയായിരുന്നു. തിരികെ പഞ്ചാബിൽ പോയപ്പോൾ വലിയ പ്രശ്നങ്ങളുണ്ടായി. അച്ഛന്റെ ബന്ധുക്കൾ തോക്കുമായി വന്ന് അമ്മയെ ഭീഷണിപ്പെടുത്തി. ഞങ്ങൾ നിങ്ങളെ കൊല്ലും അവനെ വിട്ട് പോ എന്നെല്ലാം അമ്മയോട് പറഞ്ഞു. പക്ഷേ ഇരുവരും അതിന് തയ്യാറാകാത്തതോടെ സ്വത്തുക്കൾക്കൊന്നും അച്ഛന് അവകാശം ഇല്ലെന്ന് എഴുതി വാങ്ങിപ്പിച്ചു ഇവർ. പിന്നെയാണ് ഞാൻ ഉണ്ടാകുന്നത്. അച്ഛന് 33-ാം വയസിൽ അറ്റാക്ക് വന്നു. മരണപ്പെട്ടു. ഓഫീസിൽ വച്ചായിരുന്നു അത്. അമ്മയ്ക്ക് അത് ഉൾക്കൊള്ളാനായില്ല.

18-ാമത്തെ വയസിലാണ് എനിക്കൊരു പ്രണയം ഉണ്ടാകുന്നത്. മൂന്ന് വർഷത്തിന് ശേഷം അത് ബ്രേക്കപ്പായി. രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് അയാൾ വിവാഹിതനാണെന്ന് ഞാൻ അറിയുന്നത്. പിന്നീട് ഒരു ബ്രിട്ടീഷ് പയ്യനുമായി പ്രണയത്തിലായി. 2022ൽ അതും ബ്രേക്കപ്പായി. നിലവിൽ ഞാൻ സിം​ഗിൾ ആണ്. ഒരു സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഞാൻ വൈൽഡ് കാർഡായി ഹിന്ദി ബി​ഗ് ബോസിൽ പോകുന്നത്. രണ്ടര ആഴ്ച മാത്രമെ അവിടെ ഉണ്ാടായിരുന്നുള്ളൂ. ഒരു ടാസ്ക് ചെയ്യുന്നതിനിടെ എന്റെ കാലിന് പരിക്ക് പറ്റി. ‍ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഷോയിൽ നിന്നും എവിക്ട് ആകുന്നത്. അതു കഴിഞ്ഞ് അഞ്ച് മാസം ഞാൻ ബെഡ് റെസ്റ്റിലായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്