ക്യാപ്റ്റൻ അധികാരം ഉപയോ​ഗിച്ച് ഈ വാരത്തിലെ കാര്യങ്ങൾ സാ​ഗർ തീരുമാനിക്കാൻ ഒരുങ്ങുന്നതിനിടെ ബി​ഗ് ബോസ് തടയുക ആയിരുന്നു.

റെ നാടകീയ രം​ഗങ്ങൾക്ക് ആണ് ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് കഴിഞ്ഞ ദിവസം വേദിയായത്. ഇതുവരെയുള്ള ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായി മോഹൻലാലിന് മുന്നിൽ മത്സരാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ അത് പ്രേക്ഷകരിലും അമ്പരപ്പുളവാക്കി. അഖില്‍ മാരാറിന്‍റെ മോശം പദപ്രയോഗങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംസാരത്തിനിടെ സാഗര്‍ സൂര്യ അഖിലിനെ പിടിച്ച് തള്ളുകയുമുണ്ടായി. ഇത് മോഹൻലാലിനെ ചൊടിപ്പിക്കുകയും ഷോ അവസാനിപ്പിച്ച് അദ്ദേഹം പോകുകയും ചെയ്തിരുന്നു. ഇന്നിതാ ഇതിനുള്ള ശിക്ഷ സാ​ഗറിനും അഖിൽ മാരാർക്കും നൽകിയിരിക്കുകയാണ് ബി​ഗ് ബോസ്. 

ക്യാപ്റ്റൻ അധികാരം ഉപയോ​ഗിച്ച് ഈ വാരത്തിലെ കാര്യങ്ങൾ സാ​ഗർ തീരുമാനിക്കാൻ ഒരുങ്ങുന്നതിനിടെ ബി​ഗ് ബോസ് തടയുക ആയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സാ​ഗറിന് ക്യാപ്റ്റന്റെ ഒരു അധികാരവും ഉണ്ടാകില്ലെന്ന് ബി​ഗ് ബോസ് അറിയിച്ചു. അപ്പോൾ നിലവിലെ ക്യാപ്റ്റൻ അഖിൽ മാരാർ തന്നെയാണോ എന്ന് സാ​ഗർ ചോദിക്കുന്നുണ്ടെങ്കിലും ബി​ഗ് ബോസ് മറുപടി നൽകിയില്ല. 

ബി​ഗ് ബോസിന്റെ വാക്കുകൾ ഇങ്ങനെ

ഇന്നലെ പുതിയ ക്യാപ്റ്റന്റെ അധികാര കൈമാറ്റം നടക്കാത്തതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ, സാ​ഗറിന് ക്യാപ്റ്റന്റേതായ ഒരു പദവിയും ഉണ്ടാകുന്നതല്ല. ബി​ഗ് ബോസ് ഷോയുടെ അടിസ്ഥാന നിയമങ്ങൾക്ക് ശ്രി മോഹൻലാലിന് മുന്നിൽവച്ച് അച്ചടക്കവും ബഹുമാനവും ഇല്ലാതെയുള്ള അനിഷ്ട സംഭവങ്ങൾ ഇന്നലെ ഇവിടെ അരങ്ങേറി. തുടർന്ന് അദ്ദേഹം നിങ്ങൾക്ക് താക്കീതും നൽകി. ഈ ബി​ഗ് ബോസ് വീട്ടിൽ യാതൊരു തരത്തിലുമുള്ള ശാരീരിക ആക്രമണങ്ങളും അത് വലുതായാലും ചെറുതായാലും വച്ച് പൊറുപ്പിക്കാൻ കഴിയില്ല. ഈ സംഭവങ്ങൾക്ക് എല്ലാം പ്രധാന കാരണക്കാരായ അഖിലും സാ​ഗറും അനന്തര നടപടിയുടെ ഭാ​ഗമായി അടുത്താഴ്ചയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇനി അവർ ഇവിടെ തുടരണമോ വേണ്ടയോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. പ്രത്യേകം ഓർക്കുക കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനിൽ ഉൾപ്പെട്ടവർക്ക് ഇന്നലെ എവിക്ഷൻ ഇല്ലാതിരുന്നതിനാൽ പ്രേക്ഷകരുടെ വോട്ടുകൾ നേടുന്നതിനായി ഒരാഴ്ച കൂടി അവസരം ലഭിച്ചിരിക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്യാപ്റ്റൻ ഇല്ലാത്തതിനാൽ, ക്യാപ്റ്റൻ ബാന്റ് തിരികെ സ്റ്റോർ റൂമിൽ വയ്ക്കുക. 

'ബിബി ഹൗസിലെ ഏറ്റവും വലിയ പാരയും വക്രബുദ്ധിയുമുള്ള വ്യക്തി'; ദേവുവിന് നേരെ ആക്രോശിച്ച് അഞ്ജൂസ്