
പ്രണയ വിശേഷങ്ങളാണ് ബിഗ് ബോസ് വീട്ടിൽ എവിടെയും. ഓരോരുത്തരായി തങ്ങളുടെ ആദ്യ പ്രണയ ഓർമകൾ പങ്കുവയ്ക്കുകയാണ്. ചലർക്ക് നഷ്ട പ്രണയത്തിന്റ കഥ പറയാനുള്ളപ്പോൾ, ചിലർക്ക് പ്രതീക്ഷയുടെ കഥ പറയാനുണ്ടായിരുന്നു. കൂടുതൽ പേരും പറഞ്ഞത് പക്ഷ കിടലൻ തേപ്പുകൾ കിട്ടി ബ്രേക്കപ്പായ കഥകളായിരുന്നു. അക്കൂട്ടത്തിലാണ് അവസാനമായി വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ രമ്യ പണിക്കർ.
ഞാന്‍ പ്രണയിച്ച് നല്ല രീതിയില്‍ പോയിട്ടുണ്ടെങ്കിലും വലിയൊരു തേപ്പ് കിട്ടി. കാരണം അവന് വേണ്ടത് എന്റെ കാശാണ്. അന്നേ ഞാന്‍ അധ്വാനിച്ച് കാശുണ്ടാക്കുന്ന ആളായിരുന്നു. ഇവന്റ് മാനേജ്‌മെന്റ് ഒക്കെ ചെയ്ത് കാശുണ്ടാക്കിയിരുന്നു.
എന്റെ വീട്ടില്‍ ഞാന്‍ ഇവനെ പരിചയപ്പെടുത്തിയിരുന്നു. അങ്ങനെ എന്റെ അച്ഛനെ പറ്റിച്ച് കുറച്ച് കാശ് ഇവന്‍ വാങ്ങിച്ചെടുത്തു. എന്റെ ചേച്ചിയുടെ കല്യാണത്തിന് മുന്‍പ് തിരിച്ച് തരാമെന്ന് പറഞ്ഞാണ് കാശ് വാങ്ങിയത്.
എന്നാൽ കാശ് തരുന്നതിന് പകരം, ഇവന്‍ ചേച്ചിയുടെ കല്യാണത്തിന് രണ്ട് ദിവസം മുന്‍പ് വീട്ടില്‍ വന്ന് കുറേ എന്തൊക്കെയോ അനാവശ്യ കഥകള്‍ പറഞ്ഞു. അതോടെ ഞാന്‍ തീർന്നു, ആത്മഹത്യ ചെയ്യും ചേച്ചിയുടെ കല്യാണം മുടങ്ങും എന്നൊക്കെ അവന്‍ കരുതി. പക്ഷേ അങ്ങനെയൊന്നും നടന്നില്ല.
പക്ഷെ സ്വാഭാവികമായും വീട്ടിൽ നടക്കുന്ന കോലാഹലങ്ങൾ അറിയാമല്ലോ. എന്നാൽ അത്തരത്തിൽ ഒന്നുമില്ല, അങ്ങനെ ഒരു അവസരമൊന്നും എനിക്കുണ്ടായരുന്നില്ല. എന്തായാലും ആ തേപ്പിന് ശേഷം ഞാന്‍ ആരെയും പ്രണയിക്കാന്‍ പോയിട്ടില്ലെന്ന് രമ്യ പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ