'ഞാൻ കരുതി അത് സ്നേഹമാണെന്ന്'; 'തേപ്പ്' കിട്ടിയ ആദ്യ പ്രണയം തുറന്നുപറഞ്ഞ് ഡിംപൽ

Published : Mar 02, 2021, 04:36 PM IST
'ഞാൻ കരുതി അത് സ്നേഹമാണെന്ന്'; 'തേപ്പ്' കിട്ടിയ ആദ്യ പ്രണയം തുറന്നുപറഞ്ഞ് ഡിംപൽ

Synopsis

ആദ്യ പ്രണയത്തെ കുറിച്ചാണ് ബിഗ് ബോസിൽ ഇപ്പോഴുള്ള ചർച്ചകൾ. തന്റെ കഥ പറഞ്ഞ് തുടങ്ങിയവരിൽ പലരും നഷ്ട പ്രണയത്തെ കുറച്ചും, തേപ്പ് കിട്ടിയ ബന്ധങ്ങളെ കുറിച്ചുമാണ് പറഞ്ഞത്. അക്കൂട്ടത്തിൽ തനിക്ക് പറ്റിയ അമളി വളരെ രസകരമായി അവതരിപ്പിക്കുകയാണ് ഡിംപൽ. തനിക്ക് കിട്ടിയ തേപ്പ് തന്നെയെന്ന് ആമുഖമായി പറഞ്ഞാണ് ഡിംപൽ തുടങ്ങുന്നത്.

സെന്റി കഥകളൊക്കെ കേട്ട് സ്നേഹം കിട്ടാത്തവനാണ് എന്ന് തോന്നി, സ്നേഹം കൊടുക്കാമെന്ന് കരുതി. അവൻ എന്റെ കൂടെ തന്നെയുണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. ഒരിക്കൽ അവനായിരുന്നു എൻറെ ജീവിതം. ഞാൻ കരുതി അത് സ്നേഹമാണെന്ന്. യത്ര ഇഷ്ടമാണെന്നും അതിനെക്കുറിച്ചെല്ലാം സംസാരിച്ചപ്പോൾ, ഒരുപാട് യാത്ര ചെയ്യാമെന്നും എന്റെ ജീവിതം സെറ്റാണെന്നും തോന്നി. അതിനിടയിൽ ഏഞ്ചലിനെ നോക്കി പേര് പറഞ്ഞാൽ കൊല്ലുമെന്നും ഡിംപൽ പറയുന്നുണ്ടായിരുന്നു.

എന്നിട്ട് ഒടുവിൽ എന്നെ പറ്റിച്ചു. ലോകം മുഴുവൻ കൊണ്ടുപോയി കാണിക്കാമെന്ന് പറഞ്ഞവനെ കൊടേക്കനാലും മൂന്നാറിലും കൊണ്ടുപോയത് ഞാനാണ്. പറഞ്ഞുവന്നത് തേപ്പ് തന്നെ. ഒരു പൈസയ്ക്കും പണിയെടുക്കാതെ വായിട്ടലച്ച് ഒടുവിൽ എന്റെ കൂട്ടുകാരുടെ മുന്നിൽ എന്നെ സൈക്കോയാക്കി. വീട്ടിൽ പ്രശ്നമായപ്പോൾ അമ്മ മരിച്ചുകളയുമെന്ന് പറഞ്ഞു, പപ്പ മിണ്ടില്ലെന്ന് പറഞ്ഞു. അവൻ ഒരു പ്രശ്നത്തിൽ ഉള്ളപ്പോ ഞാൻ ഉപകരണമായി ഉപയോഗിച്ചു.  

ചെയ്യുന്നതിന് നമുക്ക് കിട്ടുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അങ്ങനെ കുറിച്ചുകാലം എന്റെ പൈസയൊക്കെ പോയി. പിന്നീട് ഒരു വർഷത്തോളം ഡിപ്രഷനായിരുന്നു. വീട്ടുകാരുടെ മുമ്പിൽ കരയാൻ പറ്റില്ലായിരുന്നു. എന്നോട് തന്നെ ഞാൻ ചോദിച്ചു  വട്ടാണോയെന്ന്. പിന്നെ പോട്ടെയന്ന് തോന്നി. അവൻ ഒന്നുമല്ലാതായി. ഒടുവിൽ ശബ്ദമില്ലാതെ... എന്തോ പറഞ്ഞ് അതൊക്കെയാണ് അവൻ എന്ന് പറഞ്ഞു,  ഇനി ആരെയും പ്രേമിക്കില്ലെന്നും അതിനുള്ള യോഗ്യതയില്ല ആർക്കുമെന്നും  ഡിംപൽ പറഞ്ഞ് അവസാനിപ്പിച്ചു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ