'ഇത് ട്രോളാകും', ബിഗ് ബോസിൽ എത്തും മുമ്പ് 'ജോളി മിസ്' പറഞ്ഞത്

Published : Mar 02, 2021, 05:27 PM IST
'ഇത് ട്രോളാകും', ബിഗ് ബോസിൽ എത്തും മുമ്പ്  'ജോളി മിസ്' പറഞ്ഞത്

Synopsis

നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കര്‍ ആണ് 18-ാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തിയത്. 

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലേക്ക്  വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതുതായി രണ്ടു പേരാണ് കഴിഞ്ഞ ദിവസം ഷോയിലേക്ക് എത്തിയത്. മോഡലും പിജി വിദ്യാര്‍ഥിനിയുമായ എയ്ഞ്ചല്‍ തോമസ് ആയിരുന്നു ഒരാൾ.

നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കര്‍ ആണ് 18-ാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തിയത്. ഒമര്‍ ലുലു സംവിധാനം ചെയ്‍ത 'ചങ്ക്സ്' എന്ന ചിത്രത്തില്‍ രമ്യ അവതരിപ്പിച്ച 'ജോളി മിസ്' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് കയറുംമുമ്പ് മീറ്റ് ദ ഹൌസ് മേറ്റ്സിൽ പറഞ്ഞ കാര്യങ്ങളാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇല്ലാത്ത  ജീവിതത്തെ കുറിച്ച് രമ്യ പറഞ്ഞു. ആരുമായി കമ്യൂണിക്കേറ്റ് ചെയ്യാതെ ആരോടും ബന്ധമില്ലാതെ, സോഷ്യൽ മീഡിയയുമായി ബന്ധമില്ലാതെ എങ്ങന പോകുമെന്നറിയില്ല. കണ്ടറിയണം. ഫൂഡ് കഴിച്ചില്ലെങ്കിലും എന്റെ കയ്യിൽ ഫോൺ കാണും'. ബിഗ്ബോസിൽ കയറിയാലുള്ള കാര്യം കണ്ടറിയാമെന്നും രമ്യ പണിക്കർ പറയുന്നു.

ബിഗ് ബോസ് നൽകുന്ന ടാസ്കും ഗെയിമും ഒക്കെ നന്നായി ചെയ്യുമോ പമ്മിയിരിക്കുമോ എന്നൊക്കെ ബിഗ് ബോസിലൂടെ കാണാൻ കഴിയും. എവിടെപ്പോയാലും വർക്കൌട്ട് മുടക്കാറില്ല. അത് ബിഗ് ബോസിലും സമയം കണ്ടെത്തി ചെയ്യും. ഡാൻസ് പ്രാക്ടീസും ചെയ്യാൻ ശ്രമിക്കും. മറ്റു മത്സരർത്ഥികളെ ഉൾപ്പെടുത്തി ഡാൻസ് മത്സരം നടത്തുമെന്നും രമ്യ പറഞ്ഞു.

ചതിയാണ് ഞാൻ ഏറ്റവും വെറുക്കുന്നതെന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ, തന്റെ സ്വഭാവത്തെ കുറിച്ചാണെന്ന് മനസിലായ രമ്യ പറഞ്ഞു തുടങ്ങി... ദേഷ്യമാണ് എൻറെ ഏറ്റവും വലിയ പ്രശ്നമെന്നും, ഒരു മണിക്കൂർ നേരത്തേക്ക് എന്താണ് ഞാൻ ചെയ്യുന്നതെന്ന് പോലും എനിക്കറിയില്ലെന്ന് രമ്യ പറയുന്നു.

ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായി ചൊടിപ്പിക്കാൻ വന്നാൽ എങ്ങനെ പ്രതികരിക്കും ? എന്ന ചോദ്യത്തിന് ഇത് എന്തായാലും ട്രോളാവും എന്നാണ് രമ്യ പറഞ്ഞത്.  എന്നോട് ഇങ്ങോട്ട് ആരെങ്കിലും ചൊറിയാൻ വന്നാൽ കേറി മാന്തുന്ന സ്വഭാവമാണെനിക്കെന്നും രമ്യ മീറ്റ് ദ ഹൌസ് മേറ്റിൽ പറഞ്ഞു.
 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ