
ബിഗ് ബോസ് സീസൺ മൂന്ന് ആവേശം നിറച്ചാണ് മുന്നേറുന്നത്. വൈൽഡ് കാർഡ് എൻട്രികളിൽ ഫിറോസും സജ്നയും മിഷേലും എത്തിയതിന് പിന്നാലെയുള്ള പൊട്ടിത്തെറികളെല്ലാം ഒരു വിധത്തിൽ ഒതുങ്ങിവരുമ്പോൾ, പുതിയ മത്സരാർത്ഥികൾ എത്തിയതിന്റെ ഉഷാറിലാണ് ബിഗ് ബോസ് വീട്. തമാശ രൂപത്തിലെങ്കിലും അഡോണിയും ഏഞ്ചലും തമ്മിലുള്ള ഒരു പ്രണയച്ചർച്ചകളും തുടർന്ന്, ആദ്യ പ്രണയം പറയുന്ന ബിഗ് ബോസ് ടാസ്കും ഷോയെ രസകരമാക്കുകയാണ്.
ഇന്നലെ ആദ്യ പ്രണയത്തെ കുറിച്ച് പലരും സംസാരിച്ചിരുന്നു. എന്നാൽ കാണാക്കാഴ്ചയിൽ രസകരമായ പ്രണയകഥ പറയുകയാണ് മജിസിയ. തനിക്ക് പ്രണയത്തെ കുറിച്ച് അറിയില്ലായിരുന്നു എന്ന് മജിസിയ പറയുന്നു. ഒരു ഇസ്ലാമിക് സ്കൂളിൽ പഠിച്ച എന്റെ, രീതികളെല്ലാം വ്യത്യസ്തമായിരുന്നു. താൻ ഒരു 'ബോയിഷ്' ലൈനായിരുന്നു എന്നാണ് മജിസിയ പറയുന്നത്.
ആൺകുട്ടികളെയൊക്കെ ഇടിക്കാനുള്ള ഒരു പ്രവണതയായിരുന്നു. കല്ലെടുത്ത് എറിഞ്ഞ് ഓടിക്കളയുമായിരുന്നു. പ്രണയം എന്നൊക്കെ പറയുന്നത് സിനിമയിലൊക്കെ മാത്രം കാണുന്ന ഒന്നായിരുന്നു എന്നാണ് കരുതിയിരുന്നത്. അന്ന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ചെറുക്കൻ എന്നെ തന്നെ നോക്കുകയും ചിരിക്കുകയും, ഹായ് പറയുകയുമൊക്കെ ചെയ്യുമായിരുന്നു. പക്ഷെ എനിക്കിതൊന്നും ഇഷ്ടമേയായിരുന്നില്ല. എന്റെ കൂട്ടുകാരുടെയൊക്കെ പ്രണയം ഞാൻ ഒറ്റുകൊടുത്തിട്ടുണ്ട്. എന്റെ പ്രണയവും ഞാൻ തന്നെയാണ് ഇല്ലാതാക്കിയത്, തേച്ചത് ഞാൻ തന്നെയായിരുന്നു എന്നും മജിസിയ പറഞ്ഞു.
ഒരു ദിവസം പാരൻറ്സ് മീറ്റിങ്ങിന് ഉമ്മ വന്നപ്പോൾ അവൻ എന്നെ നോക്കാറുണ്ടെന്നും, ചിരിക്കാറുണ്ടെന്നും, ഇഷ്ടമാണെന്ന് പറഞ്ഞെന്നും അറിയിച്ചു. ഉമ്മ അവനെ എന്തൊക്കെയോ പറഞ്ഞുവെന്ന് തോന്നുന്നു. പിന്നീട് അവൻ ഒരിക്കലും എന്നെ നോക്കാറോ ചിരിക്കാറോ ഇല്ല. കാലങ്ങൾക്ക് ശേഷം അലുമ്നി ഗ്രൂപ്പുകളിലൊക്കെ തപ്പിയെങ്കിലും കണ്ടെത്താനായില്ല. അവൻ എവിടെയാണെന്ന് എനിക്കിപ്പോഴും അറിയില്ല. വളരെ മനോഹരമായിരുന്നു അത്. നിശ്കളങ്കമായ പ്രണയമായിരുന്നു.
പിന്നീട് വീട്ടുകാർ ചേർന്ന് എൻകേജ്മെന്റ് നടത്തിയെങ്കിലും സ്പോർട്സൊക്കെ ചെയ്യുന്നതുകൊണ്ടും, നാഷണാലിറ്റിയൊക്കെ പ്രശ്നമായതുകൊണ്ടും അത് ബ്രേക്കപ്പായി. അതായിരുന്നു എന്റെ പ്രണയമെന്നും മജിസിയ പറഞ്ഞുനിർത്തി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ