ബിഗ് ബോസില്‍ നിന്ന് ഇനി ആര് പുറത്താകും?, ഇതാ നോമിനേഷൻ പട്ടിക തയ്യാറായി

Web Desk   | Asianet News
Published : Mar 01, 2021, 11:21 PM IST
ബിഗ് ബോസില്‍ നിന്ന് ഇനി ആര് പുറത്താകും?, ഇതാ നോമിനേഷൻ പട്ടിക തയ്യാറായി

Synopsis

ആരൊക്കെ ആരെയൊക്കെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ വിവരങ്ങള്‍.

ബിഗ് ബോസില്‍ നിന്ന് കഴിഞ്ഞ ദിവസം ലക്ഷ്‍മി ജയൻ പുറത്തായിരുന്നു. ഇന്ന് വീണ്ടും എലിമിനേഷന് നോമിനേഷൻ ചെയ്യേണ്ട ദിവസമായിരുന്നു. ഫിറോസ് ഖാനും സജ്‍നയും മിഷേലും ബിഗ് ബോസിലെ നിയമം തെറ്റിച്ചിന്റെ ശിക്ഷയുടെ പേരില്‍ സ്വയം നോമിനേഷൻ ചെയ്യപ്പെട്ടിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ നോമിനേഷൻ ലഭിച്ചത് ഡിംപാലിന് ആയിരുന്നു. ഓരോരുത്തരും ഓരോരുത്തരെ നോമിനേറ്റ് ചെയ്യാനുള്ള കാര്യവും പറഞ്ഞിരുന്നു. പ്രേക്ഷകരുടെ വോട്ട് അനുസരിച്ചായിരിക്കും തീരുമാനം.

മജ്‍സിയ നോമിനേറ്റ് ചെയ്‍തത് ഭാഗ്യലക്ഷ്‍മിയെയും സായ് വിഷ്‍ണുവിനെയുമായിരുന്നു. ഭാഗ്യലക്ഷ്‍മി ഇപോള്‍ എല്ലാ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നു, സായ് വിഷ്‍ണു സ്വന്തം കാര്യത്തില്‍ മാത്രം ഇടപെടുന്നുവെന്നും മജ്‍സിയ പറഞ്ഞു. ഭാഗ്യലക്ഷ്‍മിയെയും സന്ധ്യാ മനോജിനെയുമായിരുന്നു സൂര്യ നോമിനേറ്റ് ചെയ്‍തത്. താൻ വീക്കസ്റ്റ് കണ്‍ടെസ്റ്റ് ആണെന്ന് ഭാഗ്യലക്ഷ്‍മി പറയുന്നുവെന്നും താൻ പറയുന്നത് എല്ലാം ശരിയാണ് എന്ന് സന്ധ്യാ മനോജ് പറയുന്നുവെന്നും സൂര്യ പറഞ്ഞു. ഡിംപാല്‍ ഒരിക്കലും ആരെയും കേള്‍ക്കാൻ തയ്യാറാകുന്നില്ല, എല്ലാത്തിലും കയറി ഇടപെടുമെന്നും സൂര്യ ക്യാപ്റ്റനെന്ന നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും വ്യക്തിപരമായി സംസാരിക്കുന്നില്ലെന്നും വ്യക്തമാക്കി സായ് വിഷ്‍ണു നോമിനേറ്റ് ചെയ്‍തു. ഗെയിമിന്റെ കാര്യത്തില്‍ അണ്‍ഫെയര്‍ ആക്കിയത് അഡോണിയാണെന്നും സായ് വിഷ്‍ണു സംസാരിച്ച് എല്ലാം തന്റേതാക്കി മാറ്റുന്നുവെന്നും പറഞ്ഞ് അനൂപ് കൃഷ്‍ണനും നോമിനേറ്റ് ചെയ്‍തു. സൂര്യ ക്യാപ്റ്റൻസി നല്ലതായി ചെയ്‍തുവെങ്കിലും ബുദ്ധിമുട്ടിയെന്നും ഡിംപലുമായി പൊരുത്തപ്പെടാൻ പറ്റില്ലെന്നും പറഞ്ഞ് സന്ധ്യാ മനോജ് നോമിനേറ്റ് ചെയ്‍തു.

നോബി നോമിനേറ്റ് ചെയ്‍തത് സൂര്യയെയും ഡിംപാലിനെയുമായിരുന്നു. സൂര്യ ആക്റ്റീവ് ആകുന്നത് കുറവാണെന്നും ഡിംപാല്‍ ചെറിയ പ്രശ്‍നം വലുതാക്കുന്നുവെന്നും നോബി പറഞ്ഞു. അഡോണി നോമിനേറ്റ് ചെയ്‍തത് ഡിംപാലിനെയും അനൂപ് കൃഷ്‍ണനെയുമായിരുന്നു. മോശം രീതിയാണ് ഡിംപാലിനെന്നും ഗെയിം ജയിക്കാൻ ഏതറ്റം വരെയും പോകുമന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞുവെന്നും അഡോണി വ്യക്തമാക്കി. ക്യാപ്റ്റൻ ആയിട്ടും സ്‍ട്രോംഗ് ആയി കാര്യങ്ങള്‍ പറയാൻ സൂര്യക്ക് ആയിട്ടില്ല, ഡിംപാലിന് വിട്ടുകൊടുക്കല്‍ മനോഭാവം ഇല്ലെന്നും റിതു മന്ത്ര പറഞ്ഞു. ഡിംപാലിനോട് ഒര് അഭിപ്രായവും പറയാനാകില്ല, ഓവര്‍ ആയി റിയാക്റ്റ് ചെയ്യുന്നുവെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. മണിക്കുട്ടൻ ഭാഗ്യലക്ഷ്‍മിയെയും സായ് വിഷ്‍ണുവിനെയും നോമിനേറ്റ് ചെയ്‍തു.

അനൂപ് കൃഷ്‍ണൻ- രണ്ട്, സായ് വിഷ്‍ണു- നാല്, ഭാഗ്യലക്ഷ്‍മി- നാല്, സൂര്യ-ആറ്, ഡിംപാല്‍- ഏഴ് എന്നിങ്ങനെയായിരുന്നു ഇന്ന് നോമിനേഷൻ ലഭിച്ചത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് 8 ഇല്ലേ ? ബിബിയെ വെല്ലാൻ പുതിയ ഷോ, മത്സാർത്ഥികളായി 50 പേർ; ആവേശത്തിൽ പ്രേക്ഷകർ
'അനുമോളുമായി കോൺടാക്ട് ഇല്ല, ബിഗ് ബോസിലെ ചിലരോട് മാത്രമേ ബന്ധമുള്ളൂ..'; മറുപടിയുമായി രേണു സുധി