'ആ 50 ലക്ഷവും കാറും എവിടെ'? ബിഗ് ബോസ് കഴിഞ്ഞിട്ട് 3 മാസങ്ങള്‍; ആരോപണവുമായി ടൈറ്റില്‍ വിജയി

Published : Mar 12, 2026, 05:45 PM IST
i have not received 50 lakhs and citroen aircross x car after winning bigg boss 19 says winner Gaurav Khanna

Synopsis

യൂട്യൂബ് വ്‍ളോഗിലൂടെയാണ് ഗൗരവ് ഖന്ന ഇക്കാര്യം അറിയിച്ചിരിക്കുന്നത്

ഷോ അവസാനിച്ചിട്ട് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും തനിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച പ്രൈസ് മണിയും കാറും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബിഗ് ബോസ് ഹിന്ദി സീസണ്‍ 19 വിജയി ഗൗരവ് ഖന്ന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 7 നാണ് ഹിന്ദി ബിഗ് ബോസ് 19 ന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. സല്‍മാന്‍ ഖാന്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍. സമ്മാനത്തുകയായ 50 ലക്ഷം രൂപയ്ക്കൊപ്പം സിട്രോണ്‍ എയര്‍ക്രോസ് എക്സ് കാറും ഗൗരവിന് ലഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും തനിക്ക് അവ ലഭിച്ചിട്ടില്ലെന്ന് ഗൗരവ് പറയുന്നു. യുട്യൂബ് വ്ലോഗിലൂടെയാണ് അദ്ദേഹം തന്‍റെ ആരാധകരോട് ഇക്കാര്യം പങ്കുവച്ചത്.

ഗൗരവ് ഖന്ന പറയുന്നു

വ്ലോഗില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഗൗരവ് ഖന്ന ഇക്കാര്യവും പറഞ്ഞത്. ബിഗ് ബോസില്‍ നിന്ന് ലഭിക്കുമെന്ന് പറഞ്ഞിരുന്നതൊക്കെ കൈപ്പറ്റിയോ എന്ന ചോദ്യത്തിനാണ് ഗൗരവ് ഖന്ന മറുപടി പറഞ്ഞത്. “സത്യം പറയുകയാണെങ്കില്‍ അതിന് സമയമെടുക്കും. എനിക്കത് ഇനിയും ലഭിച്ചിട്ടില്ല. പക്ഷേ എനിക്ക് ഉറപ്പുണ്ട് കിട്ടുമെന്ന്. അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ട്. സമ്മാനങ്ങള്‍ എത്താന്‍ 1- 2 മാസങ്ങള്‍ പിടിക്കും. കാരണം കമ്പനി അനുസരിച്ച് ആഭ്യന്തര ഓഡിറ്റുകള്‍ ഉണ്ടാവും. ഞാന്‍ ടെലിവിഷനില്‍ നിന്ന് വരുന്ന വ്യക്തിയാണ്. അവിടെ ഇത്തരം വൈകലുകള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം. അത് വരും”, പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്താതെ ഗൗരവ് ഖന്ന പറഞ്ഞു.

ബിഗ് ബോസ് വിജയി ആയതിന് ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെക്കുറിച്ചാണ് മറ്റൊരു ആരാധകന്‍ ചോദിച്ചത്. കാണ്‍പൂരിലെ വീട്ടില്‍ ഇപ്പോഴും ദിവസേന 50- 60 പേര്‍ തന്നെ കാണാനായി എത്താറുണ്ടെന്നായിരുന്നു ഇതിന് ഗൗരവ് ഖന്നയുടെ മറുപടി. “ബിഗ് ബോസില്‍ ഞാന്‍ ഗെയിം കളിച്ച രീതി ഇഷ്ടപ്പെട്ട വലിയൊരു വിഭാഗമുണ്ട്. ഇതുവരെ പങ്കെടുത്ത മറ്റ് ഏത് ഷോയെക്കാളും ജനം എന്നെ തിരിച്ചറിയുന്നത് ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴാണ്”, ഗൗരവ് ഖന്ന പറയുന്നു. സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ് എന്ന ടെലിവിഷന്‍ ഷോയില്‍ വിജയി ആയതിന് ശേഷമാണ് ഗൗരവ് ഖന്ന ബിഗ് ബോസ് മത്സരാര്‍ഥിയായി എത്തിയത്. ഫര്‍ഹാന ഭട്ട്, തന്യ മിത്തല്‍, പ്രണിത് മോറെ, അമാല്‍ മാലിക് എന്നിവരെ പിന്തള്ളിയാണ് ഫൈനല്‍ ഫൈവില്‍ നിന്ന് ഗൗരവ് കിരീട നേട്ടത്തിലേക്ക് എത്തിയത്. ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍ ആയിരുന്നു സീസണ്‍ 19 ല്‍ ഗൗരവ്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പോരടിച്ച് ബിബി താരങ്ങൾ ? 'എനിക്ക് കിട്ടേണ്ടത് കിട്ടി, അസൂയപ്പെട്ടിട്ട് കാര്യമില്ലെ'ന്ന് അനുമോൾ; 'പിആർ രക്ഷക്കെത്തട്ടെ'ന്ന് അനീഷ്
നരേന്ദ്ര മോദി സാറിനെ ഇഷ്ടം, നല്ലത് ചെയ്യുന്നവരെ ബഹുമാനിക്കുന്നു: അനുമോൾ