'ഡിംപലിനെ തൊട്ടുകളിച്ചാല്‍ പുറത്താവുമോ എന്ന് 77-ാം എപ്പിസോഡില്‍ അറിയാം'; കണക്കുകൂട്ടല്‍ പങ്കുവച്ച് ഫിറോസ്

By Web TeamFirst Published Apr 23, 2021, 10:41 PM IST
Highlights

"അവരുടെ ഭാഗത്താണ് ശരി, ഞാന്‍ ചെയ്‍തത് തെറ്റാണ് എങ്കില്‍ ജനം ഈ വാതില്‍ തുറന്ന് എന്നെ പുറത്താക്കട്ടെ.."

ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥികള്‍ ഏറ്റവും ആക്റ്റീവ് ആയിരുന്ന ഒരു വാരമാണ് അവസാനിക്കുന്നത്. വാരാന്ത്യത്തിലേക്ക് എത്തുമ്പോള്‍ തന്‍റെ മനസിലെ ഒരു ചിന്ത പങ്കുവെക്കുകയാണ് മത്സരാര്‍ഥികളില്‍ പ്രധാനിയായ കിടിലം ഫിറോസ്. ബിഗ് ബോസില്‍ ഡിംപല്‍ ഭാലിന് എതിരെ സംസാരിക്കുന്നവര്‍ പുറത്താവുമോ എന്നാണ് തനിക്ക് അറിയാനുള്ളതെന്ന് പറയുന്നു കിടിലം ഫിറോസ്. ഹൗസിനു പുറത്ത് ആദ്യം ഒറ്റയ്ക്കിരുന്ന് ഇക്കാര്യം ആത്മഗതം ചെയ്‍ത ഫിറോസ് പിന്നീട് സന്ധ്യ അടുത്തെത്തിയപ്പോഴും ഇക്കാര്യം പറഞ്ഞു.

ഫിറോസിന്‍റെ ആത്മഗതം ഇങ്ങനെ- "അങ്ങനെ ആവട്ടെ, അവര്‍ ഇരുന്ന് പ്ലാന്‍ ചെയ്യുകയാണ്. എങ്കില്‍ 77-ാം ദിവസം അവരുടെ ഭാഗത്താണ് ശരി, ഞാന്‍ ചെയ്‍തത് തെറ്റാണ് എങ്കില്‍ ജനം ഈ വാതില്‍ തുറന്ന് എന്നെ പുറത്താക്കട്ടെ. ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചിറങ്ങാന്‍ ഒരു മടിയുമില്ല. പക്ഷേ പറയാനുള്ളത് പറയും. ഞാന്‍ പറയാതെ ഇരുന്നതിനാണ് എനിക്ക് ഇവിടെ ഏറ്റവും കൂടുതല്‍ പ്രശ്‍നങ്ങള്‍ നേരിടേണ്ടിവന്നത്. ഇന്ന് ഡിംപുവിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഓരോരുത്തരും ഒരുകാലത്ത് എന്നോട് ഒരുപാട് കുറ്റങ്ങള്‍ ഡിംപുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മണി പോലും.. ഡിംപുവിന് ജനപ്രീതി കൂടുന്നു എന്ന ധാരണയില്‍ അയ്യോ എന്‍റെ ഫ്ലാറ്റ് പോയേ എന്നു പറഞ്ഞ് ഇവിടെ കിടന്ന് കരഞ്ഞിട്ടുണ്ട്. അതൊന്നും നിലപാടല്ല, പിന്നെ ഒരു കാന്‍സര്‍ സര്‍വൈവര്‍ എന്ന് അവര്‍ക്ക് അവകാശപ്പെടാനുള്ള ക്വാളിറ്റി ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്", ഫിറോസ് സ്വന്തം ചിന്ത പങ്കുവച്ചു.

 

പിന്നീട് സന്ധ്യ വന്നപ്പോള്‍ ഫിറോസ് പറഞ്ഞത് ഇങ്ങനെ- "അവര്‍ വെല്‍ പ്ലെയ്‍ഡ് ആണെങ്കില്‍ ജയില്‍ നോമിനേഷന്‍ എനിക്ക് നാലെണ്ണം വരും. അതാണ് പ്ലാന്‍. അതാണ് ഗെയിം. ഞാന്‍ അതിനകത്ത് കിടക്കുമ്പൊ, ഞാന്‍ എന്തോ തെറ്റ് ചെയ്‍തിട്ട് എന്നെ അതിനകത്ത് ആക്കിയെന്ന് ഒരു ഫീല്‍ കൊണ്ടുവന്നാല്‍ അടുത്ത തിങ്കളാഴ്ചത്തെ നോമിനേഷനില്‍ എന്നെ നോമിനേറ്റ് ചെയ്യാന്‍ സ്ട്രോംഗ് റീസണ്‍ അതുതന്നെ മതി. പക്ഷേ അത് അവരുടെ അതിബുദ്ധി ആയിപ്പോവും". ഇത്രയൊക്കെ കടന്ന് അവര്‍ ആലോചിക്കുന്നുണ്ടാവുമോ എന്നായിരുന്നു സന്ധ്യയുടെ ചോദ്യം. അതിനുള്ള കിടിലം ഫിറോസിന്‍റെ മറുപടി ഇങ്ങനെ- "അനൂപ് അത് ആലോചിക്കും. വേറാര് ആലോചിച്ചില്ലെങ്കിലും അനൂപ് അത് ആലോചിക്കും. കേരളവും അവരും ഒരുപോലെയാണോ ചിന്തിക്കുന്നത് എന്ന് മാത്രം അറിയണം. 77-ാം ദിവസം എന്നെ ഇവിടെനിന്ന് ഇറക്കും. എനിക്കറിയണം അത്. അത് പാരമീറ്റര്‍ ബ്രേക്കര്‍ ആണ്. ഇവിടെ എല്ലാവരുടെയും ഡൗട്ട് ആണ്, ഡിംപുവിനെ പറഞ്ഞാല്‍ പുറത്ത് പോകുമെന്ന്. ഇവിടെ ഓരോരുത്തരുടെയും പേടിയാണ്. എന്നോട് എത്ര പേര് വന്നു ഷെയര്‍ ചെയ്തു. ഡിംപലിനെ പറഞ്ഞു എന്ന പേരില്‍ ആയിരിക്കുമല്ലോ നോമിനേഷന്‍ വരിക. ഇനിയങ്ങോട്ട് അവര്‍ എടുത്ത് കളിക്കാനിരിക്കുന്ന ഒരേയൊരു സാധനം ഇതാണ്. ഇതില്‍ ജനം വിധിയെഴുതുന്ന ഒരു സമയമാണല്ലോ 77-ാം എപ്പിസോഡ്. അന്ന് ഞാന്‍ പുറത്തുപോയാല്‍ അവര്‍ പറയുന്നത് കറക്റ്റ് ആണ്. പുറംലോകത്ത് ആരെങ്കിലും ഡിംപല്‍ ഭാലിനെ തൊട്ടുകളിച്ചാല്‍ പണി കിട്ടും എന്നത് നടക്കും. പക്ഷേ 77ന് ഞാന്‍ ഇരുന്നാല്‍ ഈ ഗെയിം തിരിയും", ഫിറോസ് സ്വന്തം ചിന്ത പങ്കുവച്ചു.

click me!