'25 ലക്ഷം തിരികെ കൊടുത്താല്‍ രാഹുല്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത് വരുമോ'? ചോദ്യവുമായി മോഹന്‍ലാല്‍

Published : Oct 31, 2026, 07:00 PM IST
if i returned 25 lakhs will you quit bigg boss malayalam season 8 mohanlal asks rahul easwar

Synopsis

ബിഗ് ബോസ് മലയാളം സീസൺ 8 ൽ ബിഡ്ഡിംഗ് ടാസ്കിലൂടെ രാഹുൽ ഈശ്വർ നേട്ടം സ്വന്തമാക്കിയിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ഏറ്റവും താരമൂല്യമുള്ള മത്സരാര്‍ഥിയാണ് രാഹുല്‍ ഈശ്വര്‍. കിരണ്‍ ടിവി അവതാരകനായും മലയാളി ഹൗസില്‍ മത്സരാര്‍ഥിയായുമൊക്കെ എത്തി പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യമായും മലയാളികള്‍ക്ക് സുപരിചിതനാണ് രാഹുല്‍ ഈശ്വര്‍. പുരുഷന്മാരുടെ അവകാശത്തിന് വേണ്ടി വാദിക്കുന്ന മെന്‍സ് കമ്മിഷന്‍റെ രൂപീകരണത്തിന് ശ്രമിക്കുമെന്നാണ് ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് രാഹുല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഷോയില്‍ പ്രേക്ഷകര്‍ കാണുന്നത് മറ്റൊരു രാഹുലിനെയാണ്. മിക്ക സഹമത്സരാര്‍ഥികളോടും സൗമ്യമായും നയപരമായും മാത്രം ഇടപെടുന്ന രാഹുല്‍ ഈശ്വര്‍. ബുദ്ധി ഉപയോഗിച്ചുള്ള ഗെയിമുകളിലൊക്കെ അദ്ദേഹം തിളങ്ങുന്നുമുണ്ട്. ഒരു പ്രത്യേക ടാസ്കില്‍ വിജയിച്ച രാഹുല്‍ ഈ വാരം പുറത്തായില്ലെങ്കില്‍ 12-ാം ആഴ്ച വരെ ഹൗസില്‍ സേഫ് ആയിരിക്കും. ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ രാഹുലിനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്.

ബിഡ്ഡിംഗ് ടാസ്കില്‍ ഇത്തവണത്തെ സമ്മാനത്തുകയായ 50 ലക്ഷത്തിന്‍റെ പകുതി പരമാവധി തുകയാക്കി ബിഡ് ചെയ്യാനായിരുന്നു ടാസ്ക്. ഏറ്റവും ഉയര്‍ന്ന തുക ബിഡ് ചെയ്യുന്നവരായിരുന്നു വിജയിക്കുന്നത്. എന്നാല്‍ മറ്റാരും പറയാത്ത യുണീക് തുക ആയിരിക്കണം പറയേണ്ടത്. അത്തരത്തില്‍ ബിഡ് ചെയ്ത് വിജയിച്ചത് രാഹുല്‍ ഈശ്വര്‍ ആയിരുന്നു. 24,99,999.95 എന്നതായിരുന്നു അദ്ദേഹത്തിന്‍റെ തുക. രാഹുലിന് ഇത് നേട്ടമായെങ്കിലും ഫിനാലെ വിജയിയുടെ തുക 25 ലക്ഷമായി ചുരുങ്ങിയത് ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കോണ്‍ഫിഡന്‍സ് അളക്കാന്‍ ബിഗ് ബോസ് നല്‍കിയ തുകയില്‍ നിങ്ങള്‍ വീണു എന്നാണ് മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ രാഹുലിനോട് പറയുന്നത്. എന്നാല്‍ ഈ തുക തിരികെ കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ കൊടുക്കുമെന്നാണ് രാഹുലിന്‍റെ മറുപടി. എന്തെങ്കിലും ടാസ്ക് ആയിട്ട്, ഇത് തിരിച്ചുകൊടുക്കാന്‍ അവസരം വരുന്നുണ്ടെങ്കില്‍ ഞാന്‍ സൂപ്പര്‍ കോണ്‍ഫിഡന്‍റ് ആണ് ഇത് തിരിച്ചു കൊടുക്കാന്‍. തിരിച്ച് ആ പൂളിലേക്ക് ഇടും. 12 ആഴ്ച വരെ നോമിനേഷന്‍ ഫ്രീ വേണ്ട, രാഹുലിന്‍റെ വാക്കുകള്‍. എന്നാല്‍ 25 ലക്ഷം രൂപ താന്‍ തിരിച്ച് കൊടുത്താല്‍ തന്‍റെയടുത്തേക്ക് വരാന്‍ രാഹുല്‍ തയ്യാറാണോ എന്നാണ് മോഹന്‍ലാലിന്‍റെ മറുചോദ്യം. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലാണ് ഈ രംഗം ഉള്ളത്. കാണികളില്‍ ആകാംക്ഷയുണ്ടാത്തുന്ന രംഗമാണ് ഇത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സ്കൂളിൽ പോലും ഞാനിതുവരെ ലീഡറായിട്ടില്ല..'; ബിഗ് ബോസ് വീട്ടിലെ പുതിയ ലീഡറായി വിക്കി
'എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്..'; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ, താഷിയോട് പ്രണയം തുറന്നുപറഞ്ഞ് നേഹ