'എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്..'; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ, താഷിയോട് പ്രണയം തുറന്നുപറഞ്ഞ് നേഹ

Published : Oct 30, 2026, 03:25 PM IST
Neha -Tashi Bigg Boss Malayalam

Synopsis

ബിഗ് ബോസിൽ താഷിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച നേഹ, വീണ്ടും തന്റെ പ്രണയം തുറന്നുപറഞ്ഞു. മറ്റൊരു സ്ത്രീയോട് സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് വേർപിരിഞ്ഞ ഇരുവരും വേഗത്തിൽ വീണ്ടും അടുത്തത് മറ്റു മത്സരാർത്ഥികളെ അമ്പരപ്പിച്ചു.

"ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല", എല്ലാം കഴിഞ്ഞെന്ന് പറഞ്ഞ് അവസാനിപ്പിച്ച നേഹ വീണ്ടും താഷിയുമായി പ്രണയത്തിലാണെന്ന് തുറന്ന് പറയുന്ന കാഴ്ചകളാണ് ബിഗ് ബോസിൽ കാണാൻ കഴിയുന്നത് . കഴിഞ്ഞ ദിവസമാണ് വേദാങ്കിയുമായി താഷി ഫ്ലർട്ട് ചെയ്യുന്നെന്ന് കേട്ട് നേഹ പൊട്ടിത്തെറിച്ചത് . തനിക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും വേദാങ്കി വെറുതെ വന്ന് കാര്യം ഇങ്ങനൊരു ആരോപണം ഉന്നയിക്കുമോ, അവൾക്ക് ബോധമില്ലേ എന്നുമാണ് നേഹ പ്രതികരിച്ചിരുന്നത് . എന്നാൽ താൻ ഏത് ടോണിലാണ് സംസാരിച്ചതെന്നും, ഏത് സാഹചര്യത്തിലാണെന്നും നോക്കി വേണം വിലയിരുത്താനെന്നും വിശ്വാസമില്ലെങ്കിൽ കൂടുതലൊന്നും പറയാനില്ല എന്നുമായിരുന്നു താഷിയുടെ മറുപടി . അത് കേട്ട് ദേഷ്യം വന്ന നേഹ ബെഡ്‌റൂമിൽ ചെന്ന് തന്റെ സാധനങ്ങൾ എറിഞ്ഞ് പൊട്ടിക്കുകയുണ്ടായി . ഇനി താഷിയെ വിശ്വസിക്കില്ലെന്നും എല്ലാം അവന്റെ ഗെയിം തന്ത്രങ്ങൾ ആയിരുന്നെന്നും നൗഫിനയോടും മൃദുലയോടും ഇനി താൻ അത്തരത്തിൽ താഷിയോട് ക്ലോസായി പെരുമാറുന്നെന്ന് തോന്നിയാൽ തന്നെ അടിച്ചുകൊള്ളൂ എന്നും നേഹ പറയുകയുമുണ്ടായി. ശരി അങ്ങാനാവട്ടെ എന്ന് മൃദുലയും നൗഫിനയും പറഞ്ഞു . എന്നാൽ ആ പറഞ്ഞ വാക്കിന് ഒരു വിലയുമില്ലാതെ വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വീണ്ടും താഷിയുമായി അടുക്കുന്ന നേഹയെ ആണ് പ്രേക്ഷകർ കണ്ടത് .

'എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ട്ടമാണ്, എന്നാൽ എനിക്ക് പൊസസീവ്‌നെസ്സ് ഉണ്ട് കോംപ്ലിമെന്റുകൾ ഓക്കേ, പക്ഷേ മറ്റൊരു സ്ത്രീയെയും സുന്ദരിയായിട്ടുണ്ട് എന്ന് പറഞ്ഞുകൂടാ, എനിക്ക് അറിയാം എന്റെ ചിന്താഗതികൾ ഇടുങ്ങിയതാണെന്ന്, എന്നാൽ എനിക്ക് ഓപ്പൺ ആവാൻ കഴിയില്ല . പുറത്തിറങ്ങിയ ശേഷം രണ്ടുപേർക്കും ഈ ഇഷ്ട്ടം ഇതുപോലെ ഉണ്ടെങ്കിൽ എന്റെയും നിന്റെയും വീട്ടുകാർ സമ്മതിച്ചാൽ നമുക്ക് തീരുമാനത്തിലെത്താം . പക്ഷേ ഇവിടെ ഞാൻ ഇനി നിന്നോട് വലിയ അടുപ്പമൊന്നും കാണിക്കില്ല . കാരണം നമ്മൾ അടി ആയപ്പോൾ ഞാൻ മൃദുലയോടും നൗഫിനയോടും പറഞ്ഞു ഇനി നിന്നെ ഓർത്തിരിക്കില്ലെന്ന് . എന്നാൽ എനിക്കതിനാവുന്നില്ല . അവർ ഇതറിഞ്ഞാൽ എന്നോട് ദേഷ്യപ്പെടും . അതുകൊണ്ടാണ് അടുപ്പം കാണിക്കാത്തത്. എനിക്ക് നിന്നെ ഇഷ്ട്ടം തന്നെയാണ് .' ഇതാണ് നേഹ താഷിയോട് പറഞ്ഞത് .

നേഹ തന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞപ്പോൾ നാണം വന്ന് ബ്ലഷായ താഷിയെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത് . നേഹ പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിക്കാനാവില്ലെന്നും മറ്റൊരു സ്ത്രീയെ കോംപ്ലിമെൻറ് ചെയ്തു എന്നതിന്റെ അർഥം അവരെ ലവ് ചെയ്യുന്നു എന്നല്ല എന്നും ഈ ചിന്താഗതി മാറ്റേണ്ടതുണ്ട് , പുറത്തിറങ്ങിയ ശേഷം ബാക്കി കാര്യങ്ങൾ സംസാരിക്കാം എന്നുമാണ് താഷി പ്രതികരിച്ചത് . ഈ ലവ് ട്രാക്ക് വീണ്ടും ഓൺ ആയതറിയാതെ നേഹയും താഷിയും പിരിഞ്ഞെന്നോർത്ത് ഇരിക്കുന്ന ഹൗസിലെ മറ്റ് മത്സരാർത്ഥികളുടെ കാര്യമാണ് കോമഡി . ഇവർ തമ്മിൽ എന്താണ് നടക്കുന്നതെന്ന് ആർക്കും ഒരെത്തും പിടിയും കിട്ടിയിട്ടില്ല . എന്തൊക്കെയായാലും വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം ഇരുവരോടും ചോദിക്കണമെന്നാണ് ബിഗ് ബോസ് ആരാധകരുടെ പ്രതികരണം . സംഭവം സീരിയസാണോ അതോ ഗെയിം ആണോ എന്നെങ്കിലും ഉറപ്പ് വരുത്താമല്ലോ എന്നും നമ്മൾ മണ്ടന്മാർ ആകേണ്ടതില്ലല്ലോ എന്നും ബിഗ് ബോസ് ആരാധകർ പ്രതികരിക്കുന്നുണ്ട്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കടൽ കൊമ്പനെ പോലെയായാൽ ജീവിതം എത്രയോ സുന്ദരമാണെന്ന് മനസിലാകും'; പ്രശംസിച്ച് യുവ കൃഷ്ണ
'ഷിജിൻ കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടും ബിഗ് ബോസ് വീട്ടിൽ പ്രശ്നം തീർന്നില്ലേ?'; സത്യാവസ്ഥയെന്ത്?