'സ്കൂളിൽ പോലും ഞാനിതുവരെ ലീഡറായിട്ടില്ല..'; ബിഗ് ബോസ് വീട്ടിലെ പുതിയ ലീഡറായി വിക്കി

Published : Oct 31, 2026, 02:19 PM IST
Wikky Thug

Synopsis

ബിഗ് ബോസ് സീസൺ എട്ടിലെ ഒൻപതാമത്തെ ആഴ്ചയിലെ ലീഡറായി വിക്കി തിരഞ്ഞെടുക്കപ്പെട്ടു. ഗൗതമുമായുള്ള ശക്തമായ പോരാട്ടത്തിനൊടുവിലാണ് വിക്കി ഈ നേട്ടം സ്വന്തമാക്കിയത്.

ബിഗ് ബോസ് സീസൺ എട്ടിൽ ഒൻപതാമത്തെ ആഴ്ചയിലെ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് വിക്കി. ഇത്തവണ ഗൗതമിനെയും വിക്കിയെയുമാണ് ലീഡറാവാൻ സഹമത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തത് . ഇരുവരും തമ്മിൽ ശക്തമായ പോരാട്ടം നടത്തിയാണ് ഒടുവിൽ ടാസ്കിൽ വിജയിച്ച് വിക്കി ലീഡറായത്. ടാസ്ക് ഇപ്രകാരമായിരുന്നു-- ഇരുവർക്കുമായി ഗാർഡൻ ഏരീയയിൽ തല ഉള്ളിലേയ്ക്ക് ഇട്ട് ഇരിക്കാൻ കഴിയുന്ന സുതാര്യമായ രണ്ട് ബോക്സുകൾ സ്ഥാപിച്ചിരുന്നു. ഓരോ ലീഡർ മത്സരാർത്ഥിയെയും പിന്തുണയ്ക്കുന്ന രണ്ടുപേർ ആദ്യം ബോക്‌സിന് എതിർവശത്തുള്ള സ്റ്റാർട്ടിങ് പോയിന്റിൽ നിൽക്കണം.

അവരിലൊരാൾ അവിടെ വെച്ചിരിക്കുന്ന കപ്പിൽ വെള്ളം നിറച്ച് ആ വ്യക്തിയെ രണ്ടാമത്തെയാൾ പുറത്ത് കയറ്റി ആദ്യം ടയറിനുള്ളിലൂടെയും പിന്നീട് ടാങ്കിന് മുകളിലൂടെയും നടന്ന് പിന്തുണയ്ക്കുന്ന മത്സരാർഥിയുടെ എതിരാളിയുടെ ബോക്സിനടുത്തെത്തി കൈവശമുള്ള ഗ്ലാസ്സിലെ വെള്ളം തലായിരിക്കുന്ന ബോക്സിനുള്ളിലേയ്ക്ക് ഒഴിക്കണം. ഓരോ തവണയും വെള്ളമൊഴിച്ച് കഴിഞ്ഞാൽ പുറത്തുള്ള വ്യക്തി താഴെ ഇറങ്ങുകയും അയാളെ ചുമന്നിരുന്ന വ്യക്തി കപ്പിൽ വെള്ളവുമായി അടുത്ത റൗണ്ടിന് തയ്യാറാകുകയും വേണം. ബോക്സിനുള്ളിൽ ഇത്തരത്തിൽ വെള്ളം നിറയുന്നതിനനുസരിച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ അവിടെ നിൽക്കുന്ന ലീഡർ മത്സരാർത്ഥിക്ക് നൽകിയിരിക്കുന്ന കയർ പിടിച്ച് താഴേക്ക് വലിക്കാം.

കയർ വലിക്കുന്നതോടെ ബോക്സിനുള്ളിലെ വെള്ളം താഴേയ്ക്ക് ഒഴുകുകയും മത്സരം അവസാനിക്കുകയും ചെയ്യും. ആദ്യം കയർ വലിച്ച് മത്സരം അവസാനിപ്പിക്കുന്നയാൾ പരാജയപ്പെടുകയും കയർ വലിക്കാതെ ടാസ്കിൽ തുടരുന്നയാൾ വിജയിക്കുകയും അടുത്ത ആഴ്ചയിലെ ലീഡർ ആവുകയും ചെയ്യും. വിക്കി തന്റെ പിന്തുണക്കാരായി തെരഞ്ഞെടുത്തത് ഷിജിൻ, ആസിഫ് എന്നിവയായിരുന്നു. അതേസമയം ഗൗതം തെരഞ്ഞെടുത്തത് താഷി, വേദാങ്കി എന്നിവരെയാണ്. ടാസ്ക് പൂർത്തിയാക്കി ഏറ്റവുമധികം സമയം കയർ വലിക്കാതെ പിടിച്ച് നിന്ന വിക്കി വിജയിക്കുകയും ബോക്സിൽ വെള്ളം നിറഞ്ഞ് അസ്വസ്ഥനായ ഗൗതം കയർ വലിച്ച് ടാസ്കിൽ പരാജയപ്പെടുകയുമുണ്ടായി.

ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണുനീർ വന്ന് ചിരിക്കുന്ന വിക്കിയെ ആണ് പിന്നീട് പ്രേക്ഷകർ കണ്ടത്. താൻ ഇതുവരെ സ്കൂളിൽ പോലും ലീഡറായിട്ടില്ല എന്നും ആദ്യമായാണ് ഒരു ലീഡറൊക്കെ ആവുന്നത് എന്നും പറഞ്ഞ് കരയുന്ന വിക്കിയെയും പ്രേക്ഷകർ കണ്ടു. എന്തായാലും വിക്കിയുടെ ലീഡർ ഷോ കാണാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ. പക്ഷാഭേദങ്ങൾ മാറ്റിനിർത്തി മികച്ച ലീഡറാവാൻ വിക്കിയ്ക്ക് കഴിയുമോ ഇല്ലയോ എന്ന് കാണാൻ തയ്യാറായിരിക്കുകയാണ് പ്രേക്ഷകർ.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'25 ലക്ഷം തിരികെ കൊടുത്താല്‍ രാഹുല്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത് വരുമോ'? ചോദ്യവുമായി മോഹന്‍ലാല്‍
'എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്..'; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ, താഷിയോട് പ്രണയം തുറന്നുപറഞ്ഞ് നേഹ