'എന്റെ സ്വഭാവമുള്ള ആളെ കല്യാണം കഴിക്കില്ല, ഞാൻ വിചാരിച്ചത് അഭിഷേകിനെ കെട്ടാമെന്ന്'; ജാസ്മിൻ

Published : May 21, 2024, 02:18 PM ISTUpdated : May 21, 2024, 02:21 PM IST
'എന്റെ സ്വഭാവമുള്ള ആളെ കല്യാണം കഴിക്കില്ല, ഞാൻ വിചാരിച്ചത് അഭിഷേകിനെ കെട്ടാമെന്ന്'; ജാസ്മിൻ

Synopsis

ബിഗ് ബോസ് സീസണ്‍ ആറില്‍ ഇനി പതിമൂന്ന് മത്സരാര്‍ത്ഥികള്‍ മാത്രമാണ് ഉള്ളത്.

യുട്യൂബിലൂടെ നിരവധി പേർക്ക് സുപരിചിതയായ ആളാണ് ജാസ്മിൻ ജാഫർ. അത്തരത്തിലൊരാൾ ബി​ഗ് ബോസിൽ എത്തുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ മികച്ചൊരു മത്സരാർത്ഥി ആകുമെന്ന് ഏവരും വിധി എഴുതിയിരുന്നു. ബി​ഗ് ബോസിൽ എത്തി ആദ്യമൊക്കെ മികച്ച മത്സരം കാഴ്ചവച്ചെങ്കിലും ഇടയിൽ വച്ച് ജാസ്മിന് അടിപതറി. വിമർശനങ്ങളും ഉയർന്നു. ഇതിനെല്ലാം ശേഷം ഫാമിലി വീക്കിൽ ജാസ്മിന്റെ ഫാമിലി എത്തുകയും ചെയ്തിരുന്നു. പിന്നാലെ വിവാഹത്തെ കുറിച്ച് ജാസ്മിൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. 

തന്റെ സ്വഭാവമുള്ള ആളെ ഒരിക്കലും വിവാഹം കഴിക്കില്ലെന്നാണ് ജാസ്മിൻ പറയുന്നത്. ഋഷി, അഭിഷേക്, ജിന്റോ എന്നിവരോട് ആയിരുന്നു ജാസ്മിന്റെ പ്രതികരണം. "എന്റെ സ്വഭാവമുള്ള ആളെ ഞാൻ കല്യാണം കഴിക്കില്ല. എന്റെ ഈ കൊണം അണ്ടർസ്റ്റാന്റ് ചെയ്യുന്ന എന്റെ ഓപ്പോസിറ്റ് ക്യാരക്ടറുള്ള ആളെ കല്യാണം കഴിക്കാനാണ് എനിക്ക് താൽപര്യം. ഞാൻ വിചാരിച്ചത് അഭിഷേകിനെ കല്യാണം കഴിക്കാമെന്നാണ്" എന്ന് ജാസ്മിൻ പറഞ്ഞപ്പോൾ, "എന്റെ ജീവിതം നായ നക്കി" എന്നായിരുന്നു അഭിഷേകിന്റെ മറുപടി. 

പിന്നാലെ തനിക്ക് എന്താണ് കുറവെന്നും ജാസ്മിൻ അഭിഷേകിനോട് ചോദിക്കുന്നുണ്ട്. കുറവുകളേ ഉള്ളൂ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. ഈ വീഡിയോ ഇപ്പോൾ വിവിധ ബി​ഗ് ബോസ് പേജുകളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ​ഗബ്രി പുറത്തായ ശേഷം ജാസ്മിന് നല്ല മാറ്റം ഉണ്ടെന്നും മറ്റുള്ളവരോട് സംസാരിക്കുന്നുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. 

64ന്റെ നിറവിൽ മോഹൻലാൽ; കിടപ്പ് രോഗികൾക്ക് സഹായഹസ്തവുമായി 'ലാലേട്ടന്റെ പിള്ളേർ'

അതേസമയം, ബിഗ് ബോസ് സീസണ്‍ ആറില്‍ ഇനി പതിമൂന്ന് മത്സരാര്‍ത്ഥികള്‍ മാത്രമാണ് ഉള്ളത്. നിലവില്‍ ടിക്കറ്റ് ടു ഫിനാലെയും നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി നടക്കുന്ന ടാസ്കുകളില്‍ വിജയിച്ച് ആരാകും ടോപ് ഫൈവില്‍ ഡയറക്ട് ആയി എത്തുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ