
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ 11-ാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. അവതാരകനായ മോഹന്‍ലാല്‍ എത്താത്ത ശനി, ഞായര്‍ ദിവസങ്ങളാണ് കടന്നുപോയത്. അതിനാല്‍ത്തന്നെ ഈ വാരാന്ത്യത്തില്‍ എവിക്ഷനും ഉണ്ടായിരുന്നില്ല. ഫാമിലി വീക്കിന്‍റെ ഊഷ്മളതയിലൂടെയാണ് ബിഗ് ബോസ് ഹൗസ് കഴിഞ്ഞൊരു വാരം കടന്നുപോയത്. എഴുപത് ദിവസത്തോളം കുടുംബാംഗങ്ങളെ കാണാതിരുന്ന മത്സരാര്‍ഥികള്‍ക്ക് വലിയ ആശ്വാസവും സന്തോഷവും പകര്‍ന്ന ഒന്നായിരുന്നു ഫാമിലി വീക്ക്. മത്സരാര്‍ഥികള്‍ക്കിടയില്‍ സൗഹൃദഭാവം വളര്‍ത്തിയ ഒന്നുകൂടി ആയിരുന്നു ഫാമിലി വീക്ക്. എന്നാല്‍ അന്തിമ വാരങ്ങളിലേക്ക് കടക്കുകയായതിനാല്‍ കടുത്ത മത്സരങ്ങള്‍ ബിഗ് ബോസ് വീണ്ടും ആരംഭിക്കുകയാണ്. അതിന്‍റെ തുടക്കം ഇന്നുതന്നെ ഉണ്ടാവും.
ബിഗ് ബോസിലെ രസകരവും ആവേശകരവുമായ ടാസ്കുകളിലൊന്നായ റാങ്കിംഗ് ടാസ്കിന് ഇന്ന് തുടക്കമാവുകയാണ്. സ്വന്തം സ്ഥാനം എത്രയെന്ന് സ്വയം നിര്‍ണ്ണയിക്കുന്ന ടാസ്ക് ആണിത്. ഓരോ സംഖ്യ രേഖപ്പെടുത്തിയ പോഡിയങ്ങള്‍ക്ക് പിന്നില്‍ വന്നുനിന്ന് എന്തുകൊണ്ട് ആ സ്ഥാനത്തേക്ക് താന്‍ സ്വയം നോമിനേറ്റ് ചെയ്യുന്നുവെന്ന് വിശദീകരിക്കുകയാണ് ഇതില്‍ വേണ്ടത്. ആദ്യ സ്ഥാനങ്ങള്‍ക്ക് കടുത്ത മത്സരം നടക്കുന്ന ടാസ്ക് ആണിത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കായൊക്കെ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍ വലിയ വാക്പോരാണ് ഈ ടാസ്കില്‍ നടക്കാറ്.
ഇന്നത്തെ എപ്പിസോഡില്‍ വരുന്ന റാങ്കിംഗ് ടാസ്കിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഒന്നാം സ്ഥാനത്തിനായി വാദം ഉന്നയിക്കുന്നതായി പ്രൊമോയില്‍ രണ്ട് പേരെയാണ് കാണിക്കുന്നത്. നന്ദനയും ജിന്‍റോയുമാണ് അത്. ജിന്‍റോയുടെ ഒന്നാം സ്ഥാന വാദത്തെ പൊളിക്കാന്‍ ശ്രമിക്കുന്ന സിജോയെയും വീഡിയോയില്‍ കാണാം. നന്ദനയ്ക്കെതിരായ പോയിന്‍റുകള്‍ അവതരിപ്പിക്കുന്നത് പ്രധാനമായും ജാസ്മിനും അപ്സരയുമാണ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ