
ബിഗ് ബോസ് മലയാളം സീസൺ ആറിൽ പുതിയ ആഴ്ചയിലേക്കുള്ള പവർ ടീം സെലക്ഷൻ നടക്കുകയാണ്. അതിന്റെ അവസാന ഗെയിം ആയിരുന്നു ഇന്ന്. ഡെൻ ടീമും നിലവിലെ പവർ ടീമും തമ്മിൽ ആയിരുന്നു പരസ്പരം ഏറ്റുമുട്ടിയത്. ഫിസിക്കൽ ടാസ്ക് ആയിരുന്നു.
ഒരു കോയിൻ ഉണ്ടാകും. അത് ടീമുകൾ പരസ്പരം ഓട്ടിക്കണം. ബസർ ടു ബസർ ആണ് കളി. ആദ്യ ബസർ തുടങ്ങുന്നത് മുതൽ മത്സരം ആരംഭിക്കും. രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ആരുടെ പക്കലാണോ കോയിൻ ഉള്ളത് അയാൾ ഔട്ട് ആകും എന്നതാണ് ടാസ്ക്. വാശിയേറിയ പോരാട്ടം ആയിരുന്നു നടന്നത്. ഇതിനിടയിൽ ജിന്റോയും ഗബ്രിയും തമ്മിലും ജിന്റോയും ശരണ്യയും തമ്മിലും പോരുണ്ടായി. പോരിനും തർക്കത്തിനും ഒടുവിൽ ടാസ്ക് വിജയിച്ച് നിലവിലെ പവർ ടീം തന്നെ അടുത്ത ആഴ്ചയും അധികാരം ഏറ്റെടുത്തു.
ഇതിനിടെ ആയിരുന്നു നന്ദനയും ജാസ്മിനും തമ്മിൽ ഏറ്റുമുട്ടിയത്. മര്യാദയ്ക്ക് ഗെയിം കളിക്കാനാണ് നന്ദന ജാസ്മിനോട് പറഞ്ഞത്. അതായത് ഗബ്രി അംഗമായ പവർ ടീമിനെ ജയിപ്പിക്കാൻ വേണ്ടി ആയിരുന്നു ഡെൻ ടീമിലെ ജാസ്മിൻ ശ്രമിച്ചത് എന്ന തരത്തിൽ ആയിരുന്നു തർക്കം.
ഇനി അവർ വരില്ല; സിബിനും പൂജയും ബിഗ് ബോസിന് പുറത്തേക്ക്, ഞെട്ടി മത്സരാർത്ഥികൾ
"നീ മര്യാദയ്ക്ക് ഗെയിം കളിക്ക്. നീ പോടി അവിടുന്ന്. നീ ആരാ. രണ്ട് വഞ്ചിയിൽ കാല് വച്ച് കളിക്കാതെ. ചോറുണ്ണുന്നവർക്ക് മനസിലാകും. അവളെ മറ്റുള്ളവർക്ക് പേടി കാണും. എനിക്ക് ഇല്ല", എന്നാണ് നന്ദന ദേഷ്യത്തിൽ പറയുന്നത്. എന്നെകൊണ്ട് പറ്റുന്ന രീതിയിൽ കളിക്കുന്നുണ്ട്. കൂടുതൽ ഷോ കാണിക്കാതെ പോടീ എന്നാണ് ജാസ്മിൻ പറഞ്ഞത്. വലിയ തോതിൽ ഇരുവരും തമ്മിൽ തർക്കിക്കുന്നുണ്ട്. ഒടുവിൽ മറ്റുള്ളവർ ഇവരെ പിടിച്ചു മാറ്റുന്നുമുണ്ട്. ഒടുവിൽ ഗബ്രി ആശ്വസിപ്പിക്കാൻ പോകുന്നുണ്ടെങ്കിലും ജാസ്മിൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കുന്നില്ല. ആൾക്കാർക്ക് കുറച്ചു കൂടി പറയാനുള്ള അവസരം ആയെന്നാണ് ജാസ്മിൻ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ