ടാസ്കിൽ ഏറ്റുമുട്ടി ​ഗബ്രിയും റോക്കിയും, 'എരിവ് കേറ്റി' ജാസ്മിൻ, 'പാൽക്കുപ്പി കളിക്കാതെടീ' എന്ന് അർജുൻ

Published : Mar 20, 2024, 11:02 PM ISTUpdated : Mar 20, 2024, 11:06 PM IST
ടാസ്കിൽ ഏറ്റുമുട്ടി ​ഗബ്രിയും റോക്കിയും, 'എരിവ് കേറ്റി' ജാസ്മിൻ, 'പാൽക്കുപ്പി കളിക്കാതെടീ' എന്ന് അർജുൻ

Synopsis

റോക്കിയും ജാസ്മിനും തങ്ങളുടെ ടീമുകള്‍ നിര്‍മിച്ച വീടുകള്‍ എറിഞ്ഞ് തള്ളിയിട്ടതോടെ തര്‍ക്കം തുടങ്ങി.

ബിഗ് ബോസ് സീസണുകളില്‍ ഏറെ ശ്രദ്ധേയമായ കാര്യമാണ് ടാസ്കുകളും ഗെയിമുകളും. അനായസനവും പ്രയാസമേറിയതുമായ ടാസുകള്‍ ഇത്തരത്തില്‍ വരാറുണ്ട്. അത്തരമൊരു ടാസ്ക് ഇന്ന് സീസണ്‍ 6ലും ബിഗ് ബോസ് നല്‍കിയിരിക്കുകയാണ്. പേപ്പര്‍ കപ്പ് ഉപയോഗിച്ച് വീടുകള്‍ പണിയുക എന്നതായിരുന്നു ടാസ്ക്. വീട് പണിയുമ്പോള്‍ എതിര്‍ ടീമുകാര്‍ ബോള്‍ കൊണ്ട് അവ തകര്‍ക്കുകയും വേണം. അത്തരത്തില്‍ പോരാടി ഏറ്റവും കൂടുതല്‍ പൊക്കത്തില്‍ വീടുണ്ടാക്കുന്ന ടീം വിജയിക്കും എന്നതാണ് ടാസ്. എന്നാല്‍ വലിയ തര്‍ക്കത്തിലേക്കാണ് ഇത് വഴി തെളിച്ചത്. 

റോക്കിയും ജാസ്മിനും തങ്ങളുടെ ടീമുകള്‍ നിര്‍മിച്ച വീടുകള്‍ എറിഞ്ഞ് തള്ളിയിട്ടതോടെ തര്‍ക്കം തുടങ്ങി. ഒടുവില്‍ വീണ്ടും മത്സരം നടത്തി. ​ഗബ്രിയുടെ ടീമിനെതിരെ ബോൾ എറിയാൻ നിന്നത് റോക്കിയാണ്. രണ്ടാം ഘട്ടം തുടങ്ങിയത് മുതൽ ​ഗബ്രി റോക്കിയെ പ്രകോപിപ്പിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. ആണാണെങ്കിൽ ആണുങ്ങളോട് കളിക്കെടാ എന്ന് ഗബ്രി റോക്കിയോട് പറയുകയാണ്. ഒടുവിൽ ​ഗെയിം കഴിഞ്ഞതും ഇക്കാര്യം പറഞ്ഞ് ഇരുവരും തർക്കമായി. ഒപ്പം ജാസ്മിനും കൂടി. പിന്നെ പറയേണ്ടതില്ലല്ലോ പൂരം.

തന്റെ ടീമിലെ സ്ത്രീകളുടെ പലഭാ​ഗത്തും മനപൂർവ്വം റോക്കി പന്തെറി‍ഞ്ഞെന്ന് പറഞ്ഞ് ഗബ്രി വലിയ ബഹളത്തിലേക്ക് അത് എത്തിക്കുക ആയിരുന്നു. റോക്കിയുടെ പവർ ഇവിടെ കാണിക്കണ്ടെന്ന് പറഞ്ഞ് ജാസ്മിൻ പറഞ്ഞത് വീണ്ടും പ്രശ്നത്തിലേക്ക് നയിച്ചു. ​ഗബ്രിയുമായി കയ്യാങ്കളിയിലേക്ക് നീങ്ങുന്ന അവസ്ഥ വരെ എത്തി. തങ്ങളുടെ അസ്ഥാനത്തേക്കാണ് റോക്കി ബോളെറിഞ്ഞതെന്നും ​ഗബ്രി പറയുന്നുണ്ട്. 

എന്നാൽ മറ്റ് മത്സരാർത്ഥികൾ ഇതിനെ എതിർത്തു. ബോൾ തടയാൻ നിന്ന എല്ലാവർക്കും പലഭാ​ഗത്തും എറി കിട്ടിയെന്നാണ് ഇവർ പറയുന്നത്. ഇതിനിടയിൽ ആണും പെണ്ണും എന്ന തരത്തിൽ ​ഗബ്രി പറഞ്ഞതിനെതിരെയും സിജോ അടക്കമുള്ളവർ എതിർത്തു. എന്നാൽ നിന്റെ പവർ കാണിക്കെന്ന് പറഞ്ഞ് വീണ്ടും ​ഗബ്രിയും ജാസ്മിനും റോക്കിയെ പ്രകോപിപ്പിക്കുക ആയിരുന്നു. "ഒറ്റയിടിക്ക് നിന്റെ തല ഇടിച്ച് ഭിത്തിയിൽ വയ്ക്കാൻ അറിയാം. ഇവിടെ ആയത് കൊണ്ട് ഞാൻ ഒന്നും ചെയ്യുന്നില്ല", എന്നാണ് റോക്കി പറഞ്ഞത്. 

​ഗബ്രിക്ക് നീ കുപ്പിപ്പാൽ കൊടുക്കെന്നാണ് റോക്കി ജാസ്മിനോട് പറഞ്ഞത്. നിനക്കാണ് അതിന്റെ കുറവെന്ന് ജാസ്മിൻ തിരിച്ചും പറയുന്നുണ്ട്. ഇത്തരത്തിൽ സ്ഥിതി വഷളായതോടെ മൂവരെയും ബി​ഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. ഇതിനിടയിൽ നിനക്ക് എറി കിട്ടാതിരിക്കണമെങ്കിൽ പുറകിൽ പോയി നിൽക്കണമായിരുന്നുവെന്നാണ് അർജുൻ പറഞ്ഞത്. വേറെ ഒരു സ്ത്രീയും പറയുന്നില്ലല്ലോ അസ്ഥാനത്ത് എറി കിട്ടിയതെന്നാണ് സിജോ ജാസ്മിനോട് ചോദിക്കുന്നത്. 

'അന്ന് ബിയർ കുപ്പി പൊട്ടിച്ച്, തന്തേ..ഇനി എന്റെ അമ്മേനെ വല്ലോം ചെയ്താൽ..'; ജീവിതം പറഞ്ഞ് ഋഷി

പേടി ഉള്ളവരൊന്നും മുന്നിൽ നിൽക്കരുത്. പുറകെ നിൽക്കണം. മുന്നിൽ കേറി കളിച്ചാൽ കിട്ടും എന്ന് അർജുൻ ജാസ്മിനോട് പറയുന്നുണ്ട്. എത്തിക്സും പറഞ്ഞ് വാടാ എന്നാണ് ജാസ്മിന്റെ മറുപടി. പാൽക്കുപ്പി കളിക്കാതെടി എന്നാണ് അർജുൻ തിരിച്ച് മറുപടി നൽകിയത്. ഒടുവിൽ കൺഫഷൻ റൂമിൽ എത്തിയ റോക്കി, ജാസ്മിൻ, ​ഗബ്രി എന്നിവർക്ക് താക്കീത് നൽകിയാണ് ബി​ഗ് ബോസ് പറഞ്ഞയത്. ഇത്തരത്തിൽ താക്കീതുകൾ കുറെ ആയെന്നും ​ഗെയിമിനെ ​ഗെയിം ആയി കാണണമെന്നും ബി​ഗ് ബോസ് പറയുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്